ഭൂഗർഭജലം ഉപയോഗിച്ച് ജവാന്റെ രുചി നശിപ്പിക്കില്ല
തിരുവനന്തപുരം: മലയാളികളുടെ ജനപ്രിയ മദ്യമായ ജവാൻ റമ്മിന്റെ പുതിയ ഡിസ്റ്റിലറി പാലക്കാട് മേനോൻപാറയിൽ. 15 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് മേനോൻപാറയിൽ ‘ജവാൻ’ മദ്യത്തിൻ്റെ നിർമാണം തുടങ്ങാൻ പോകുന്നത്.
ബ്ലെൻഡിങ് ആൻഡ് ബോട്ലിങ് പ്ലാൻ്റ് നിർമാണോദ്ഘാടനം ഏഴിനു രാവിലെ 11.30-ന് മന്ത്രി എം.ബി. രാജേഷ് നിർവഹിക്കും. കഴിഞ്ഞ വർഷം ജൂലൈയിലാണ് മലബാർ ഡിസ്റ്റിലറീസിൽ ജവാൻ മദ്യോത്പാദനത്തിന് ഭരണാനുമതി ലഭിച്ചത്. 2025 മാർച്ചിൽ സാങ്കേതികാനുമതിയും ലഭിച്ചു.
29.5 കോടി രൂപയുടെ പദ്ധതിയാണ് ഇത്. തുടക്കത്തിൽ 15 കോടി മുടക്കാനാണ് ബിവറേജസ് കോർപ്പറേഷൻ തീരുമാനിച്ചിരിക്കുന്നത്. മൂന്ന് പൂർണ ഓട്ടോമാറ്റിക് ബോട്ലിങ് ലൈനിൽ ദിവസേന 12,500 കെയ്‌സ് വരെ ജവാൻ ഉത്പാദനമാണ് പുതിയ പദ്ധതിയിലുള്ളത്.
മരുന്നോ ചികിത്സയോ ഇല്ലാതെ മദ്യം ഉപേക്ഷിച്ചവരുടെ കൂട്ടായ്മക്ക് 90 വയസ്
ഇതിനായി പരമാവധി 25,000 ലിറ്റർ വെള്ളം വേണ്ടി വരും. സമീപത്തുള്ള നദികളിൽ നിന്നും ടാങ്കറുകളിൽ വെള്ളം എത്തിക്കാനാണ് പുതിയ തീരുമാനം.
നിരവധി ആളുകൾക്ക് ജോലി കിട്ടുന്ന പദ്ധതിയാണ് ഇത്, മദ്യ ഉത്പാദനത്തിനായി ഉപയോഗിക്കുന്ന ജലത്തിന്റെ കാര്യത്തിൽ ആർക്കും ആശങ്ക വേണ്ടന്നും ഭൂഗർഭജലം ഉപയോഗിച്ച് മദ്യത്തിന്റെ രുചി നശിപ്പിക്കില്ല എന്ന് മലമ്പുഴ എംഎൽഎ എ പ്രഭാകരൻ മാധ്യമങ്ങളോട് പറഞ്ഞു.
ഇരുഭാഗത്തുനിന്നുമുള്ള പുഴകളിൽനിന്ന് ശുദ്ധീകരിക്കാത്ത വെള്ളം മേനോൻപാറയിലെ കമ്പനി പരിസരത്തെ സംഭരണിയിൽ എത്തിച്ച് ശുദ്ധീകരിക്കാനുള്ള സമാന്തര പദ്ധതി ജല അതോറിറ്റി തയ്യാറാക്കിയിട്ടുമുണ്ട്.
2009 ജൂണിലാണ് മേനോൻപാറയിൽ മലബാർ ഡിസ്റ്റിലറീസ് തുടങ്ങിയത്. ബിവറേജസ് കോർപ്പറേഷന് കീഴിൽ 10 ലൈൻ ബോട്ലിങ് പ്ലാന്റ് തുടങ്ങാൻ പദ്ധതിയിട്ടിരുന്നെങ്കിലും ശക്തമായ പ്രതിഷേധത്തെത്തുടർന്ന് 2018-ൽ ഒഴിവാക്കുകയായിരുന്നു.
