web analytics

ക്ലാർക്കിന് സംഭവിച്ച പിഴവ് യുവതിയെ കോടീശ്വരി ആക്കി; നീല്‍ ആംസ്ട്രോങ്ങിന്‍റെ ‘മൂൺ റോക്ക് ബാഗ്’ യുവതി സ്വന്തമാക്കിയത് 83,000 രൂപയ്ക്ക്; പിന്നീട് ലേലത്തിൽ വിറ്റത്  15 കോടിയ്ക്ക്

ഒറ്റ ലേലത്തിലൂടെ 2017 -ല്‍ നാൻസി ലീ കാൾസണ് ലഭിച്ചത് 15 കോടി രൂപ. അതും വെറും 83,000 രൂപ ചെലവാക്കി വാങ്ങിയ സാധനത്തിന്. ഒരിക്കല്‍ നീല്‍ ആംസ്ട്രോംങ്ങിനൊപ്പം ചന്ദ്രനില്‍ വരെ പോയ വസ്തുവാണ് ലേലത്തിൽ പോയത്.  നീല്‍ ആംസ്ട്രോങ്ങിന്‍റെ ബാഗ് ആയിരുന്നു അത്.
അപ്പോളോ 11 ബഹിരാകാശ ദൗത്യത്തിന്‍റെ 48-ാം വാർഷിക ദിനത്തില്‍ ന്യൂയോർക്ക് സിറ്റിയിലെ ബഹിരാകാശ പര്യവേക്ഷണ കേന്ദ്രത്തിലായിരുന്നു ലേലം  നടന്നത്. ലേലത്തിൽ 12-8.5 സെന്‍റീമീറ്റർ മാത്രം നീളമുള്ള ആ ബാഗിന് 1.8 മില്യണ്‍ ഡോളറായിരുന്നു (15 കോടി രൂപ) ലഭിച്ചത്. “മനുഷ്യരാശിയുടെ ഏറ്റവും വലിയ നേട്ടത്തിന്‍റെ അസാധാരണവും അപൂർവ്വമായ ഒരു കലാസൃഷ്ടി” എന്നാണ് ലേല സ്ഥാപനം ഈ ബാഗിനെ വിശേഷിപ്പിച്ചത്. എന്നാൽ ബാഗ് വാങ്ങിയ ആള്‍ അജ്ഞാതനായി തുടരുന്നു.

നാസ സ്പെയ്സ് സെന്‍ററിലെ ഒരു ക്ലാര്‍ക്കിന് സംഭവിച്ച പിഴവാണ് നീല്‍ ആംസ്ട്രോങ്ങിന്‍റെ ‘മൂൺ റോക്ക് ബാഗ്’ പുറത്ത് പോകാനും പിന്നീട് വിറ്റഴിയാനും സാഹചര്യം ഒരുക്കിയത്. ഈ ബാഗ് വാങ്ങിയത് നാന്‍സി ലീ കാള്‍സണായിരുന്നു. എന്നാല്‍, താന്‍ വെറും 995 ഡോളര്‍ കൊടുത്ത് വാങ്ങിയ ബാഗിന്‍റെ ആധികാരികത പരിശോധിക്കാന്‍ നാന്‍സി ബാഗ് നാസയിലേക്ക് അയച്ച് കൊടുത്തു. ബാഗ് പരിശോധിച്ച നാസ അത് നീല്‍ ആംസ്ട്രോങ്ങ് ചന്ദ്രനില്‍ കാല് കുത്തിയപ്പോള്‍ ഉപയോഗിച്ചിരുന്ന ‘മൂൺ റോക്ക് ബാഗ്’ ആണെന്ന് സ്ഥിരീകരിച്ചു. എന്നാൽ ആ ബാഗ് വിട്ട് കൊടുക്കാന്‍ നാസയ്ക്ക് മനസ് വന്നില്ല. അവര്‍ അത് തിരിച്ചു കൊടുക്കാതെ പിടിച്ചു വച്ചു. പക്ഷേ. ബാഗിന്‍റെ പ്രാധാന്യം തിരിച്ചറിഞ്ഞ നാന്‍സി പിന്നാലെ നാസയുമായി ദീര്‍ഘകാലം കത്തിടപാടുകള്‍ നടത്തിയ ശേഷം ഒടുവില്‍ ബാഗ് തിരികെ വാങ്ങുകയും ചെയ്തു.

പിന്നീട് 2017 ല്‍ നാന്‍സി ഈ ബാഗ് ലേലത്തില്‍ വയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു. ലോകചരിത്രത്തിന്‍റെ തന്നെ ഭാഗമായി ബാഗിന് വിദഗ്ദര്‍ രണ്ട് മില്യൺ ഡോളര്‍ അതായത് 16 കോടി രൂപ ലഭിക്കുമെന്ന് കണക്ക് കൂട്ടി. അത് ലഭിക്കുകയും ചെയ്തു. ചന്ദ്രന്‍റെ ഉപരിതലത്തില്‍ നിന്നും എക്സോജിയോളജിക്കൽ സാമ്പിളുകൾ ശേഖരിക്കാൻ നീല്‍ ആംസ്ട്രോങ്ങ് ഉപയോഗിച്ച ബാഗായിരുന്നു അത്.

spot_imgspot_img
spot_imgspot_img

Latest news

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി...

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ്

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ് 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേൺ (ഐടിആർ)...

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ പത്തനംതിട്ട: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട്...

Other news

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി...

ലോകത്തെ ആദ്യ എഐ മന്ത്രി

ലോകത്തെ ആദ്യ എഐ മന്ത്രി ടിറാന: ലോകം സാങ്കേതിക വിപ്ലവത്തിലേക്ക് ചുവടുവെക്കുന്ന വേളയിൽ,...

ബിൽജിത്തിൻ്റെ ഹൃദയം ഇനി  പതിമൂന്നുകാരിയിൽ മിടിക്കും

ബിൽജിത്തിൻ്റെ ഹൃദയം ഇനി  പതിമൂന്നുകാരിയിൽ മിടിക്കും കൊച്ചി: അങ്കമാലി സ്വദേശി ബിൽജിത്തിൻ്റെ (18)...

കോർണിയ അൾസറിന് കാരണം അമീബ

കോർണിയ അൾസറിന് കാരണം അമീബ തിരുവനന്തപുരം: സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വര (Amebic...

അങ്ങാടിയിൽ തോറ്റതിന് മുണ്ട് പൊക്കി കാണിക്കുന്ന അൽപ്പൻ

അങ്ങാടിയിൽ തോറ്റതിന് മുണ്ട് പൊക്കി കാണിക്കുന്ന അൽപ്പൻ മലപ്പുറം: അങ്ങാടിയിൽ തോറ്റതിന് മുണ്ട്...

സദാചാര ആക്രമണം; ദമ്പതികൾക്കെതിരെ യുവതി

സദാചാര ആക്രമണം; ദമ്പതികൾക്കെതിരെ യുവതി കൊല്ലം: കൊട്ടാരക്കരയിൽ സദാചാര ആക്രമണം നേരിട്ട ദമ്പതികൾക്കെതിരെ...

Related Articles

Popular Categories

spot_imgspot_img