web analytics

വിൽപ്പനയ്ക്കെത്തിച്ച നാലു കിലോ കഞ്ചാവുമായി വിഴിഞ്ഞം സ്വദേശി അറസ്റ്റിൽ

വിഴിഞ്ഞത്ത് വിൽപ്പനയ്ക്കെത്തിച്ച നാലു കിലോ കഞ്ചാവുമായി വിഴിഞ്ഞം സ്വദേശി അറസ്റ്റിൽ. വിഴിഞ്ഞം പിറവിളാകം സ്വദേശി രാജുവിനെ (48) ആണ് സിറ്റി പോലീസിൻ്റെ ഡാൻസാഫ് ടീം പിടികൂടിയത്.

ഇയാളുടെ പക്കലുണ്ടായിരുന്ന ഷോൾഡർ ബാഗിൽ നിന്ന് നാലു കിലോയോളം കഞ്ചാവാണ് പിടിച്ചെടുത്തത്.

ഒറീസയിൽ നിന്ന് വാങ്ങി തമിഴ്നാട് വഴിയാണ് വിഴിഞ്ഞതെത്തിച്ചതെന്ന് ഇയാൾ ചോദ്യം ചെയ്യലിൽ പറഞ്ഞു.

തമിഴ്നാട് വഴി വിഴിഞ്ഞം മീൻപിടിത്ത മേഖലയിൽ കഞ്ചാവെത്തിച്ച് വിൽക്കുന്നതായി ഡാൻസാഫ് ടീമിന് രഹസ്യം വിവരം ലഭിച്ചിരുന്നു ഇതിൻ്റെ അടിസ്ഥാനത്തിൽ വിഴിഞ്ഞം മേഖലയിൽ നിരീക്ഷണം ഏർപ്പെടുത്തിയിരുന്നു.

തിങ്കളാഴ്ച്ച വൈകിട്ട് 3.30 ഓടെ കഞ്ചാവ് നിറച്ച കവർ ഷോൾഡർ ബാഗിലാക്കിയ ശേഷം വിഴിഞ്ഞ ത്തേക്ക് വരുകയായിരുന്ന രാജുവിനെ ഡാൻസാഫ് സംഘം പിൻതുടർന്ന് പിടി കുടുകയായിരുന്നു.

ഒറീസയിൽ നിന്ന് 10000 രൂപയ്ക്കാണ് ഇയാൾ കഞ്ചാവ് വാങ്ങിയത്. ഇതിനെ വിവിധ വലിപ്പത്തിലുള്ള പൊതിക്കളിലാക്കിയാണ് വിൽപ്പന. ഒരു ലക്ഷം രൂപയ്ക്കടുത്താണ് ഒരു കിലോ കഞ്ചാവ് വിറ്റഴിക്കുന്നത്.

തിങ്കളാഴ്ച്ച പിടിച്ചെടുത്ത 4 കിലോ കഞ്ചാവിനെ നാലുലക്ഷത്തോളം രൂപയ്ക്ക് വിൽക്കുകയെന്ന് ഡാൻസാഫ് ഉദ്യോഗസ്ഥർ പറഞ്ഞു. ഇയാള വിഴിത്തം പോലീസിന് കൈമാറുമെന്നും അവർ അറിയിച്ചു.

മൂന്നേകാൽ കിലോയോളം കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

പത്തനംതിട്ടയിൽ കഞ്ചാവ് കൈവശം വച്ചതിന് കേസുകളുള്ള യുവാവിനെ മൂന്നേകാൽ കിലോയോളം കഞ്ചാവുമായി കൂടൽ പോലീസ് അറസ്റ്റ് ചെയ്തു.

രഹസ്യവിവരത്തെതുടർന്ന് നടത്തിയ പരിശോധനയിലാണ് കൂടൽ ഏലിയാമൂല മഞ്ഞപ്പുഴകോൺ തണ്ണീർപന്തലിൽ വീട്ടിൽ രാജൻ( 37) അറസ്റ്റിലായത്.

വയലരികിൽ നിന്നും മഞ്ഞനിറത്തിലുള്ള ചാക്കിനുളിൽ 3 പൊതികളാക്കി സൂക്ഷിച്ച ഏകദേശം 3.192 കിലോ തൂക്കം വരുന്ന കഞ്ചാവ് 16 ന് വൈകിട്ട് 5.45 നാണ് കണ്ടെത്തിയത്.

കൂടൽ പോലീസ് ഇൻസ്‌പെക്ടർ സി .എൽ . സുധീറിന്റെ നേതൃത്വത്തിലായിരുന്നു പോലീസ് നടപടികൾ. എസ് ഐ ആർ അനിൽ കുമാർ കേസ് രജിസ്റ്റർ ചെയ്തു.

വിശ്വാസയോഗ്യമായ വിവരം ലഭിച്ചതുപ്രകാരം പോലീസ് സംഘം സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ ചാക്കിൽ സൂക്ഷിച്ചനിലയിൽ കഞ്ചാവ് കണ്ടെത്തുകയായിരുന്നു. സമീപത്തുണ്ടായിരുന്ന രാജൻ പോലീസിനെ കണ്ട് ഓടിപ്പോകാൻ ശ്രമിച്ചു.

തടഞ്ഞുനിർത്തി ചോദ്യം ചെയ്യുകയും പരിശോധന നടത്തുകയും ചെയ്തപ്പോൾ സെല്ലോഫൈൻ ടേപ്പ് ഒട്ടിച്ച നിലയിൽ കഞ്ചാവ് മൂന്ന് പൊതികളിലായി സൂക്ഷിച്ചതായി കാണപ്പെട്ടു.

