അപ്രതീക്ഷിതമായി ഉണ്ടായ കനത്ത മഴയിൽ വീടിനു മുകളിലേക്ക് പാറക്കല്ല് വീണ് വീട്ടമ്മ മരിച്ചു. വെള്ളിയാഴ്ച വൈകിട്ട് ഉണ്ടായ മഴയ്ക്കിടെയാണ് സംഭവം. പത്തനംതിട്ട ജില്ലയിലെ ആങ്ങമൂഴി സ്വദേശിനി പത്മകുമാരി(57) ക്കാണ് ദാരുണാന്ത്യം. പത്തനംതിട്ട ജില്ലയിൽ ഇന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരുന്നു. ഇതിനിടയാണ് കനത്ത മഴ ജില്ലയിൽ പെയ്തത്. സംഭവസമയം പത്മകുമാരി വീട്ടിൽ തനിച്ചായിരുന്നു. കനത്ത മഴയിൽ വീടിനു മുകളിലായി ഉണ്ടായിരുന്ന പാറ നിരങ്ങിനീങ്ങി വീടിനു മുകളിലേക്ക് പതിക്കുകയാണ് ചെയ്തത്. നാട്ടുകാർ ഓടിക്കൂടി പത്മകുമാരിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.