വികാരത്തിന് അടിമപ്പെട്ടു പോയതാ… ബിജെപിക്കാർ രാഷ്ട്രീയ ഭിക്ഷാംദേഹികൾ; പാർട്ടിക്ക് വഴങ്ങി പത്മകുമാർ

പത്തനംതിട്ട: സിപിഎം സംസ്ഥാന സമിതിയിൽ ഉൾപ്പെടുത്താതിരുന്നതിനെ തുടർന്ന് പ്രതിഷേധം രേഖപ്പെടുത്തിയ എ പത്മകുമാർ ഒടുവിൽ പാർട്ടിക്ക് വഴങ്ങുന്നു. ഇന്നലെ വരെ കടുത്ത വിമർശനങ്ങൾ ഉന്നയിച്ച പത്മകുമാർ ഇന്ന് മാധ്യമങ്ങളെ കണ്ടപ്പോൾ പാർട്ടിക്ക് പൂർണ വിധേയനായി സംസാരിക്കുകയായിരുന്നു.

പരസ്യ പ്രതികരണം തെറ്റായി പോയെന്ന് പത്മകുമാർ ഏറ്റുപറഞ്ഞു. മുനുഷ്യൻ എന്ന നിലയിൽ വികാരത്തിന് അടിമപ്പെട്ടു പോയതാണെന്നും പത്മകുമാർ മാധ്യമങ്ങളോട് പറഞ്ഞു.

കാര്യങ്ങൾ പറയേണ്ടേത് പാർട്ടിയിൽ ആയിരുന്നു. എന്നാൽ പറയേണ്ടിടത്ത് പറഞ്ഞില്ല. തെറ്റുതിരുത്തി മുന്നോട്ടു കൊണ്ടുപോകാൻ കെൽപ്പുള്ള പാർട്ടിയാണ് സിപിഎം. മരിക്കുമ്പോൾ നെഞ്ചത്ത് ചുവന്ന കൊടി ഉണ്ടാകണമെന്നാണ് ആഗ്രഹമെന്നും പത്മകുമാർ മാധ്യമങ്ങളോട് പറഞ്ഞു. ബിജെപിക്കാർ രാഷ്ട്രീയ ഭിക്ഷാംദേഹികളാണ്. തന്റെ പേരിൽ പ്രശസ്തി നേടാനാണു ബിജെപി ജില്ലാ നേതാക്കൾ ശ്രമിച്ചതെന്നും പത്മകുമാർ വ്യക്തമാക്കി.

പത്മകുമാറിനെതിരെ നടപടി ഉറപ്പായ ഘട്ടത്തിലാണ് നിലപാട് മാറ്റി പാർട്ടിക്ക് വിധേയപ്പെട്ടിരിക്കുന്നത്. ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം അടക്കമുളള നേതാക്കളുമായി പത്മകുമാർ കൂടിക്കാഴ്ച നടത്തിയിരുന്നു.

സം​സ്ഥാ​ന ക​മ്മി​റ്റി​യി​ൽ നി​ന്ന് ഒ​ഴി​വാ​ക്കിയതി​​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് പ​ത്മ​കു​മാ​ർ സ​മ്മേ​ള​ന​ത്തി​ൽ നി​ന്ന് ഇ​റ​ങ്ങി​പ്പോ​യ​ത്.

തൊ​ട്ട് പി​ന്നാ​ലെ​യു​ള്ള ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലും നേ​തൃ​ത്വ​ത്തി​നെ​തി​രെ ക​ടു​ത്ത വി​മ​ർ​ശ​നമാണ് ഇ​ദ്ദേ​ഹം ഉ​ന്ന​യി​ച്ചത്.

പൊ​തു സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കാ​തെ അ​ദ്ദേ​ഹം മ​ട​ങ്ങുകയായിരുന്നു പിന്നീട്”ച​തി​വ് വ​ഞ്ച​ന അ​വ​ഹേ​ള​നം’ എ​ന്ന് പ​ത്മ​കു​മാ​ർ ഫേ​സ് ബു​ക്കി​ൽ കു​റി​ച്ചു.

വീ​ണാ ജോ​ർ​ജി​നെ സം​സ്ഥാ​ന സ​മി​തി പ്ര​ത്യേ​ക ക്ഷ​ണി​താ​വാ​ക്കി​യ​തി​ലും അ​ദ്ദേ​ഹ​ത്തി​ന് കടുത്ത പ്ര​തി​ഷേ​ധ​മു​ണ്ട്.

