കാസർകോട്: മഞ്ചേശ്വരത്ത് ശുചിമുറയിലെ ബക്കറ്റിൽ വീണ് ഒരു വയസുകാരിക്ക് ദാരുണാന്ത്യം. കടമ്പ സ്വദേശി ഫാരിസിന്റെ മകൾ ഫാത്തിമയാണ് മരിച്ചത്. ഇന്നലെ വൈകുന്നേരമാണ് സംഭവം നടന്നത്.A one-year-old girl met a tragic end after falling into a bucket at a toilet in Manjeswaram
വീട്ടുകാർ വരാന്തയിൽ ഇരുന്ന് സംസാരിക്കുന്നതിനിടെയാണ് സംഭവം. ഇതിനിടെ കുട്ടി വീടിന് അകത്തേക്ക് പോയി. പിന്നീട് കുട്ടിയെ കാണാതായപ്പോൾ വീട്ടുകാർ തിരച്ചിൽ നടത്തി. തുടർന്ന് ശുചിമുറിയിലെ ബക്കറ്റിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം വീട്ടുകാർക്ക് വിട്ടുകൊടുത്തു. അസ്വാഭാവിക മരണത്തിന് മഞ്ചേശ്വരം പൊലീസ് കേസെടുത്തു. കുട്ടിക്ക് ഒരുവയസും രണ്ട് മാസവുമാണ് പ്രായം.