ബൈക്കിൽ അപകടകരമായ രീതിയിൽ ‘റൊമാന്‍റിക് സ്റ്റണ്ട്’ നടത്തിയ കമിതാക്കളെ കയ്യോടെ പൊക്കി പോലീസ്. ബൈക്കിന്‍റെ പെട്രോൾ ടാങ്കിൽ തനിക്ക് അഭിമുഖമായി യുവതിയെ ഇരുത്തി യാത്ര ചെയ്ത യുവാവിനെയും ഒപ്പമുണ്ടായിരുന്ന യുവതിയെയുമാണ് പൊലീസ് സൂപ്രണ്ട് ശശി മോഹൻ സിംഗ് കണ്ടെത്തി പിടികൂടിയത്. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. മെയ് 11ന് ഛത്തീസ്ഗഡിലെ ജഷ്പൂരിൽ ദേശീയപാത 43ലാണ് സംഭവം. കുങ്കുരിയിൽ നിന്ന് ജഷ്‌പൂരിലേക്കുള്ള യാത്രയിലാണ് നിരുത്തരവാദപരമായ ഡ്രൈവിംഗ് തന്‍റെ ശ്രദ്ധയിൽപ്പെട്ടതെന്ന് എസ്പി പറഞ്ഞു. വീഡിയോയിലുള്ള വിനയ് എന്ന യുവാവ് ഹെൽമറ്റ് ധരിച്ചിട്ടുണ്ട്. എന്നാൽ യുവതിക്ക് ഹെൽമറ്റില്ല. മാത്രമല്ല ബൈക്കിൽ യുവാവിന് അഭിമുഖമായാണ് യുവതി ഇരുന്നത്. അപകടകരമായ ഡ്രൈവിംഗ് കണ്ടു യുവതീയുവാക്കളെ തടഞ്ഞു നിർത്തിയ എസ്‌പി വിവരങ്ങൾ അന്വേഷിച്ചു. മായാലി അണക്കെട്ട് സന്ദർശിക്കാൻ വന്നതാണെന്നും ബൈക്ക് സ്റ്റണ്ട് നടത്തുകയാണെന്നുമാണ് ഇരുവരും പറഞ്ഞത്. ഇവർക്ക് പിഴ ചുമത്തിയെന്നും പൊലീസ് അറിയിച്ചു. എസ്പി പകർത്തിയ വീഡിയോ സോഷ്യൽ മീഡിയയിലെത്തുകയായിരുന്നു.
CG : प्रेमिका को बाइक की टंकी पर बिठाकर फिल्मी अंदाज में रोमांस और स्टंट कर रहा था युवक-युवती, एसपी जशपुर शशिमोहन सिंह ने पकड़ा !!
देखिए VIDEOकटनी-गुमला नेशनल हाईवे पर एक प्रेमी जोड़े का बाइक पर स्टंट करते हुए वीडियो सामने आया है !!
इस वीडियो को कुनकुरी पुलिस ने पुलिस अधीक्षक… pic.twitter.com/nqzmPlzCHu— MANOJ SHARMA LUCKNOW UP🇮🇳🇮🇳🇮🇳 (@ManojSh28986262) May 11, 2024
Read also: സൂക്ഷിക്കണം, മഴയ്‌ക്കൊപ്പം വരുന്ന ഇടിമിന്നൽ; ജാഗ്രതാ നിർദേശവുമായി കാലാവസ്ഥാ വകുപ്പ്