കൊച്ചി: ആലുവയിൽ ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായ പരിക്കുകളോടെ ചികിത്സയിൽ കഴിഞ്ഞിരുന്ന മധ്യവയസ്കൻ മരിച്ചു. മാറമ്പള്ളി സ്വദേശിയായ മണിയാണ് മരിച്ചത്.
കഴിഞ്ഞ ബുധനാഴ്ച രാത്രി 10 മണിയോടെയാണ് അപകടം നടന്നത്. മണി സ്ട്രോക്ക് വന്ന് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ആശുപത്രിയിൽ നിന്ന് മണിയെ തിരികെ കൊണ്ടുവരുന്ന വഴിയാണ് അപകടം നടന്നത്.
അപകടത്തിൽ മണി സഞ്ചരിച്ചിരുന്ന വാഹനം പൂർണമായും തകർന്നു. തുടർന്ന് ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മണി മരണപ്പെട്ടത്. പോസ്റ്റ്മോർട്ടത്തിന് ശേഷം മണിയുടെ മൃതദേഹം കുടുംബത്തിന് വിട്ടു നൽകും.