റിയാദ്: സ്വകാര്യ ഗ്രൂപ്പിൽ ഉംറ നിർവഹിക്കാനെത്തിയ മലപ്പുറം കൊണ്ടോട്ടി നെടിയിരിപ്പ് സ്വദേശി കാരുന്നത്ത് സൈതലവി (63) മദീനയിൽ നിര്യാതനായി. ഉംറ നിർവഹിച്ച ശേഷം മദീന സന്ദർശനത്തിനെത്തിയ ഇദ്ദേഹം ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. Karunath Saithalavi (63), a native of Malappuram Kondotti Nedyirip, who had come to perform Umrah in a private group, passed away in Madina.
നിയമനടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹം മദീന ജന്നത്തുൽ ബഖീഅ് മഖ്ബറയിൽ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. നിയമസഹായങ്ങൾക്കായി മദീന കെ.എം.സി.സി വെൽഫെയർ പ്രവർത്തകർ രംഗത്തുണ്ട്.