ഇടുക്കി: വണ്ടൻമേട്ടിൽ ഭാര്യയെ കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ വണ്ടൻമേട് സ്വദേശി അജീഷ് തോമസ് (40) ആണ് ഭാര്യ ഇന്ദിരയെ തിങ്കളാഴ്ച രാത്രി കുത്തിപ്പരിക്കേൽപ്പിച്ചത്.
കേസിൽ വണ്ടൻമേട് പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്ത് കൊലപാതക ശ്രമത്തിന് കേസെടുത്തു. കുടുംബ വഴക്കിനെ തുടർന്നാണ് പ്രതി ഭാര്യയെ കുത്തിപ്പരിക്കേൽപ്പിച്ചത് എന്നാണ് സൂചന.
ഒമാനിൽ വാഹനാപകടം: നാലു വയസുകാരി മരിച്ചു
മസ്‌കറ്റ്: ഒമാനിൽ പൊടിക്കാറ്റിൽപ്പെട്ട് കാർ മറിഞ്ഞ് മലയാളിയായ നാലുവയസുകാരി മരിച്ചു.
ഒമാനിലെ നിസ്വയിൽ താമസിക്കുന്ന കണ്ണൂർ മട്ടന്നൂർ കീച്ചേരി
സ്വദേശി നവാസിന്റെയും റസിയയുടെയും മകൾ ജസാ ഹൈറിൻ (4) ആണ് മരിച്ചത്.
അദ് ദഖിലിയ ഗവർണറേറ്റിലെ ആദമിൽ ഇന്നലെ പുലർച്ചെ 3.30നായിരുന്നു അപകടം നടന്നത്.
സലാല സന്ദർശിച്ച ശേഷം നിസ്‌വയിലേക്ക് മടങ്ങുകയായിരുന്ന കാർ ശക്തമായ പൊടിക്കാറ്റിനിടെ
ഡ്രൈവറിന് നിയന്ത്രണം നഷ്ടമായി മറിഞ്ഞെന്നാണ് വിവരം.
കുട്ടിയുടെ മാതാപിതാക്കളും മൂത്ത സഹോദരി സിയാ ഫാത്തിമയും
പരിക്കുകളോടെ രക്ഷപ്പെട്ടു. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്.
2മാസംപ്രായമുള്ളകുഞ്ഞ് മരിച്ചു
കോഴിക്കോട്: സുന്നത്ത് കർമത്തിനായി അനസ്തേഷ്യ നൽകിയതിന് പിന്നാലെ മരിച്ച കുഞ്ഞിന്റെ പോസ്റ്റുമോർട്ടം
ഇന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടക്കും.
കുഞ്ഞിന് അനസ്തേഷ്യ നൽകിയതിന് പിന്നാലെയാണ് മരിച്ചത്.
സുന്നത്ത് ചെയ്യുന്നതിന് ആശുപത്രിയിലെത്തിച്ചതായിരുന്നു.
കാക്കൂരിലെ സ്വകാര്യ ക്ലിനിക്കിൽ വച്ച് ഇന്നലെ രാവിലെയാണ് രണ്ടു മാസം മാത്രം പ്രായമായ കുഞ്ഞ് മരിച്ചത്.
അനസ്തേഷ്യ നൽകിയതിനെ തുടർന്ന് കുഞ്ഞിന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടു.
ക്ലിനിക്കിൽ ആ സമയത്ത് പീഡിയാട്രീഷനുണ്ടായിരുന്നില്ല.
തുടർന്ന് ശിശുരോഗ വിദഗ്ധനുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ
ആശുപത്രി അധികൃതർ നിർദേശിക്കുകയായിരുന്നു.
എന്നാൽ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
സംഭവത്തിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
ചേളന്നൂർ സ്വദേശികളായ ദമ്പതിമാരുടെ രണ്ടു മാസം മാത്രം പ്രായമായ മകനാണ് മരിച്ചത്.
സ്വകാര്യ ക്ലിനിക്കിനെതിരെ ബന്ധുക്കൾ നൽകിയ പരാതിയിൽ ആണ് കേസ്.
കോഴിക്കോട് മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.
ചേളന്നൂർ സ്വദേശികളായ ദമ്പതിമാരുടെ രണ്ടു മാസം മാത്രം പ്രായമായ മകൻ ഇന്നലെയാണ് മരിച്ചത്.
സംഭവത്തിൽ സ്വകാര്യ ക്ലിനിക്കിനെതിരെ ബന്ധുക്കൾ നൽകിയ പരാതിയിൽ
കാക്കൂർ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം രാവിലെ 10 മണിയോടെയാണ് പോസ്റ്റുമോർട്ടം നടപടികൾ തുടങ്ങുക
ബ്രഡും മുട്ടയും കഴിച്ച നാല് വയസ്സുകാരൻ മരിച്ചു
മലപ്പുറം: സ്‌കൂളില്‍ പോകുന്നതിന് തൊട്ടു മുന്‍പ് പ്രഭാത ഭക്ഷണമായി ബ്രഡും മുട്ടയും കഴിച്ച നാല് വയസ്സുകാരൻ മരിച്ചു.
മലപ്പുറം കോട്ടക്കലില്‍ ആണ് സംഭവം. അസം സ്വദേശികളായ അമീറിന്‌റെയും സൈമയുടെയും മകനായ റജുല്‍ ആണ് മരിച്ചത്.
കോട്ടക്കല്‍ യുപി സ്‌കൂളിലെ എല്‍കെജി വിദ്യാര്‍ത്ഥിയാണ് റജുല്‍.
പ്രഭാത ഭക്ഷണം കഴിച്ചയുടനെ കുട്ടിയുടെ വായില്‍ നിന്ന് നുരയും പതയും വരുകയായിരുന്നു.
ബുധനാഴ്ച്ച രാവിലെ സ്‌കൂളിലേക്ക് പോകുന്നതിന് മുന്‍പായി മാതാവ് ബ്രഡും മുട്ടയും നല്‍കിയിരുന്നു.
ഇത് കഴിച്ചതിന് പിന്നാലെ ക്ഷീണം തോന്നിയ റജുല്‍ കിടന്നുറങ്ങുകയായിരുന്നു.
അല്‍പ്പസമയത്തിനകം കുട്ടിയുടെ വായില്‍ നിന്നും നുരയും പതയും വന്നു.
തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും അവിടെ എത്തും മുന്‍പ് തന്നെ മരണം സംഭവിച്ചിരുന്നു.
English Summary :
A man has been arrested in Vandanmedu for stabbing and injuring his wife. The accused, Ajeesh Thomas (40), allegedly attacked his wife Indira on Monday night. Vandanmedu police have taken him into custody and registered a case for attempted murder. The incident is believed to have been triggered by a domestic dispute.