അമ്മത്തൊട്ടിലിൽ പുതിയ അതിഥിയെത്തി; പേര് ‘സമൻ’
തിരുവനന്തപുരം: സംസ്ഥാന ശിശുക്ഷേമ സമിതിയുടെ കീഴിൽ പ്രവർത്തിക്കുന്ന തിരുവനന്തപുരത്തെ അമ്മത്തൊട്ടിലിലേക്ക് പുതിയ അതിഥിയെത്തി.
അമ്മത്തൊട്ടിലിൽ ലഭിച്ച ആൺകുഞ്ഞിന് ‘സമൻ’ എന്നാണ് പേര് നൽകിയത്. തിരുവനന്തപുരത്തെ അമ്മത്തൊട്ടിലിൽ ഈ വർഷം ലഭിക്കുന്ന പതിമൂന്നാമത്തെ കുഞ്ഞാണ് സമൻ.
സെപ്റ്റംബർ മാസം 3 കുഞ്ഞുങ്ങളാണ് അമ്മത്തൊട്ടിലിലേക്ക് എത്തിയത്. ഓണക്കാലത്ത് ലഭിച്ച കുഞ്ഞിന് തുമ്പ എന്നും രണ്ടാമത്തെ കുട്ടിക്ക് മുകിൽ എന്നും പേര് നൽകിയിരുന്നു.
നാട്ടിൽ സമത്വവും തുല്യതയും നല്ല മനസ്സും കാത്ത് സൂക്ഷിക്കാനായി സമൂഹത്തിനായുള്ള സന്ദേശമായാണ് പുതിയ കുരുന്നിന് ” സമൻ” എന്നു പേരിട്ടതെന്ന് സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി.എൽ. അരുൺ ഗോപി പത്രകുറിപ്പിൽ അറിയിച്ചു.
കുഞ്ഞിനെ ലഭിച്ച ഉടൻ തൈക്കാട് കുട്ടികളുടെ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക പരിശോധന നടത്തിയിരുന്നു.
എന്നാൽ മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഒന്നുമില്ലാത്തതിനാൽ തിരികെ സമിതി ദത്തെടുക്കൽ കേന്ദ്രത്തിൽ എത്തിച്ച് അമ്മമാരുടെ പൂർണ്ണ നിരീക്ഷണത്തിലും പരിചരണയിലുമാണ് സമൻ കഴിയുന്നത്.
നിലവിലുള്ള ഭരണ സമിതി അധികാരത്തിൽ വന്നതിന് ശേഷം 175കുട്ടികളെയാണ് ഇതുവരെ ഉചിതമായ മതാപിതാക്കളെ നിയമപരമായ കണ്ടെത്തി ദത്ത് നൽകിയത്. ഇത് സർവ്വകാല റെക്കോർഡ് ആണ്.
കഴിഞ്ഞ വർഷം 32 കുട്ടികളെയാണ് സംസ്ഥാനത്ത് ഒട്ടാകെ സർക്കാരിൻ്റെയും സമിതിയുടെയും സംരക്ഷണാർത്ഥം സംസ്ഥാനത്ത് അമ്മ തൊട്ടിൽ മുഖാന്തിരം ലഭിച്ചത്.
സമൻ്റെ ദത്തെടുക്കൽ നടപടിക്രമങ്ങൾ ആരംഭിക്കേണ്ടതിനാൽ കുരുന്നിന് അവകാശികൾ ആരെങ്കിലുമുന്നെങ്കിൽ അടിയന്തിരമായി ബന്ധപ്പെടെണമെന്ന് സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി അഡ്വ.ജി.എൽ. അരുൺ ഗോപി അറിയിച്ചിട്ടുണ്ട്.
തിരുവോണദിനത്തില്‍ അമ്മത്തൊട്ടിലില്‍ ‘തുമ്പ’ എത്തി
തിരുവനന്തപുരം: തിരുവോണ ദിനത്തില്‍ അമ്മത്തൊട്ടിലില്‍ ഒരു കുഞ്ഞതിഥി കൂടി എത്തി. ഇന്ന് ഉച്ചയോടെയാണ് നാല് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ ശിശുക്ഷേമ സമിതിയില്‍ ലഭിച്ചത്.
തിരുവനന്തപുരത്തെ ശിശുക്ഷേമ സമിതി ആസ്ഥാനത്താണ് ഇന്ന് പെണ്‍കുഞ്ഞിനെ ലഭിച്ചത്. തുമ്പ എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. ഈ വര്‍ഷം തിരുവനന്തപുരം അമ്മത്തൊട്ടിലില്‍ ലഭിക്കുന്ന പത്താമത്തെ കുഞ്ഞാണ് തുമ്പ.
കുഞ്ഞ് നിലവില്‍ ആയമാരുടെ പരിചരണത്തിലാണ്. 2.8 കിലോ തൂക്കമുള്ള കുഞ്ഞ് ആരോഗ്യവതിയാണ് എന്ന് അധികൃതർ പറഞ്ഞു. കുഞ്ഞിന് അവകാശികൾ ഉണ്ടെങ്കിൽ രണ്ടുമാസത്തിനകം അറിയിക്കണമെന്ന് സമിതി അറിയിച്ചു.
അമ്മത്തൊട്ടിലില്‍ പുതിയ അതിഥിയെത്തി; പേര് ‘സ്വതന്ത്ര’
തിരുവനന്തപുരം: സംസ്ഥാന ശിശുക്ഷേമ സമിതിയുടെ തിരുവനന്തപുരത്തുള്ള അമ്മത്തൊട്ടിലില്‍ പുതിയ അതിഥി കൂടിയെത്തി. തിരുവനന്തപുരത്ത് ഈ വര്‍ഷം ലഭിക്കുന്ന ഒമ്പതാമത്തെ കുഞ്ഞാണ് ഇത്.
രാജ്യം 79-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയില്‍ ലഭിച്ചതിനാല്‍ തന്നെ കുഞ്ഞിന് ‘സ്വതന്ത്ര’ എന്നാണ് പേരിട്ടിരിക്കുന്നത്.
ഏകദേശം ഒരാഴ്ച പ്രായം തോന്നിക്കുന്ന പെണ്‍കുഞ്ഞിനെ ശനിയാഴ്ച വൈകുന്നേരം അഞ്ചുമണിയോടെയാണ് ലഭിച്ചതെന്ന് ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ജി.എല്‍. അരുണ്‍ ഗോപി പറഞ്ഞു.
2.8 കിലോ തൂക്കം വരുന്ന കുഞ്ഞിനെ തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക പരിശോധന നടത്തിയിരുന്നു.
കുഞ്ഞിന് ആരോഗ്യപ്രശ്നങ്ങളൊന്നും ഇല്ലെന്ന് കണ്ടതിനെ തുടര്‍ന്ന് തിരുവനന്തപുരത്തുള്ള ശിശുക്ഷേമ സമിതിയുടെ ദത്തെടുക്കല്‍ കേന്ദ്രത്തിലേക്ക് മാറ്റി.
Summary: A new baby has arrived at Ammathottil in Thiruvananthapuram, which functions under the State Child Welfare Committee.









