റീൽസ് എടുക്കുന്നതിനിടെ പാമ്പ് നാവിൽ കടിച്ചു

നാവിനു കടിയേറ്റയാൾ ഗുരുതരാവസ്ഥയിൽ

റീൽസ് എടുക്കുന്നതിനിടെ പാമ്പ് നാവിൽ കടിച്ചു

ലഖ്‌നൗ: പാമ്പിനെ കഴുത്തിലിട്ട് ചുംബിക്കുന്ന റീല്‍സ് ചിത്രീകരിക്കുന്നതിനിടെ മധ്യവയ്സ്കന് കടിയേറ്റു. ഉത്തര്‍പ്രദേശിലെ അമ്രോഹ ജില്ലയിലാണ് സംഭവം.

ജിതേന്ദ്ര ജിത്തു കുമാർ എന്നയാളുടെ നാവിനാണ് പാമ്പിന്റെ കടിയേറ്റത്. പാമ്പിനെ കഴുത്തില്‍ ചുറ്റിയ ശേഷം നാവുനീട്ടി ചുംബിക്കുന്നതിനിടെ കടിക്കുകയായിരുന്നു.

വെള്ളിയാഴ്ച വൈകീട്ടായിരുന്നു സംഭവം. കർഷകനായ ജിതേന്ദ്ര ജിത്തുവിന്റെ ആരോഗ്യനില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ.

യുവതിയെ ഭീഷണിപ്പെടുത്തി തട്ടിയത് 19 ലക്ഷം; പ്രശസ്ത യുട്യൂബർ അറസ്റ്റിൽ

സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയെന്ന ലക്ഷ്യത്തോടെയാണ് ഇയാൾ ഇങ്ങനെയൊരു സാഹസത്തിന് മുതിർന്നത്.

സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിട്ടുണ്ട്.

കഴുത്തിൽ ചുറ്റിയ പാമ്പിന് നേരെ നാവുനീട്ടീ ചുംബിക്കുന്നതും അതിനിടെ കടിയേല്‍ക്കുന്നതും വീഡിയോയില്‍ കാണാം.

വീഡിയോ വൈറലായതിന് പിന്നാലെ ഇയാൾക്കെതിരെ സോഷ്യല്‍ മീഡിയയില്‍ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്.

എന്നാൽ ലഹരിയുടെ സ്വാധീനത്തിലാണ് ഇയാൾ ഇത്തരമൊരു ചീത്രീകരണം നടത്തിയതെന്നാണ് നാട്ടുകാര്‍ പറയുന്നത്.

കടിയേറ്റതിനെത്തുടര്‍ന്ന് കുഴഞ്ഞുവീണ കുമാറിനെ നാട്ടുകാരാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

തുടര്‍ന്ന് മൊറാദാബാദിലെ സ്വകാര്യ ആശുപത്രിയിലേക്ക് ഇയാളെ മാറ്റുകയായിരുന്നു. നിലവിൽ കുമാറിന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.

സംഭവത്തെ കുറിച്ച് ഗ്രാമത്തലവൻ പറഞ്ഞത്

വെള്ളിയാഴ്ച വൈകുന്നേരം ആണ് സംഭവം നടന്നത്. കൃഷിസ്ഥലത്തിന് സമീപത്തെ ഒരു മതിലില്‍ പാമ്പിനെ കണ്ടതോടെ നാട്ടുകാര്‍ പരിഭ്രാന്തരായെന്ന് ഗ്രാമത്തലവന്‍ ജയ്കിരത് സിങ് പറഞ്ഞു.

ഈ സമയം സംഭവസ്ഥലത്തെത്തിയ കുമാര്‍ പാമ്പിനെ പിടികൂടി.’അയാള്‍ പാമ്പിനെ ചുംബിക്കാന്‍ ശ്രമിച്ചു.

അതിനിടെ പാമ്പ് അയാളുടെ നാവില്‍ കടിക്കുകയായിരുന്നു’. അതോടെ കുമാര്‍ പാമ്പിനെ കൈവിട്ടതായി അദ്ദേഹം പറഞ്ഞു.

മോഡലിന്റെ മൃതദേഹം കനാലിൽ കണ്ടെത്തി

ചണ്ഡിഗഡ്∙ മോഡലിന്റെ മൃതദേഹം കനാലിൽ കണ്ടെത്തി. ഹരിയാനയിലെ സംഗീത വിഡിയോകളിലൂടെ പ്രശസ്തയായ മോഡൽ ശീതൾ (സിമ്മി ചൗധരി) ആണ് മരിച്ചത്.

ഹരിയാന സോനിപതിൽ തിങ്കളാഴ്ച രാവിലെയാണ് യുവതിയുടെ മൃതദേഹം കഴുത്തറുത്ത നിലയിൽ കണ്ടെത്തിയത്.

പാനിപ്പത്തിൽ സഹോദരി നേഹയ്ക്കൊപ്പമാണ് ശീതൾ താമസിച്ചിരുന്നത്. ജൂണ്‍ 14ന് അഹാർ ജില്ലയിൽ ഒരു ഷൂട്ടിങ്ങിനായി പോയതാണ് ശീതൾ.

