ന്യൂട്ടന്റെ തലയിൽ ആപ്പിൾ വീണതു പോലെയാകുമോ… മന്ത്രിയുടെ തലയിലും വീണു ഒരെണ്ണം; വീണത് ആപ്പിളല്ല മാങ്ങയാണെന്ന് മാത്രം

തിരുവനന്തപുരം: പൊതുചടങ്ങിൽ പങ്കെടുത്തുകൊണ്ടിരിക്കെ മന്ത്രിയുടെ തലയിൽ മാങ്ങ വീണു. വിദ്യാഭ്യാസ മന്ത്രി ശിവൻ കുട്ടിയുടെ ശരീരത്തിലേക്കാണ് കണ്ണിമാങ്ങ വീണത്.

ഉടൻതന്നെ മന്ത്രി ആ കണ്ണിമാങ്ങയെടുത്ത് തൊഴിൽ വകുപ്പ് സെക്രട്ടറി കെ.വാസുകി ഐ.എ.എസിന് കൈമാറുകയും ചെയ്തിരുന്നു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ വ്യവസായി രവി പിള്ളയെ ആദരിക്കുന്ന ചടങ്ങിനിടെയാണ് ഏവരിലും ചിരിയുണർത്തിയ രസകരമായ സംഭവമുണ്ടായത്.

ഇതിന്റെ ദൃശ്യങ്ങൾ പകർത്തിയ പെൺകുട്ടിയെ അഭിനന്ദിച്ച് മന്ത്രി ശിവൻകുട്ടി തന്നെ രം​ഗത്തെത്തിയിരിക്കുകയാണ് ഇപ്പോൾ.

കേരള മീഡിയ അക്കാദമിയിലെ ഫോട്ടോ ജർണലിസം ഡിപ്ലോമ വിദ്യാർഥിനി സുപർണ എസ് അനിലാണ് മന്ത്രിയുടെ ശരീരത്തിൽ കണ്ണിമാങ്ങ വീണ ദൃശ്യം പകർത്തിയത്. കേരള കൗമുദിയിൽ ഫോട്ടോ പ്രസിദ്ധീകരിച്ചു വന്നപ്പോഴാണ് സംഭവം ഫോട്ടോ ആയത് താനറിഞ്ഞതെന്നും മന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

മന്ത്രിയുടെ പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ..

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ വ്യവസായി ശ്രീ. രവി പിള്ളയെ ആദരിക്കുന്ന ചടങ്ങിൽ പങ്കെടുക്കവേയാണ് ഒരു കണ്ണിമാങ്ങ എന്റെ ദേഹത്ത് വീണത്. എന്തായാലും ആ കണ്ണിമാങ്ങ തൊഴിൽ വകുപ്പ് സെക്രട്ടറി ശ്രീമതി കെ.വാസുകി ഐ.എ.എസിന് ഞാൻ സമ്മാനിച്ചു.

ആ നിമിഷം ഫോട്ടോ ആക്കി മാറ്റിയ കേരള മീഡിയ അക്കാദമിയിലെ ഫോട്ടോ ജർണലിസം ഡിപ്ലോമ വിദ്യാർഥിനി സുപർണ എസ് അനിലിനെ അഭിനന്ദിക്കാനാണ് ഈ ചിത്രം ഇവിടെ പോസ്റ്റ് ചെയ്യുന്നത്. നിശ്ചയിച്ച ഫ്രെയിമുകൾക്കപ്പുറം ആകസ്മികമായി ലഭിക്കുന്ന നിമിഷങ്ങൾ ഒപ്പിയെടുക്കുമ്പോഴാണ് ഫോട്ടോകൾ കൂടുതൽ മികച്ചതാകുക.കേരള കൗമുദിയിൽ ഫോട്ടോ പ്രസിദ്ധീകരിച്ചു വന്നപ്പോഴാണ് സംഭവം ഫോട്ടോ ആയത് ഞാനറിയുന്നത്.