പോലീസ് സംഘം ഇയാളെ ചോദ്യം ചെയ്തപ്പോൾ വിൽപ്പനക്കായി കൈവശം വച്ചതാണെന്ന് സമ്മതിച്ചു.

പത്തനാപുരത്തുള്ള ഒരാളുടെ നിർദേശപ്രകാരം ആര്യങ്കാവിനടുത്ത് സ്കൂട്ടറിലെത്തി രണ്ട് ദിവസം മുമ്പ് ഓട്ടോറിക്ഷയിൽ വന്നവരിൽ നിന്നും 25,000 രൂപയ്ക്ക് വാങ്ങിയതാണെന്നും വെളിപ്പെടുത്തി.

തുടർന്ന് നിയമനടപടികൾക്ക് ശേഷം 6.50 ന് അറസ്റ്റ് ചെയ്തു. വൈദ്യപരിശോധനക്ക് വിധേയനാക്കിയ പ്രതിയെ സ്റ്റേഷനിൽ എത്തിച്ച് വിശദമായി ചോദ്യം ചെയ്തു.

കൂടുതൽ അന്വേഷണം നടത്തുമെന്ന് ജില്ലാ പോലീസ് മേധാവി ആർ ആനന്ദ് അറിയിച്ചു. ലഹരിവസ്തുക്കൾക്കെതിരായ പോലീസ് നടപടി ജില്ലയിൽ ശക്തമായി തുടരുകയാണെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.

Summary: Police arrested Raju (48), a resident of Piravilakam, Vizhinjam, after he was caught with 4 kg of ganja intended for sale. The arrest was made by the City Police’s DANSAF team.

spot_imgspot_img
spot_imgspot_img

Latest news

മന്ത്രിയെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടു; പോലീസ് സഹായം അഭ്യർത്ഥിച്ച് ഗണേഷ് കുമാറിന്റെ ഭാര്യ

മന്ത്രിയെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടു; പോലീസ് സഹായം അഭ്യർത്ഥിച്ച് ഗണേഷ്...

സഞ്ജുവിന്റെ കരുത്തും ടീമിന്റെ ഒത്തൊരുമയും; ചരിത്രം സ്വർണ്ണലിപികളാൽ എഴുതപ്പെടുന്നു! അജയ്യരായി, ഇന്ത്യ ലോകത്തിന്റെ നെറുകയിൽ

സഞ്ജുവിന്റെ കരുത്തും ടീമിന്റെ ഒത്തൊരുമയും; ചരിത്രം സ്വർണ്ണലിപികളാൽ എഴുതപ്പെടുന്നു! അജയ്യരായി, ഇന്ത്യ...

1,2,3 സഞ്ജുവിന് മൂന്നാം ഫിഫ്റ്റി, എവിടെ എറിഞ്ഞാലും അടി; കലാശപ്പോരിൽ ഇന്ത്യയ്ക്ക് റെക്കോർഡ് ടോട്ടൽ

1,2,3 സഞ്ജുവിന് മൂന്നാം ഫിഫ്റ്റി, എവിടെ എറിഞ്ഞാലും അടി; ലോകകപ്പ് ഫൈനലില്‍...

Other news

മന്ത്രിയെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടു; പോലീസ് സഹായം അഭ്യർത്ഥിച്ച് ഗണേഷ് കുമാറിന്റെ ഭാര്യ

മന്ത്രിയെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടു; പോലീസ് സഹായം അഭ്യർത്ഥിച്ച് ഗണേഷ്...

5000 രൂപ വർധനവിന് ‘നോ’ പറഞ്ഞു; 482 ആശുപത്രികളിൽ നഴ്‌സുമാരുടെ സമരം തുടരും

5000 രൂപ വർധനവിന് ‘നോ’ പറഞ്ഞു; 482 ആശുപത്രികളിൽ നഴ്‌സുമാരുടെ സമരം...

സി.പി.ഐയിൽ നിന്ന് രാജിവെച്ച് എംഎൽഎ സി.സി. മുകുന്ദൻ; നാട്ടികയിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപനം

സി.പി.ഐയിൽ നിന്ന് രാജിവെച്ച് എംഎൽഎ സി.സി. മുകുന്ദൻ; നാട്ടികയിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന്...

വിവാഹ വാഗ്ദാനം നൽകി പീഡനം; 16 ലക്ഷം തട്ടിയെന്ന പരാതിയിൽ സുവിശേഷകൻ അറസ്റ്റിൽ

വിവാഹ വാഗ്ദാനം നൽകി പീഡനം; 16 ലക്ഷം തട്ടിയെന്ന പരാതിയിൽ സുവിശേഷകൻ...

അയലയും മത്തിയും അല്ല; ഭക്ഷണപ്രേമികൾ ഇപ്പോൾ തിരയുന്നത് ഈ മത്സ്യം

അയലയും മത്തിയും അല്ല; ഭക്ഷണപ്രേമികൾ ഇപ്പോൾ തിരയുന്നത് ഈ മത്സ്യം സമുദ്രമത്സ്യങ്ങളെക്കാൾ ഇന്ന്...

ബൈക്ക് പ്രേമം തലയ്ക്ക് പിടിച്ചു; കോഴിക്കോട് നഗരത്തെ നടുക്കി സ്കൂൾ വിദ്യാർഥികളുടെ വമ്പൻ ബൈക്ക് മോഷണ പരമ്പര

കോഴിക്കോട്: നഗരത്തിലെ വിവിധ ഭാഗങ്ങളിൽ നിന്ന് തുടർച്ചയായി ബൈക്കുകൾ കാണാതാകുന്ന സംഭവത്തിൽ...

Related Articles

Popular Categories

spot_imgspot_img