യുഎഇയിലെ പരമോന്നത വിദ്യാഭ്യാസ പുരസ്കാരം മലയാളി വിദ്യാർഥിനിയ്ക്ക്

ദുബായ്: ഷെയ്ഖ് ഹംദാൻ ബിൻ റാഷിദ് അൽ മക്തും ഫൗണ്ടേഷൻ അവാർഡിന് മലയാളി പെൺകുട്ടി അർ​ഹയായി.

തിരുവല്ല സ്വദേശിനി അപർണാ അനിൽ നായരാണ് അവാർഡിന് അർ​ഹയായത്.

യുഎഇയിലെ മികച്ച വിദ്യാർത്ഥികൾക്കു സർക്കാർ നൽകുന്ന പുരസ്കാരമാണ് ഷെയ്ഖ് ഹംദാൻ ബിൻ റാഷിദ് അൽ മക്തും ഫൗണ്ടേഷൻ അവാർഡ്.

രാജ്യത്തെ പരമോന്നത വിദ്യാഭ്യാസ പുരസ്കാരമാണിത്. അൽഐൻ ഇന്ത്യൻ സ്കൂളിൽ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ് അപർണ.

പഠനത്തിനൊപ്പം പാഠ്യേതര രംഗത്തും തിളങ്ങുന്ന വിദ്യാർഥികൾക്കാണ് ഈ പുരസ്കാരം ലഭിക്കുക.

പരീക്ഷയിലെ മാർക്ക്, പരിസ്ഥിതി പ്രവർത്തനം, ജീവകാരുണ്യ പ്രവർത്തനങ്ങൾ, രാജ്യത്തിനു വേണ്ടി ചെയ്ത സേവനങ്ങൾ എന്നിവയാണ് പരിഗണിച്ചത്.

പുരസ്കാരത്തിന് അർഹരാകുന്നവർക്ക് രാജ്യത്തും വിദേശത്തും ഉന്നത വിദ്യാഭ്യാസത്തിനു സ്കോളർഷിപ്പും ലഭിക്കും.

എൻഎസ്എസ് അൽഐൻ കമ്മിറ്റി പ്രസിഡന്റും ഫാർമസിസ്റ്റുമായ അനിൽ വി. നായരുടെയും അൽഐൻ സെഹയിൽ നഴ്സായ അഞ്ജലി വിധുധാസിന്റെയും മകളാണ് അപർണ.

തിരുവല്ല പാലിയേക്കര സ്വദേശികളാണ്. ഇന്ത്യൻ സ്കൂളിൽ പത്താം ക്ലാസ് വിദ്യാർഥി അരവിന്ദ് അനിൽ നായരാണ് സഹോദരൻ.

പാലിയേക്കര അനുഗ്രഹയിൽ മുൻ മുനിസിപ്പൽ കൗൺസിലർ പരേതനായ വേലുക്കുട്ടൻ നായരുടെയും മുൻ ഹെഡ്മിസ്ട്രസ് സുഭ്രദ്രാമ്മയുടെയും ചെറുമകളാണ്.

മികച്ച സ്കൂളിനുള്ള പുരസ്കാരം ഷാർജ ജെംസ് മില്ലേനിയം സ്കൂൾ സ്വന്തമാക്കി.

ദേശീയതലത്തിലും രാജ്യാന്തര തലത്തിലും മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന വ്യക്തികൾ, സ്കൂളുകൾ, സ്ഥാപനങ്ങൾ എന്നിവർക്കാണ് അവാർഡുകൾ ലഭിക്കുക

spot_imgspot_img
spot_imgspot_img

Latest news

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ പത്തനംതിട്ട: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട്...

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു കാഠ്മണ്ഡു: നേപ്പാളിൽ ആളിപ്പടർന്ന ജെൻ...

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി കൊച്ചി: വിവാഹ വാദാനം നൽകി പീഡിപ്പിച്ചു എന്ന...

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു കാഠ്മണ്ഡു: ശക്തമായ യുവജന പ്രക്ഷോഭങ്ങൾക്ക് പിന്നാലെ നേപ്പാൾ...

Other news

തങ്കം പോലൊരു തങ്കച്ചൻ അങ്കം വെട്ടി വരുന്നുണ്ടേ

തങ്കം പോലൊരു തങ്കച്ചൻ അങ്കം വെട്ടി വരുന്നുണ്ടേ പെരുമ്പാവൂർ: അങ്കമാലിയിൽ നിന്നു പെരുമ്പാവൂരിലെത്തി...

അപകടം; ബൈക്ക് യാത്രികൻ മരിച്ചു

അപകടം; ബൈക്ക് യാത്രികൻ മരിച്ചു തിരുവനന്തപുരം: വിഴിഞ്ഞത്ത് സ്‌കൂട്ടറിൽ ബൈക്കിടിച്ചുണ്ടായ അപകടത്തിൽ...

വീട്ടമ്മയുടെ കൈ ഒടിഞ്ഞു; പൊലീസുകാരൻ റിമാൻഡിൽ

വീട്ടമ്മയുടെ കൈ ഒടിഞ്ഞു; പൊലീസുകാരൻ റിമാൻഡിൽ കോന്നി: വീട്ടമ്മയെ ആക്രമിച്ച് കൈ പൊട്ടിച്ച...

ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; ഇടിമിന്നല്‍ ജാഗ്രത

ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; ഇടിമിന്നല്‍ ജാഗ്രത തിരുവനന്തപുരം: സംസ്ഥാനത്ത് മഴ വീണ്ടും...

ഡിവൈഎസ്പി മധു ബാബുവിനെതിരെ ഗുരുതര ആരോപണം

ഡിവൈഎസ്പി മധു ബാബുവിനെതിരെ ഗുരുതര ആരോപണം ഡിവൈഎസ്‌പി മധുബാബുവിനെതിരേ ഗുരുതര ആരോപണവും പരാതിയുമായി...

താല്‍പര്യമില്ലാതെയാണോ മോഹൻലാൽ ദൃശ്യത്തിൽ അഭിനയിച്ചത്

താല്‍പര്യമില്ലാതെയാണോ മോഹൻലാൽ ദൃശ്യത്തിൽ അഭിനയിച്ചത് മലയാള സിനിമയിലെ ഹിറ്റ് സംവിധായകനെന്ന വിശേഷണം സ്വന്തമാക്കിയ...

Related Articles

Popular Categories

spot_imgspot_img