ലിഫ്റ്റിനുള്ളിൽ മൂത്രമൊഴിച്ചു; വീഡിയോ വൈറൽ

ലിഫ്റ്റിനുള്ളിൽ മൂത്രമൊഴിച്ചു; വീഡിയോ വൈറൽ

മുംബൈ: ഫ്ളാറ്റിലെ ലിഫ്റ്റിനുള്ളിൽ മൂത്രമൊഴിച്ച യുവാവ് സിസിടിവിയിൽ കുടുങ്ങി. മുബൈയിലെ വിരാർ വെസ്റ്റിലുള്ള സിഡി ഗുരുദേവ് ബിൽഡിംഗിലായിരുന്നു സംഭവം നടന്നത്. ഫ്ലാറ്റിൽ ഭക്ഷണം വിതരണം ചെയ്യാനെത്തിയ ബ്ലിങ്കിറ്റ് ഡെലിവറി ജീവനക്കാരനായിരുന്നു ലിഫ്റ്റിൽ മൂത്രമൊഴിച്ചത്. ഇയാൾക്കെതിരെ പോലീസ് കേസ് എടുത്തിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ഫ്ളാറ്റിലെ താമസക്കാർ ഇക്കാര്യം അറിഞ്ഞത്.

ഡെലിവറി ഏജന്റ് ഇടതുകൈയിൽ ഒരു പാഴ്സൽ പിടിച്ച് ലിഫ്റ്റിനുള്ളിൽ നിൽക്കുന്നത് സി സി ടി വി ദൃശ്യങ്ങളിൽ വ്യക്തമായി കാണാം. അതേ സമയം ബാക്ക് ക്യാമറയിൽ കാണാതിരിക്കാനായി ഇയാൾ പുറം തിരിഞ്ഞു നിന്ന് പാന്റ്സിനന്റെ സിബ് അഴിക്കുന്നതും വീഡിയോയിൽ ഉണ്ട്. ഇതിനു ശേഷം അയാൾ ലിഫ്റ്റിന്റെ മുൻ വശം തിരിഞ്ഞു നിന്ന് മൂത്രമൊഴിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.

ലിഫ്റ്റിലുണ്ടായ അപാകതയുമായി ബന്ധപ്പട്ട് താമസക്കാർ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് യുവാവ് ലിഫ്റ്റിൽ മൂത്രമൊഴിക്കുന്നതിന്റെ ദൃശ്യങ്ങൾ ശ്രദ്ധയിൽപ്പെട്ടത്. ഇതേത്തുടർന്ന് താമസക്കാർ ഈ വിവരം ബ്ലിങ്കിറ്റ് ഓഫീസിൽ അറിയിച്ചു. പിന്നീട് ഇയാളെ പോലീസിന് കൈമാറുകയും ചെയ്തു. സംഭവത്തിൽ കെട്ടിടം അധികൃതർ വിരാർ വെസ്റ്റിലെ ബൊളിഞ്ച് പോലീസ് സ്റ്റേഷനിൽ പരാതി നൽകി.

സൂപ്പർ മാർക്കറ്റിന്റെ മുന്നിൽ മൂത്രമൊഴിച്ചു! പളളി പെരുന്നാളിന് എത്തിയ കുടുംബത്തെ സംഘം ചേർന്ന് ആക്രമിച്ചതായി പരാതി

തൃശ്ശൂർ: കുന്നംകുളത്ത് പളളി പെരുന്നാളിന് എത്തിയ കുടുംബത്തെ സംഘം ചേർന്ന് ആക്രമിച്ചു. മരത്തംകോട് മിനി പെരുന്നാൾ കാണാനെത്തിയ കുടുംബത്തെയാണ് മൂന്ന് യുവാക്കൾ ചേർന്ന് ആക്രമിച്ചത്.കാറിലെത്തിയ സംഘം സൂപ്പർ മാർക്കറ്റിന്റെ മുന്നിൽ മൂത്രമൊഴിക്കുന്നത് യുവാക്കൾ ചോദ്യം ചെയ്തതിനെ തുടർന്നാണ് സംഘർഷമുണ്ടായത്. ഇന്നലെ രാത്രി 11.30നാണ് സംഭവം. കാറിലെത്തിയ സംഘത്തിലെ ആളുകൾ മരത്തംകോട് പള്ളിക്ക് മുൻപിലെ ഐഫ സൂപ്പർമാർക്കറ്റിനു മുന്നിൽ മൂത്രമൊഴിക്കുന്നത് യുവാക്കൾ ചോദ്യം ചെയ്തതിനെ തുടർന്നുളള തർക്കമാണ് സംഘർഷത്തിലേക്ക് നയിച്ചതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

കുടുംബത്തോടൊപ്പം ഉണ്ടായിരുന്ന മൂന്നു യുവാക്കളെയാണ് മൂന്നംഗ സംഘം ഗുരുതരമായി ആക്രമിച്ച് പരിക്കേൽപ്പിച്ചത്. ഇവരോടൊപ്പം ഉള്ള സ്ത്രീകൾക്കും മർദ്ദനമേറ്റതായാണ് വിവരം.പരിക്കേറ്റവർ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തെ തുടർന്ന് കുന്നംകുളം സബ് ഇൻസ്പെക്ടർ ജോർജിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി ആക്രമികൾക്കായി അന്വേഷണം ആരംഭിച്ചു.