ഐടി പാർക്കുകളിൽ മദ്യശാല; ടെക്കികൾക്ക് മദ്യം വിളമ്പാൻ ആർക്കും താത്പര്യമില്ല, ചട്ടങ്ങളിൽ ഇളവ് നൽകിയാൽ ഒരു കൈ നോക്കാമെന്ന്
കൊച്ചി: കേരളത്തിലെ ഐടി പാർക്കുകളിലും മദ്യശാലകൾക്ക് അനുമതി നൽകിയുള്ള സർക്കാരിന്റെ ഉത്തരവ് പുറത്ത് വന്നിട്ടും ഇതുവരെയും മദ്യശാലയ്ക്ക് അപേക്ഷകരാരുമില്ല.
എക്സൈസ് ചട്ടം നിലവിൽ വന്നിട്ട് 3 മാസമായെങ്കിലും ഒരു അപേക്ഷ പോലും ഇതുവരെ സർക്കാരിന്റെ മുന്നിൽ എത്തിയിട്ടില്ല. ചട്ടത്തിലെ നിബന്ധനകളാണ് അപേക്ഷകർ മുൻകൈ എടുക്കാത്തതിന് കാരണമെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.
തിരുവല്ല ബിവറേജസ് ഔട്ട്ലെറ്റിലെ തീപിടുത്തം; കത്തിയമർന്നത് 45000 കെയ്സ് മദ്യം
മദ്യശാലകൾക്ക് അനുമതി നൽകിയുള്ള ചട്ടത്തിലെ നിബന്ധനകളിൽ ഇളവ് ചെയ്യണമെന്നാണ് ഐ ടി വകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്. ഒരു ഐടി പാർക്കിൽ ഒരു ലൈസൻസെന്ന നിബന്ധനയിൽ മാറ്റംവേണമെന്ന് ഐടി വകുപ്പ് ആവശ്യപ്പെട്ടു.
നിലവിൽ ഡെവലപ്പർക്ക് മാത്രമാണ് ലൈസൻസ് നൽകാൻ ചട്ടം ഭേദഗതി ചെയ്തിരിക്കുന്നത്. അപേക്ഷകരായി കോ- ഡെവലപ്പർമാർക്കും ലൈസൻസ് വേണമെന്നാണ് ഐടി വകുപ്പ് നിലപാടെടുത്തിരിക്കുകയാണ്.
ലൈസൻസെടുക്കാൻ ഐടി പാർക്ക് സിഇഒമാർക്ക് താൽപര്യമില്ല
അതേസമയം നേരിട്ട് ലൈസൻസെടുക്കാൻ ഐടി പാർക്ക് സിഇഒമാർക്ക് താൽപര്യമില്ലാത്തതും തിരിച്ചടിയാണ്. സർക്കാരിന്റെ ചട്ടം അനുസരിച്ച് ഒരു പാർക്കിൽ ഒരു മദ്യശാലയാകും ഉണ്ടാവുക. 10 ലക്ഷം രൂപയാണ് വാർഷിക ലൈസൻസ് ഫീസ്.
ബാറുകളുടെ പ്രവർത്തന സമയമായ രാവിലെ 11 മണി മുതൽ രാത്രി 11 മണിവരെ ഐടി പാർക്കുകളിലെ മദ്യശാലകൾക്ക് പ്രവർത്തിക്കാനാവുക. ഡ്രൈ ഡേകളിൽ മദ്യശാല പ്രവർത്തിക്കില്ല.
മറ്റു ലൈസൻസികളെപോലെ ഐടി പാർക്കുകളിലെ ലൈസൻസികൾക്കും ബവ്റിജസ് കോർപറേഷൻ്റെ ഗോഡൗണുകളിൽനിന്ന് മദ്യം വാങ്ങി മദ്യശാലയിൽ വിതരണം ചെയ്യാം എന്നും സർക്കാർ ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.
English Summary:
A new distillery for Jawan Rum, a popular alcoholic beverage among Malayalees, is being set up at Menonpara in Palakkad. After a wait of 15 years, production of Jawan Rum is set to begin at this location.