അഭിനന്ദനങ്ങൾ സുപർണ എസ് അനിൽ, ഭാവിയിൽ ഇത്തരം നിരവധി ഫോട്ടോകൾ എടുക്കാൻ അവസരം ഉണ്ടാകട്ടെ എന്നാശംസിക്കുന്നു.

spot_imgspot_img
spot_imgspot_img

Latest news

വടകരയിൽ ഒമ്പത് വയസുകാരിയെ കോമയിലാക്കിയ അപകടം; പ്രതി ഷെജിലിന് ജാമ്യം

കോഴിക്കോട്: വടകരയിൽ ഒമ്പത് വയസുകാരി ദൃഷാനയെ കോമയിലാക്കിയ വാഹനാപകടത്തിലെ പ്രതി ഷെജിലിന്...

24 മണിക്കൂറിനിടെ മൂന്നാം ജീവനും: തിരുവനന്തപുരം പാലോട് കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു

തിരുവനന്തപുരം പാലോട് കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. വെന്‍കൊല്ല ഇലവുപാലം അടിപറമ്പ്...

കൊക്കെയ്ൻ കേസ്; ഷൈന്‍ ടോം ചാക്കോയെ കോടതി വെറുതെവിട്ടു

കൊച്ചി: കൊക്കെയ്ൻ കേസിൽ നടന്‍ ഷൈന്‍ ടോം ചാക്കോയെ കുറ്റവിമുക്തനാക്കി കോടതി....

രാജ്യത്ത് ഗില്ലൻബാരെ സിൻഡ്രോം ബാധിച്ച് ഒരു മരണം കൂടി; 167 പേർക്ക് രോ​ഗം സ്ഥിരീകരിച്ചു

ഡൽഹി: പൂനെയിൽ ഗില്ലിൻ-ബാരെ സിൻഡ്രോം ബാധിച്ച് ഒരു മരണം കൂടി സ്ഥിരീകരിച്ചു....

വയനാട്ടിലെ കാട്ടാനയാക്രമണം; കൊല്ലപ്പെട്ട മാനുവിന്റെ ഭാര്യയെ കണ്ടെത്തി

കൽപറ്റ: നൂൽപ്പുഴയിൽ കാട്ടാന ആക്രമണത്തെത്തുടർന്ന് കൊല്ലപ്പെട്ട മാനുവിൻ്റെ ഭാര്യ ചന്ദ്രികയെ കണ്ടെത്തി....

Other news

അടിച്ച് പൂസായി പോലീസ് ജീപ്പ് ഓടിച്ച ഡിവൈ.എസ്.പിക്കെതിരെ അന്വേഷണം

ആലപ്പുഴ: മദ്യപിച്ച് അപകടകരമായി ഔദ്യോഗിക വാഹനം ഓടിച്ച സ്റ്റേറ്റ് ക്രൈം റെക്കാഡ്സ്...

ഗതാ​ഗതം തടസ്സപ്പെടുത്തി പൊതുനിരത്തിൽ 35 ആഡംബര കാറുകളുമായി സ്കൂൾ വിദ്യാർത്ഥികളുടെ ‘ഷോ’: സ്പോട്ടിൽ പണികിട്ടി

ഗതാ​ഗതം തടസ്സപ്പെടുത്തി പൊതുനിരത്തിൽ ​വാഹന ഷോ നടത്തിയ സ്കൂൾ വിദ്യാർത്ഥികൾക്കെതിരെ നടപടി....

വൃക്ക രോഗിയായ കുട്ടി ഉൾപ്പടെ ഇരട്ട കുട്ടികളെയും ഭാര്യയേയും പുറത്താക്കി വീട് പൂട്ടി സർക്കാർ ഉദ്യോഗസ്ഥൻ; പൂട്ട് പൊളിച്ച് പോലീസ്

തിരുവനന്തപുരം: തിരുവനന്തപുരം വെണ്ണിയൂർ വവ്വാമൂലയിൽ ഭാര്യയെയും വൃക്ക രോഗിയായ കുട്ടി ഉൾപ്പെട്ട...

ഓടുന്ന ട്രെയിനിൽ വീണ്ടും പീഡനശ്രമം; പ്രതി പിടിയിൽ

ചെന്നൈ: ഓടുന്ന ട്രെയിനിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ. ഈറോഡ്...

ആലുവ യു സി കോളേജിനടുത്ത് യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്താൻ ശ്രമം

കൊച്ചി: എറണാകുളം ആലുവ യു സി കോളേജിനടുത്ത് യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്താൻ...

Related Articles

Popular Categories

spot_imgspot_img