യുകെയിൽ കഴിഞ്ഞ ദിവസം അന്തരിച്ച അനിൽ സോണിയ ദമ്പതികളുടെ സംസ്കാര ചടങ്ങുകളുടെ വേദന മാറും മുമ്പേ മറ്റൊരു സങ്കടവാർത്തയും യുകെ മലയാളികൾക്കിടയിൽ എത്തുകയാണ്. നോർത്തേൺ അയർലണ്ടിൽ മലയാളി നേഴ്സ് വിടവാങ്ങി. A Malayali nurse passed away in Northern Ireland
നോർത്ത് അയർലണ്ടിലെ ലിമാവാടിയിൽ താമസിച്ചിരുന്ന അന്നു മാത്യു (28) വാണ് ക്യാൻസർ രോഗബാധിതയായി അന്തരിച്ചത്. പാലാ കിഴ തടിയൂർ ചാരംതൊട്ടിൽ മാത്തുക്കുട്ടി ലിസ ദമ്പതികളുടെ മകളാണ് അന്നു.
ഒരുപാട് സ്വപ്നങ്ങളുമായി 2023 ലാണ് നഴ്സായ അന്നു യുകെയിൽ എത്തിയത്. കയറർ വിസയിലെത്തിയ അന്നുവിന് പിന്നാലെ ഖത്തറിൽ ജോലി ചെയ്തിരുന്ന ഭർത്താവ് രഞ്ജു തോമസും ഈ വർഷം ജനുവരിയിൽ യുകെയിൽ എത്തിയിരുന്നു.
ഗർഭിണിയായതിന് പിന്നാലെ ആ സന്തോഷവാർത്ത കുടുംബാംഗങ്ങളുമായി പങ്കിട്ട ഇരുവരും ആ സന്തോഷം പങ്കുവയ്ക്കുന്നതിനിടെയാണ് അന്നുവിനെ തേടി ക്യാൻസർ എത്തിയത്.
ഗർഭിണിയായ സമയത്ത് ഉണ്ടാകുന്ന രക്തസ്രാവം മൂലം ആശുപത്രിയിൽ ചികിത്സ തേടിയ അനുവിന് ക്യാൻസർ രോഗത്തിന്റെ ആരംഭം കണ്ടെത്തുകയായിരുന്നു. തുടർന്ന് ചികിത്സ ആരംഭിച്ചതിന് പിന്നാലെ അവയവങ്ങളെ ഓരോന്നും കാൻസർ ബാധിച്ചു.
രോഗം ഗുരുതരമായതിനെ തുടർന്ന് കഴിഞ്ഞ ഒരാഴ്ച മുൻപ് അനുവിനെ പാലിയേറ്റീവ് കെയറിലേക്ക് മാറ്റിയിരുന്നു. ഇതിനു പിന്നാലെ മരണം സംഭവിച്ചു. വിവാഹ വാർഷികം കഴിഞ്ഞ് ഒരാഴ്ച തികയും മുൻപാണ് അന്നുവിന്റെ വിടവാങ്ങൽ.
ഇക്കഴിഞ്ഞ സെപ്റ്റംബർ എട്ടാം തീയതി ആയിരുന്നു അന്നുവിന്റെയും രഞ്ജുവിന്റെയും രണ്ടാം വിവാഹ വാർഷികം. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.