ബെംഗളൂരുവിൽ 2ാം വർഷ നഴ്സിങ് വിദ്യാർഥിനി നാട്ടിലേക്ക് വരുന്നതിനിടെ, ട്രെയിനിൽനിന്ന് വീണു മരിച്ചു. (A nursing student fell from the train while coming home and met a tragic end)
വായ്പൂര് ശബരിപൊയ്കയിൽ സജികുമാറിന്റെയും മഞ്ജുവിന്റെയും മകൾ കൃഷ്ണപ്രിയ (20) ആണ് ട്രെയിനിൽ നിന്നും വീണു മരിച്ചത്.
ബെംഗളൂരുവിൽ 2ാം വർഷ നഴ്സിങ് വിദ്യാർഥിനിയായ കൃഷ്ണപ്രിയ ഇന്നലെ നാട്ടിലേക്കുള്ള യാത്രയിൽ കോയമ്പത്തൂർ പോത്തന്നൂരിനും മദുക്കരയ്ക്കും ഇടയിൽവച്ചാണ് ട്രെയിനിൽനിന്ന് വീണത്.
ആശുപത്രിയിലെത്തിച്ചെങ്കിലും ഇന്നലെ രാവിലെ 8ന് മരിച്ചു. സഹോദരൻ: എസ്.ആകാശ്. സംസ്കാരം പിന്നീട് നടക്കും.