ഓട്ടത്തിനിടെ ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യം
തിരുവനന്തപുരം: ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് സ്വകാര്യ ബസ് ഡിവൈഡറില്‍ ഇടിച്ച് കയറി അപകടം. തിരുവനന്തപുരം സ്‌പെന്‍സര്‍ ജങ്ഷനിലാണ് അപകടം നടന്നത്.
അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന കാശിനാഥന്‍ എന്ന സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്. ബസ് ഡിവൈഡറില്‍ ഇടിച്ച് കയറുകയും പിന്നാലെ സമീപത്ത് സ്ഥാപിച്ചിരുന്ന തെരുവ് വിളക്കില്‍ ഇടിക്കുകയുമായിരുന്നു.
ബസ് ഓടിച്ചിരുന്ന പ്രമോദിന് ദേഹാസ്വാസ്ഥ്യം ഉണ്ടായതിന് പിന്നാലെയാണ് ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതെന്നാണ് പൊലീസ് നൽകിയ വിവരം. അപകടത്തില്‍ പ്രമോദിനും രണ്ട് യാത്രക്കാര്‍ക്കുമാണ് പരിക്കേറ്റത്.
പരിക്കേറ്റ മൂന്ന് പേരെയും തീരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മണിക്കൂറുകൾ കഴിഞ്ഞിട്ടും കുരുക്കഴിയാതെ മുരിങ്ങൂർ, തൃശൂർ- മണ്ണൂത്തി ദേശിയ പാത; രൂക്ഷ ഗതാഗത പ്രതിസന്ധി
തൃശൂർ: മണ്ണുത്തി–ഇടപ്പള്ളി ദേശീയപാതയിലെ ഗതാഗതക്കുരുക്ക് ജനജീവിതം സ്തംഭിപ്പിച്ചു. മുരിങ്ങൂർ മുതൽ പോട്ട വരെയുള്ള ഏകദേശം അഞ്ചു കിലോമീറ്റർ ദൂരത്ത് വാഹനങ്ങൾ മണിക്കൂറുകളോളം കുടുങ്ങിക്കിടക്കുകയാണ്. യാത്രക്കാരെയും പ്രദേശവാസികളെയും ഒരുപോലെ ദുരിതത്തിലാഴ്ത്തി.
ബുധനാഴ്ച രാത്രി പതിനൊന്ന് മണിയോടെ തടിയുമായി വന്ന ലോറി അടിപ്പാത നിർമ്മാണ സ്ഥലത്തിന് സമീപമുള്ള കുഴിയിൽ കുടുങ്ങി മറിഞ്ഞതാണ് പ്രശ്നത്തിന് തുടക്കമായത്.
തുടർന്ന് റോഡിൽ ചിതറിക്കിടന്ന തടിക്കഷണങ്ങൾ നീക്കം ചെയ്യാൻ പോലീസും അഗ്നിശമനസേനയും നാട്ടുകാരും ചേർന്ന് പ്രവർത്തിച്ചുവരുന്നു.
സ്ഥിതിഗതികൾ വിലയിരുത്താനെത്തിയ ചാലക്കുടി നഗരസഭാ അധ്യക്ഷൻ ശിബു വാലപ്പൻ, റോഡ് നിർമ്മാണ കരാർ കമ്പനിക്കെതിരെ കർശന നടപടി വേണമെന്നും, കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അടിയന്തരമായി ഇടപെടണമെന്നും ആവശ്യപ്പെട്ടു.
യാത്രക്കാരെ പ്രാദേശിക വഴികളിലേക്ക് വഴിതിരിച്ചുവിടുന്നത് അവിടത്തെ സുരക്ഷയ്ക്കും സാധാരണ ജനജീവിതത്തിനും ഭീഷണിയാകുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
യാത്രയിൽ കുടുങ്ങിയവർ ദുരിതാനുഭവങ്ങൾ പങ്കുവെച്ചു. പുലർച്ചെ നാലിന് യാത്ര തിരിച്ച ലോറി ഡ്രൈവർ രാവിലെ ഏറെ വൈകിയാണ് പ്രഭാതഭക്ഷണം കഴിക്കാൻ കഴിഞ്ഞത്. കുടിവെള്ളം കിട്ടാതെ കുട്ടികളടക്കം വാഹനങ്ങളിൽ ദുരിതമനുഭവിക്കുന്നുണ്ടെന്ന് യാത്രക്കാർ പറഞ്ഞു.
ഇത്തരത്തിലുള്ള ഗതാഗതക്കുരുക്ക് പതിവായതിനാൽ യാത്രകൾക്ക് മണിക്കൂറുകൾ മുൻകൂട്ടി മാറ്റിവെക്കേണ്ടിവരുന്നുവെന്നു പ്രദേശവാസികൾ വ്യക്തമാക്കി. കരുവന്നൂർ ചെറിയ പാലം മേഖലയിലെ ശോചനീയമായ റോഡ് നിലയും അവർ ചൂണ്ടിക്കാട്ടി.
ഗതാഗതക്കുരുക്കിന്റെ ആഘാതം സാധാരണ യാത്രക്കാർക്ക് മാത്രമല്ല, അത്യാഹിത സാഹചര്യങ്ങളിലും അപകടകരമാണ്.
കരുവന്നൂരിൽ വെള്ളം നിറഞ്ഞ കുഴിയിൽ കുടുങ്ങി രോഗിയെ കൊണ്ടുപോകുകയായിരുന്ന ആംബുലൻസ് കേടാകുകയും, മറ്റൊരു ആംബുലൻസ് എത്തിച്ചാണ് രോഗിയെ ആശുപത്രിയിൽ എത്തിക്കേണ്ടിവന്നതും ഗുരുതര സ്ഥിതിവിശേഷം വെളിവാക്കുകയുമായിരുന്നു.
Summary: A private bus crashed into a divider at Spencer Junction, Thiruvananthapuram, after the driver experienced health issues. Three people were injured in the accident.