തിരിച്ചെത്താൻ വൈകിയപ്പോൾ സഹോദരി പൊലീസിൽ പരാതിപ്പെട്ടു. ഇതിനെത്തുടർന്ന് പോലീസ് തിരച്ചിൽ ആരംഭിച്ചു.Read more

ആര്യൻ അസാരിക്ക് മാധ്യമ വിലക്ക്

അഹമ്മദാബാദ്: സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ച എയർ ഇന്ത്യ വിമാനാപകടത്തിന്റെ വീഡിയോ ചിത്രീകരിച്ച ആര്യൻ അസാരിക്ക് മാധ്യമങ്ങളെ കാണുന്നതിന് വിലക്ക്.

പോലീസിനുമുന്നിൽ സാക്ഷിയായി മൊഴി രേഖപ്പെടുത്തിയ ശേഷമാണ് മാധ്യമങ്ങളെ കാണരുതെന്ന് നിർദേശിച്ചത്. ആര്യനെ നാട്ടിലേക്ക് പറഞ്ഞുവിട്ടതായി ഇദ്ദേഹത്തിന്റെ സമീപവാസികൾ പറഞ്ഞു.

ആര്യൻ പകർത്തിയ വീഡിയോ സാമൂഹികമാധ്യമത്തിൽ വേഗത്തിൽ പ്രചരിക്കുകയായിരുന്നു. വിമാനത്തിന്റെ അവസാനനിമിഷങ്ങൾ പകർത്തിയത് തുടരന്വേഷണത്തിൽ ഒരു പ്രധാന തെളിവായി മാറുകയും ചെയ്തു.

ഫോണിൽ ചിത്രീകരണം തുടങ്ങി 24 സെക്കൻഡിൽ, അഹമ്മദാബാദ്-ലണ്ടൻ വിമാനം ഗതിമാറി അടുത്തുള്ള മെഡിക്കൽ കോളേജ് കാമ്പസിലെ ഒരു കെട്ടിടത്തിലേക്ക് ഇടിച്ചുകയറുകയും തീപിടിക്കുകയും ചെയ്തു.Read more

Summary: A middle-aged man was bitten by a snake while filming a reel with the reptile wrapped around his neck. The shocking incident took place in Amroha

spot_imgspot_img
spot_imgspot_img

Latest news

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

Other news

മത്സ്യത്തൊഴിലാളിയെ കാണാനില്ല

മത്സ്യത്തൊഴിലാളിയെ കാണാനില്ല വിഴിഞ്ഞത്ത് മീൻപിടിത്തിനുപോയ മത്സ്യത്തൊഴിലാളിയെ വിഴിഞ്ഞം കടലിൽ കാണാതായി. പൂവാർ തിരുപുറം...

ഞെട്ടിച്ച് പുതിയ തീരുവയുമായി ട്രംപ്…!

ഞെട്ടിച്ച് പുതിയ തീരുവയുമായി ട്രംപ് യൂറോപ്യൻ യൂണിയനിൽ നിന്നും മെക്‌സിക്കോയിൽ നിന്നുമുള്ള ഇറക്കുമതി...

പൊലീസ് ഉദ്യോഗസ്ഥക്ക് പാമ്പുകടിയേറ്റു

പൊലീസ് ഉദ്യോഗസ്ഥക്ക് പാമ്പുകടിയേറ്റു തിരുവനന്തപുരം: സെക്രട്ടറിയേറ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥക്ക് പാമ്പുകടിയേറ്റു. ഇന്നലെ...

വിപഞ്ചികയുടെയും കുഞ്ഞിന്‍റെയും മൃതദേഹങ്ങൾ വീണ്ടും പോസ്റ്റ്മോർട്ടം നടത്തും

കൊല്ലം: ഷാർജയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച വിപഞ്ചികയുടെയും കുഞ്ഞിന്‍റെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ച് വീണ്ടും...

അനാവശ്യ ആശുപത്രി സന്ദർശനം ഒഴിവാക്കണം

അനാവശ്യ ആശുപത്രി സന്ദർശനം ഒഴിവാക്കണം തിരുവനന്തപുരം: സംസ്ഥാനത്ത് നിപ ജാഗ്രതയുടെ ഭാഗമായി പാലക്കാട്,...

ജാഗ്രതാനിർദ്ദേശവുമായി മൃഗസംരക്ഷണ വകുപ്പ്

ജാഗ്രതാനിർദ്ദേശവുമായി മൃഗസംരക്ഷണ വകുപ്പ് ആലപ്പുഴ: ദേശാടനപ്പക്ഷികൾ, ആലപ്പുഴ നഗരത്തിലും ഉൾപ്രദേശങ്ങളിലും തമ്പടിക്കാൻ തുടങ്ങിയതോടെ...

Related Articles

Popular Categories

spot_imgspot_img