വയനാട്ടില്‍ കൂട്ടബലാത്സംഗം
വയനാട്: വയനാട്ടില്‍ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. മാനന്തവാടിയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്.
16 കാരിയായ പെണ്‍കുട്ടിയെ രണ്ട് പേർ ചേർന്ന് തട്ടിക്കൊണ്ടുപോയി മദ്യം നൽകി പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിൽ മാനന്തവാടി സ്വദേശികളായ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
പ്രതികൾക്കെതിരെ പോക്സോ, കൂട്ട ബലാത്സംഗം എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്. ഇരുവരെയും ഉടന്‍ തന്നെ മാനന്തവാടി കോടതിയിൽ ഹാജരാക്കും.
ആദിവാസി പെണ്‍കുട്ടിയാണ് പീഡനത്തിനിരയായത്. സംഭവത്തിൽ മാനന്തവാടി സ്വദേശികളായ ആഷിഖ്, ജയരാജ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
പ്രതികളെ കഴിഞ്ഞ ദിവസമാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. തുടർന്ന് ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് വിദേശത്തേക്ക് നാടുവിട്ടു; പ്രതിയെ അബുദാബിയിലെത്തി പിടികൂടി മൂവാറ്റുപുഴ പോലീസ്
കൊച്ചി: 2022ൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത ശേഷം ഗൾഫിലേക്ക് നാടുവിട്ട പ്രതിയെ ഒന്നര വർഷത്തിനുശേഷം ഇൻറർ പോളിന്റെ സഹായത്തോടെ പിടികൂടി.
മൂവാറ്റുപുഴ രണ്ടാർക്കര സ്വദേശിയായ കാഞ്ഞൂർ പുത്തൻപുരയിൽ വീട്ടിൽ സുഹൈൽ (27)നെയാണ് പിടികൂടിയത്. പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ച് കയറി പീഡിപ്പിക്കുകയായിരുന്നു.
2023 ൽ പോലീസ് കേസിന്റെ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം മൂവാറ്റുപുഴ പോക്സോ കോടതിയിൽ സമർപ്പിച്ചിരുന്നു. പിന്നീട് കോടതി പ്രതിക്കെതിരെ ഓപ്പൺ എൻഡഡ് വാറൻ്റ് പുറപ്പെടുവിച്ചിരുന്നു.
ഇതേ തുടർന്ന് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ഇൻറർപോളിന്റെ സഹായത്തോടെ അബുദാബിയിലെത്തി പിടികൂടുകയുമായിരുന്നു. ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ നേതൃത്തിലാണ് നടപടിക്രമങ്ങൾ നടന്നത്.
മൂവാറ്റുപുഴ ഇൻസ്പെക്ടർ ബേസിൽ തോമസ്, എസ് ഐ മാരായ എം.പി.ദിലീപ് കുമാർ, എം.എം.ഉബൈസ്, സീനിയർ സിവിൽ പോലീസ് ഓഫീസർ ധനേഷ് ബി നായർ എന്നിവരാണ് പ്രതിയെ വിദേശത്തുനിന്നും കസ്റ്റഡിയിലെടുത്ത് വിമാനം മാർഗ്ഗം നാട്ടിലെത്തിച്ചത്.
കഴുത്തിൽ മഞ്ഞച്ചരട് കെട്ടിയ ശേഷം പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; കുരങ്ങുമലയിൽ ഒളിച്ചിരുന്ന പ്രതി പിടിയിൽ
കോഴഞ്ചേരി: കഴുത്തിൽ മഞ്ഞച്ചരട് കെട്ടിയ ശേഷം വിവാഹം കഴിഞ്ഞെന്ന് തെറ്റിധരിപ്പിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു. 17 വയസുകാരിയായ പെൺകുട്ടിയെ 19 വയസുകാരനാണ് പീഡിപ്പിച്ചത്.
17 വയസുകാരിയെ ഇയാൾ വീട്ടിൽ കയറി പീഡിപ്പിക്കുകയായിരുന്നു. ഇയാളെ പോലീസ് പിടികൂടി. കോഴഞ്ചേരി ചെറുകോൽ പുരയിടത്തിൽ വീട്ടിൽ സിബിനെ(19)യാണ് ആറന്മുള പൊലീസാണ് അറസ്റ്റ് ചെയ്തത്.
2024 മേയ് 25-നാണ് ക്ഷേത്രത്തിലേക്ക് പോകുന്ന വഴിയിൽ വെച്ചാണ് പ്രതി പെൺകുട്ടിയുടെ കഴുത്തിൽ മഞ്ഞച്ചരട് കെട്ടിയത്. പിന്നീട് ഓഗസ്റ്റ് 18-ന് രാവിലെ കുട്ടിയുടെ വീട്ടിൽക്കയറി പീഡിപ്പിച്ചു.
ശിശുക്ഷേമസമിതിയിൽ നിന്ന് വിവരം ലഭിച്ചത്തിന്റെ അടിസ്ഥാനത്തിൽ വനിതാ സെൽ എസ്.ഐ. വി.ആശ, കോന്നി എൻട്രിഹോമിൽ കഴിയുന്ന കുട്ടിയുടെ മൊഴി ശേഖരിച്ചു.
ആറന്മുള പൊലീസാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയത്. കോഴഞ്ചേരി കുരങ്ങുമലയിൽ നിന്നാണ് പോലീസ് പ്രതിയെ പിടികൂടിയത്.
ആറന്മുള പോലീസ് എസ്.എച്ച്.ഒ. വി.എസ്.പ്രവീണിന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു കേസ് അന്വേഷണം നടത്തിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Summary: A minor girl was assaulted in Wayanad. The shocking incident took place in Mananthavadi. Police arrested two people from Mananthavadi in the incident.