കോർണർ കിക്കെടുക്കുന്നതിന് മുമ്പ് മൂലയിൽ മൂത്രമെഴിച്ചു! റെഡ് കാർഡ് പുറത്തെടുത്ത് റഫറി; വൈറൽ വീഡിയോ കാണാം

പെറുവിലെ മൂന്നാം ഡിവിഷൻ ലീഗിലെ ടീമായ അത്‌ലറ്റിക്കോ അവാഹുൻ താരം സെബാസ്റ്റ്യൻ മുനോസ് ആണ് കഴിഞ്ഞദിവസം ചുവപ്പുകാർഡ് കിട്ടി പുറത്തുപോയത്. ഗ്രൗണ്ടിൽ മൂത്രമൊഴിച്ചതിനാണ് റഫറി റെഡ് കാർഡ് കാണിച്ചത്. ഞായറാഴ്ച നടന്ന കോപ്പ പെറു മത്സരത്തിനിടെയാണ് സംഭവം. അത്‌ലറ്റിക്കോ അവാഹുനും കന്റോർസില്ലോ എഫ്.സിയും തമ്മിലാണ് മത്സരം. ഗോൾരഹിതമായ തുടർന്ന മത്സരത്തിന്റെ 71-ാം മിനിറ്റിൽ അത്‌ലറ്റിക്കോയ്ക്ക് അനുകൂലമായി കോർണർ ലഭിക്കുന്നു. അതേസമയം, കന്റോർസില്ലോ ഗോൾകീപ്പർ പരിക്കേറ്റ് മൈതാനത്ത് കിടന്നതോടെ മത്സരം തടസ്സപ്പെട്ടു. ഈ സമയത്ത് അത്‌ലറ്റിക്കോയുടെ സെബാസ്റ്റിയൻ മുനോസ് കോർണർ കിക്കെടുക്കാനായി കോർണർ ഫ്‌ളാഗിനടുത്തേക്ക് നടന്നുനീങ്ങി.

മത്സരം അൽപ്പനേരം തടസ്സപ്പെട്ടതോടെ മുനോസ് കോർണർ ഫ്‌ളാഗിനടുത്തുനിന്ന് തിരിഞ്ഞുനിന്ന് മൂത്രമൊഴിച്ചു. ഇത് കണ്ട കാന്റർസില്ലോ താരങ്ങൾ സംഭവം റഫറിയുടെ ശ്രദ്ധയിലേക്ക് കൊണ്ടുവന്നു. ഉടൻ തന്നെ താരത്തിന്റെ അടുത്തേക്ക് ഓടിയെത്തിയ റഫറി മുനോസിന് നേരെ ചുവപ്പുകാർഡുയർത്തി. അതോടെ താരം ഞെട്ടലോടെ റഫറിയെ നോക്കി.മൈതാനത്ത് താരങ്ങൾ മൂത്രമൊഴിക്കുന്നത് ഇതാദ്യമായല്ല. മുൻ ആഴ്‌സനൽ ഗോൾകീപ്പർ ജെൻസ് ലേമാനും ഇംഗ്ലണ്ട് ഇതിഹാസം ഗാരി ലിനേക്കറും ഇങ്ങനെ ചെയ്തിട്ടുണ്ട്. എന്നാൽ, അവർക്കാർക്കും മുനോസിനെപ്പോലെ പുറത്തുപോവേണ്ടിവന്നിട്ടില്ല.

ENGLISH SUMMARY:

A man was caught on CCTV urinating inside the lift of a flat in Mumbai’s Virar West, at the CD Gurudev building. The incident involved a Blinkit delivery executive who had arrived at the apartment to deliver food.

spot_imgspot_img
spot_imgspot_img

Latest news

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ...

ജഗ്ദീപ് ധൻകറിന് പകരം തരൂർ!

ജഗ്ദീപ് ധൻകറിന് പകരം തരൂർ! ന്യൂഡൽഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ അപ്രതീക്ഷിതമായി രാജിവച്ചതോടെ...

മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ അന്തരിച്ചു

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദൻ...

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ...

Other news

ശ്രീശാന്തിന്റെ മകളുടെ ചോദ്യം ഹൃദയം തകർത്തു

ശ്രീശാന്തിന്റെ മകളുടെ ചോദ്യം ഹൃദയം തകർത്തു മുംബൈ: മലയാളി ക്രിക്കറ്റ് താരം ശ്രീശാന്ത്...

ഭർത്താവിനെ കൊന്ന് വീടിനുള്ളിൽ കുഴിച്ചുമൂടി

ഭർത്താവിനെ കൊന്ന് വീടിനുള്ളിൽ കുഴിച്ചുമൂടി മുംബൈ: ഭർത്താവിനെ കൊന്ന് വീടിനുള്ളിൽ കുഴിച്ചുമൂടി യുവതി....

ജൂലൈ 26 വരെ മഴ

ജൂലൈ 26 വരെ മഴ തിരുവനന്തപുരം: കേരളത്തിൽ കനത്ത മഴ തുടരുമെന്ന് മുന്നറിയിപ്പ്....

എയർ ഇന്ത്യ വിമാനത്തിന്റെ ടേക്ക് ഓഫ് റദ്ദാക്കി

എയർ ഇന്ത്യ വിമാനത്തിന്റെ ടേക്ക് ഓഫ് റദ്ദാക്കി ന്യൂഡൽഹി: റൺവേയിൽ മുന്നേറുമ്പോൾ സാങ്കേതിക...

ജഗ്ദീപ് ധൻകറിന് പകരം തരൂർ!

ജഗ്ദീപ് ധൻകറിന് പകരം തരൂർ! ന്യൂഡൽഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ അപ്രതീക്ഷിതമായി രാജിവച്ചതോടെ...

വിഎസിനെതിരെ പോസ്റ്റ്; അധ്യാപകൻ അറസ്റ്റിൽ

വിഎസിനെതിരെ പോസ്റ്റ്; അധ്യാപകൻ അറസ്റ്റിൽ തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം...

Related Articles

Popular Categories

spot_imgspot_img