മകൻ അച്ഛനെ കൊന്ന് ചാക്കിലാക്കി ഉപേക്ഷിച്ചു
തൃശ്ശൂർ: അച്ഛനെ മകൻ കൊന്ന് ചാക്കിലാക്കി പറമ്പില്‍ ഉപേക്ഷിച്ചു. തൃശ്ശൂർ കൂട്ടാലയിലാണ് സംഭവം. കൂട്ടാല സ്വദേശി സുന്ദരൻ (80) ആണ് കൊല്ലപ്പെട്ടത്.
സുന്ദരന്റെ വീടിനടുത്ത പറമ്പില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ ഇയാളുടെ മൂത്ത മകൻ സുമേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
പുത്തൂര്‍ എന്ന സ്ഥലത്താണ് സുമേഷ് താമസിച്ചിരുന്നത്. രാവിലെ സുന്ദരൻ്റെ രണ്ടാമത്തെ മകനും കുടുംബവും പുറത്ത് പോയിരുന്നു. ആ സമയത്ത് സുമേഷ് വീട്ടിലേക്ക് വന്നു.
കൊല്ലപ്പെട്ട സുന്ദരൻ്റെ മകളുടെ മക്കൾ ഇതേ വീട്ടിലായിരുന്നു താമസം. അവർ ഉച്ചയ്ക്ക് രണ്ട് മണിക്ക് വന്നപ്പോൾ മുത്തശ്ശനെ വീട്ടില്‍ കാണാത്തതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് ചാക്കിൽ കെട്ടിയ മൃതദേഹം കണ്ടെത്തിയത്.
വീട്ടിൽ രക്തക്കറ കണ്ടെങ്കിലും ചായ വീണതാണെന്നാണ് കുട്ടികള്‍ കരുതിയത്. വൈകിട്ട് 5 മണിയോടെ തെരച്ചിൽ ആരംഭിച്ചു.
തുടർന്ന് തൊട്ടടുത്ത കാട് പിടിച്ച പറമ്പിൽ മൃതദേഹം വലിച്ച പാട് കണ്ട് അന്വേഷിച്ചപ്പോഴാണ് ചാക്കിൽ പൊതിഞ്ഞ മൃതദേഹം കണ്ടെത്തിയത്.
മണ്ണൂത്തി പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് അടക്കമുള്ള നടപടികള്‍ ആരംഭിച്ചു. സുമേഷിനെ പുത്തൂരിൽ നിന്നാണ് പോലീസ് പിടികൂടിയത്.
ചേർത്തലയിൽ ശരീര അവശിഷ്ടങ്ങൾ കണ്ടെത്തി
ചേര്‍ത്തല: പള്ളിപുറത്ത് വീട്ടുവളപ്പില്‍ നിന്ന് മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തി. രണ്ടു സ്ത്രീകളെ കാണാതായ കേസുകളില്‍ ആരോപണ വിധേയനായ സെബാസ്റ്റ്യന്റെ വീട്ടുവളപ്പില്‍ നിന്നാണ് അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.
ചേര്‍ത്തല കടക്കരപ്പള്ളിയില്‍ നിന്നും ബിന്ദു പത്മനാഭന്‍, കോട്ടയം ഏറ്റുമാനൂരില്‍ നിന്നും ജയമ്മ എന്നിവരെയാണ് കാണാതായത്.
ഈ തിരോധാനക്കേസില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തിവരുന്നതിനിടെയാണ് മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.
ബിന്ദു പത്മനാഭന്റെ തിരോധാനത്തില്‍ പ്രധാനപ്രതി സെബാസ്റ്റ്യനു നുണപരിശോധന നടത്തണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് കോടതിയെ സമീപിച്ചിരുന്നു.
ബിന്ദുവിനെ കാണാനില്ലെന്ന് കാട്ടി സഹോദരന്‍ പ്രവീണ്‍കുമാര്‍ 2017 സെപ്തംബറില്‍ നല്‍കിയ പരാതിയെ തുടര്‍ന്നായിരുന്നു അന്വേഷണം നടക്കുന്നത്.
കേസിൽ ആദ്യം പട്ടണക്കാട് പോലീസും കുത്തിയതോട് സിഐയും തുടര്‍ന്ന് ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം ജില്ലാ നര്‍കോട്ടിക് സെല്‍ ഡിവൈഎസ്പി എ. നസീമും അന്വേഷണം നടത്തിയിരുന്നു. തുടർന്ന് കേസ് ജില്ലാ ക്രൈംബ്രാഞ്ചിനു കൈമാറുകയായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് മൂന്നു കേസുകള്‍ ആണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
റിയല്‍ എസ്റ്റേറ്റ് ഇടനിലക്കാരനായ സെബാസ്റ്റ്യനുമായി കാണാതായ ബിന്ദു 2003 മുതല്‍ അടുത്ത ബന്ധം പുലര്‍ത്തിയിരുന്നതായും പലതവണ സെബാസ്റ്റ്യന്റെ പള്ളിപ്പുറത്തെ വീട്ടില്‍ വന്നിട്ടുള്ളതായും പോലീസിന്റെയും ക്രൈംബ്രാഞ്ചിന്റെയും അന്വേഷണത്തില്‍ മൊഴി ലഭിച്ചിരുന്നു.
കൂടാതെ ബിന്ദുവിന്റെ പേരില്‍ ഇടപ്പള്ളിയിലെ ഭൂമി വ്യാജപ്രമാണമുണ്ടാക്കി കൈമാറ്റം നടത്തിയ കേസിലും സെബാസ്റ്റ്യന്‍ പ്രതിയായിരുന്നു.
ബിന്ദുവിന്റെ മാതാപിതാക്കളുടെ മരണശേഷം ഏറ്റവും കൂടുതല്‍ ഇടപഴകിയിട്ടുള്ളത് സെബാസ്റ്റ്യന്‍ മാത്രമായിരുന്നെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
അതേസമയം ഡിസംബർ 23നാണ് ജയമ്മയെ കാണാതായത്. ഏറ്റവും ഒടുവിൽ ജയമ്മയുടെ ഫോൺ ഓണായത് ചേർത്തല പള്ളിപ്പുറത്താണ് എന്ന കണ്ടെത്തിയിരുന്നു.
ഇവരുടെ തിരോധാനവുമായി ബന്ധപ്പെട്ട കേസിലെ അന്വേഷണത്തിലാണ് ഇവിടെ പരിശോധന നടത്തിയത്.
Summary: In a shocking incident from Kootala, Thrissur, a man allegedly murdered his 80-year-old father, Sundaran, and dumped the body in a sack near their house premises. The police have launched a detailed investigation.









