web analytics

സൂക്ഷിക്കുക: യുകെയിൽ കാര്‍ ഓടിക്കുമ്പോള്‍ പിഴ ഈടാക്കാൻ പുതിയൊരു കുറ്റകൃത്യം കൂടി വരുന്നു: ട്രയൽ റണ്ണിൽ കുടുങ്ങിയത് 10 ലക്ഷം പേർ..!

യുകെയിൽ അടുത്തിടെ നടത്തിയ ചില സർവ്വേകൾ പറയുന്നത് ടെയില്‍ഗെയ്റ്റിംഗ് എന്ന പ്രവണത ബ്രിട്ടനില്‍ വര്‍ദ്ധിച്ചു വരുന്നു എന്നാണ്.
ഒരു വാഹനത്തിനു തൊട്ടു പിന്നിലായി, നിയമം അനുശാസിക്കുന്ന അകലം പാലിക്കാതെ ചീറിപ്പായുന്നതിനാണ് ടെയില്‍ഗേറ്റിംഗ് എന്നു പറയുന്നത്.

രാജ്യത്തെ, തിരക്കേറിയ പ്രധാന പാതകളുടെ ചുമതലയുള്ള നാഷണല്‍ ഹൈവേസ് പറയുന്നത് വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടാകുന്ന അപകടങ്ങളില്‍ എട്ടില്‍ ഒരെണ്ണം വീതം ഉണ്ടാകുന്നത് ടെയില്‍ ഗെയ്റ്റിംഗ് മൂലമാണെന്നാണ്.

എന്നാൽമോട്ടോര്‍വേകളില്‍ അപകടകരമായ വിധത്തില്‍ ഇത്തരത്തിൽ ടെയില്‍ഗേറ്റിംഗ് ചെയ്യുന്നവർക്ക് മുട്ടൻ പണി വരുന്നു.
ഇത്തരം നിയമലംഘനങ്ങൾ കണ്ടെത്താനായി പരീക്ഷണാടിസ്ഥാനത്തില്‍ സ്ഥാപിച്ച ക്യാമറകളില്‍ കുടുങ്ങിയത് പത്ത് ലക്ഷത്തോളം പേരാണ് എന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ട്.

എന്നാൽ ഇപ്പോള്‍ ഈ കുറ്റകൃത്യം തടയാൻ, പരീക്ഷിച്ചു വിജയിച്ച ഈ സാങ്കേതിക വിദ്യ ഉപയോഗിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് നാഷണല്‍ ഹൈവേസ്.

ഇനിമുതൽ അപകടകരമാം വിധം ടെയില്‍ ഗെയ്റ്റിംഗ് നടത്തുന്നത് അശ്രദ്ധയോടെയുള്ള ഡൈവിംഗ് ആയി കണക്കാക്കും. ഇതിന് പിടിക്കപ്പെട്ടാൽ ചുരുങ്ങിയത് 100 പൗണ്ട് പിഴയും ഡ്രൈവിംഗ് ലൈസന്‍സില്‍ മൂന്ന് പെനാല്‍റ്റി പോയിന്റുകളുമാണ് ശിക്ഷ ലഭിക്കുക.

ക്യാമറകള്‍ സ്ഥാപിച്ച ഇടങ്ങളില്‍ 8,44,060 നിയമലംഘനങ്ങളായിരുന്നു റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഈ നിയമലംഘനം കണ്ടെത്താനായി 2017 മുതല്‍ 2021 വരെയായിരുന്നു പൈലറ്റ് പ്രൊജക്റ്റ് നടപ്പിലാക്കിയത്.

ഇതിൽവെറും നാല് പ്രധാന മോട്ടോര്‍ വേകളില്‍ നിന്ന് മാത്രമാണ് ഇത്രയും പേര്‍ കുടുങ്ങിയത് എന്നതാണ് ഏറ്റവും ശ്രദ്ധേയകരമായ കാര്യം.

spot_imgspot_img
spot_imgspot_img

Latest news

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ തിരിച്ചുവിടുന്നു

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ...