‘ച​തി​വ്, വ​ഞ്ച​ന, അ​വ​ഹേ​ള​നം – 52 വ​ർ​ഷ​ത്തെ ബാ​ക്കി​പ​ത്രം ലാ​ൽ സ​ലാം’ എ​ന്നാ​യിരുന്നു പ​ത്മ​കു​മാ​റി​ൻറെ ഫേ​സ്ബു​ക്ക് പോ​സ്റ്റ്. പ്രൊ​ഫൈ​ൽ ചി​ത്ര​വും മാ​റ്റിയിട്ടുണ്ട്. ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​ന് നി​ൽ​ക്കാ​തെ​യാ​ണ് പ​ത്മ​കു​മാ​ർ കൊ​ല്ലം വി​ട്ട​ത്.

മ​റ്റ​ന്നാ​ൾ ചേ​രു​ന്ന സി പി എം പ​ത്ത​നം​തി​ട്ട ജി​ല്ലാ ക​മ്മി​റ്റി​യി​ൽ ന​ട​പ​ടി ച​ർ​ച്ച​യാ​കും. എ​ന്നാ​ൽ മു​തി​ർ​ന്ന നേ​താ​വി​നെ സ്വാ​ഗ​തം ചെ​യ്ത് കോ​ൺ​ഗ്ര​സും ബി​ജെ​പി​യും രം​ഗ​ത്തെ​ത്തിയിരുന്നു.

പ​ത്മ​കു​മാ​ർ വ​ന്നാ​ൽ സ്വീ​ക​രി​ക്കു​മെ​ന്ന് ബി​ജെ​പി പ​ത്ത​നം​തി​ട്ട ജി​ല്ലാ നേ​തൃ​ത്വം വ്യ​ക്ത​മാ​ക്കി. പ​ത്മ​കു​മാ​ർ പാ​ർ​ട്ടി വി​ട്ടു​വ​ന്നാ​ൽ സ്വീ​ക​രി​ക്കു​ന്ന​തി​ൽ ത​ട​സ​മി​ല്ലെ​ന്ന് കോ​ൺ​ഗ്ര​സും വ്യ​ക്ത​മാ​ക്കിയിട്ടുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു കാബൂൾ: അഫ്​ഗാനിസ്ഥാനിലെ ഭൂകമ്പ മേഖലകളിൽ ദുരന്തബാധിതരായ സ്ത്രീകൾ...

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ സന്തോഷത്തിന്റെയും സമൃദ്ധിയുടേയും...

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ്

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ് വാഷിങ്ടൺ: ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആഗോള...

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ കൊച്ചി ∙ ലോൺ തിരിച്ചടവ്...

എണ്ണ വില ബാരലിന് 4 ഡോളർ കുറയും

എണ്ണ വില ബാരലിന് 4 ഡോളർ കുറയും ന്യൂഡല്‍ഹി: റഷ്യയിൽ നിന്ന് ഇന്ത്യയിലേക്കുള്ള...

Other news

കാലിക്കറ്റിനെ വീഴ്ത്തി കൊച്ചി ഫൈനലില്‍

കാലിക്കറ്റിനെ വീഴ്ത്തി കൊച്ചി ഫൈനലില്‍ തിരുവനന്തപുരം: തിരുവനന്തപുരം: കെസിഎല്‍ ഫൈനലില്‍ ഏരീസ് കൊല്ലം...

ഇന്നും ഒറ്റപ്പെട്ട മഴ, ശക്തമായ കാറ്റിനും സാധ്യത

ഇന്നും ഒറ്റപ്പെട്ട മഴ, ശക്തമായ കാറ്റിനും സാധ്യത തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട...

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു കാബൂൾ: അഫ്​ഗാനിസ്ഥാനിലെ ഭൂകമ്പ മേഖലകളിൽ ദുരന്തബാധിതരായ സ്ത്രീകൾ...

യുകെ മലയാളികളെ ദു:ഖത്തിലാഴ്ത്തി മോളിക്കുട്ടിയുടെ വിയോഗം

യു.കെ മലയാളികളെ ദു:ഖത്തിലാഴ്ത്തി മോളിക്കുട്ടിയുടെ വിയോഗം കോട്ടയം: ബ്രിട്ടനിൽ മലയാളി നഴ്സ് അന്തരിച്ചു....

Related Articles

Popular Categories

spot_imgspot_img