മാരുതി സുസുക്കി കാറുകൾ എല്ലായ്‌പ്പോഴും ഇന്ത്യയിൽ ബാധകമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിട്ടുണ്ടെങ്കിലും, ഗ്ലോബൽ എൻസിഎപി നടത്തിയ സുരക്ഷാ പരിശോധനകളിൽ ഇതുവരെ അവ മോശം പ്രകടനമാണ് നടത്തിയത്. ഒടുവിൽ, അത് സംഭവിച്ചു. ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റിൽ ഒരു മാരുതി സുസുക്കി കാർ ഫൈവ് സ്റ്റാർ സുരക്ഷാ റേറ്റിംഗ് നേടി. ` A Maruti Suzuki car has achieved a five-star safety rating for the first time in crash test
അടുത്തിടെ പുറത്തിറങ്ങാനിരിക്കുന്ന മാരുതി സുസുക്കി ഡിസയറാണ് ഈ നേട്ടം കൈവരിച്ചത്. ഈ നാലാം തലമുറ മാരുതി സുസുക്കി ഡിസയർ, ഗ്ലോബൽ എൻസിഎപിയിൽ മുതിർന്നവരുടെ ഒക്കപ്പൻ്റ് പ്രൊട്ടക്ഷൻ വിഭാഗത്തിൽ അഞ്ച് സ്റ്റാറുകളും കുട്ടികളുടെ ഒക്കപ്പൻ്റ് പ്രൊട്ടക്ഷൻ വിഭാഗത്തിൽ നാല് സ്റ്റാറുകളും നേടി.
മുതിർന്നവരുടെ സുരക്ഷയിൽ 34 ൽ 31.24 ഉം കുട്ടികളുടെ സുരക്ഷയിൽ 49 ൽ 39.20 ഉം വാഹനത്തിനു ലഭിച്ചു.
ആറ് എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC), കാൽനട സംരക്ഷണം എന്നിവ സ്റ്റാൻഡേർഡായി പുതിയ ഡിസയറിൽ വരുന്നുണ്ട്.
കൂടാതെ, ഹിൽ ഹോൾഡ് അസിസ്റ്റ്, എബിഎസ് വിത്ത് ഇബിഡി, ബ്രേക്ക് അസിസ്റ്റ്, എല്ലാ സീറ്റുകൾക്കും മൂന്ന്-പോയിൻ്റ് സീറ്റ്ബെൽറ്റ്, റിയർ ഡിഫോഗർ, ഐസോഫിക്സ് മൗണ്ടുകൾ എന്നിവയും പുതിയ ഫീച്ചറുകളാണ്.
45% ഹൈ ടെൻസൈൽ സ്റ്റീൽ കൊണ്ടാണ് കാറിൻ്റെ ഘടന. ഏറ്റവും പുതിയ Heartect പ്ലാറ്റ്‌ഫോം (അഞ്ചാം തലമുറ) അടിസ്ഥാനമാക്കിയുള്ളതാണ് ഇത്.
“ഫ്രണ്ടൽ ടെസ്റ്റിൽ വാഹനം ഡ്രൈവർ ഡമ്മിയുടെ നെഞ്ച് മാർജിനൽ പ്രൊട്ടക്ഷൻ നൽകുന്നതു. പോൾ ടെസ്റ്റിൽ പൂർണ്ണ തല സംരക്ഷണവും സൈഡ് ഇംപാക്ട് ടെസ്റ്റ് മുതിർന്ന യാത്രക്കാർക്ക് പൂർണ്ണ സംരക്ഷണവും വാഹനം നൽകുന്നു.” ഗ്ലോബൽ NCAP പറഞ്ഞു.
പുതിയ മാരുതി സുസുക്കി ഡിസയർ വില 6.99 ലക്ഷം മുതൽ 10 ലക്ഷം രൂപ വരെയായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു (എക്സ്-ഷോറൂം). ഹ്യുണ്ടായ് ഓറ, ഹോണ്ട അമേസ്, ടാറ്റ ടിഗോർ എന്നിവയ്‌ക്ക് ഈ കാർ എതിരാളിയാകും എന്ന് കരുതപ്പെടുന്നു. നവംബർ 11 നു കാർ ഇന്ത്യൻ വിപണിയിലെത്തും എന്നാണു കരുതുന്നത്.