വിവിധ ഗ്രൂപ്പുകളെ ഒരു കുടക്കീഴിൽ ഒന്നിച്ചു കൊണ്ടുവരാനായി വാട്സ്ആപ്പ് അവതരിപ്പിച്ച ഫീച്ചർ ആയിരുന്നു വാട്ട്സ്ആപ്പ് കമ്മ്യൂണിറ്റി. പിന്നീട് പലപ്പോഴായി പലതരം അപ്ഡേറ്റുകൾ ഈ ഫീച്ചറിനോട് കൂട്ടിച്ചേർത്തു. ഇപ്പോൾ ഇതാ പുതിയൊരു അപ്ഡേറ്റ് വാട്സ്ആപ്പ് കമ്മ്യൂണിറ്റിക്ക് കൊണ്ടുവന്നിരിക്കുകയാണ്. വരാനിരിക്കുന്ന ഇവന്റിനായി റിമൈൻഡറുകൾ സൃഷ്ടിക്കുന്നതിനുള്ള കഴിവ് ചേർത്തുകൊണ്ടാണ് വാട്സാപ്പ് കമ്മ്യൂണിറ്റി എന്ന ഫീച്ചറിനെ മെറ്റ കൂടുതൽ പരിഷ്കരിക്കുന്നത്. ഗൂഗിൾ പ്ലേ സ്റ്റോറിൽ ലഭിക്കുന്ന ഏറ്റവും പുതിയ ബീറ്റ അപ്ഡേറ്റ് അനുസരിച്ച് വാട്സപ്പ് കമ്മ്യൂണിസ്റ്റുകൾക്കായി ഈ ഫീച്ചർ അവതരിപ്പിക്കാൻ മെറ്റ തയ്യാറായിക്കഴിഞ്ഞു എന്നാണ് സൂചന.
വരാനിരിക്കുന്ന ഒരു ഇവന്റിനെ കുറിച്ച് അംഗങ്ങളെ അറിയിക്കുന്നതിന് കമ്മ്യൂണിറ്റി അഡ്മിനെ സഹായിക്കുന്നതാണ് ഈ പുതിയ ഫീച്ചർ. ഇത് പ്രകാരം ഷെഡ്യൂൾ ചെയ്ത ഒരു ഇവന് മുമ്പായി ഗ്രൂപ്പ് അംഗങ്ങളെ അറിയിക്കാൻ ഇവന്റ് റിമൈൻഡർ ഓപ്ഷൻ അഡ്മിന്മാർ അനുവദിക്കും. നമുക്ക് ഇഷ്ടമുള്ള സമയത്ത് അതായത് 30 മിനിറ്റ് 2 മണിക്കൂർ ഒരു ദിവസം എന്നിങ്ങനെ എപ്പോൾ വേണമെങ്കിലും ഈ റിമൈൻഡറുകൾ സെറ്റ് ചെയ്യാം. അംഗങ്ങളുടെ സൗകര്യാർത്ഥം ഈ റിമൈൻഡറുകൾ സെറ്റ് ചെയ്യുന്നതിന് അഡ്മിനുകൾക്ക് അവസരമുണ്ട്. പുതിയ ഫീച്ചറും ഉപഭോക്താക്കൾ ഇരുകൈയും നീട്ടി സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് വാട്സ്ആപ്പ്.
Read also: ഇന്ത്യയിൽ ആദ്യം; ഒരു ക്ലാസിലെ മുഴുവൻ കുട്ടികളും ഒരേപോലെ എ.ഐ. പഠിക്കാൻ ഒരുങ്ങുന്നു; അതും കേരളത്തിൽ