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു ന്യൂഡൽഹി: ഡൽഹിയിൽ നടന്ന സ്ഫോടനത്തിന് മുമ്പ്...

അടുത്ത പ്രമുഖൻ എ പത്മകുമാർ

അടുത്ത പ്രമുഖൻ എ പത്മകുമാർ പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡിന്റെ...

ഭർത്താവിന്റെ സംരക്ഷണയിലാണെങ്കിലും അമ്മയ്ക്ക് മക്കൾ ജീവിതച്ചെലവ് നൽകണം

ഭർത്താവിന്റെ സംരക്ഷണയിലാണെങ്കിലും അമ്മയ്ക്ക് മക്കൾ ജീവിതച്ചെലവ് നൽകണം കൊച്ചി: ഭർത്താവിന്റെ സംരക്ഷണയിലാണെന്ന കാരണത്താൽ...

മുൻ എംപി ടി. എൻ. പ്രതാപൻ എഐസിസി സെക്രട്ടറി; പുതുച്ചേരി–ലക്ഷദ്വീപ് ചുമതല

മുൻ എംപി ടി. എൻ. പ്രതാപൻ എഐസിസി സെക്രട്ടറി; പുതുച്ചേരി–ലക്ഷദ്വീപ് ചുമതല ഡല്‍ഹി:...

Other news

പദ്ധതിയിട്ടത് ഒരേസമയം പല സ്ഥലങ്ങളിൽ സ്‌ഫോടനത്തിന്

പദ്ധതിയിട്ടത് ഒരേസമയം പല സ്ഥലങ്ങളിൽ സ്‌ഫോടനത്തിന് ന്യൂഡൽഹി: രാജ്യതലസ്ഥാനത്തും പരിസര പ്രദേശങ്ങളിലുമായി പല...

ഇഎംഐ കുറയുമോ

ഇഎംഐ കുറയുമോ ന്യൂഡൽഹി: ചില്ലറവിലയെ അടിസ്ഥാനമാക്കിയുള്ള രാജ്യത്തെ പണപ്പെരുപ്പനിരക്ക് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന...

5 ലക്ഷം യുവാക്കൾക്ക് 12000 രൂപയുടെ സ്‌കോളര്‍ഷിപ്പ്

5 ലക്ഷം യുവാക്കൾക്ക് 12000 രൂപയുടെ സ്‌കോളര്‍ഷിപ്പ് തിരുവനന്തപുരം: പഠനം പൂര്‍ത്തിയാക്കി തൊഴില്‍...

ഇംഗ്ലണ്ടിൽ എൻഎച്ച്എസ് പിരിച്ചുവിടൽ ആരംഭിച്ചു; ആയിരക്കണക്കിന് മലയാളികൾക്ക് ജോലി നഷ്ടമാകും; ആശങ്കയിൽ യുകെ മലയാളികൾ

ഇംഗ്ലണ്ടിൽ എൻഎച്ച്എസ് പിരിച്ചുവിടൽ ആരംഭിച്ചു; ആശങ്കയിൽ യുകെ മലയാളികൾ ലണ്ടൻ: എൻഎച്ച്എസ് ഇംഗ്ലണ്ട്...

മാസ് ലുക്കിൽ കീർത്തി സുരേഷ്; ആക്ഷൻ–കോമഡി നിറഞ്ഞ ‘റിവോൾവർ റിറ്റ’ ട്രെയിലർ പുറത്തിറങ്ങി

മാസ് ലുക്കിൽ കീർത്തി സുരേഷ്; ആക്ഷൻ–കോമഡി നിറഞ്ഞ ‘റിവോൾവർ റിറ്റ’ ട്രെയിലർ...

Related Articles

Popular Categories

spot_imgspot_img