അഴുക്കുചാലിൽ ഒടുങ്ങിയത് നീണ്ട കാല പ്രണയം; യുവതിയുടെ മരണത്തിൽ വഴിത്തിരിവ്

ലക്നൗ: യുവതിയെ കൊലപ്പെടുത്തി അഴുക്കു ചാലിൽ തള്ളിയ സംഭവത്തിൽ മാസങ്ങൾക്ക് ശേഷം വഴിത്തിരിവ്. ഉത്തർപ്രദേശിൽ പ്രിയ സിംഗ് (25) എന്ന യുവതിയെ കൊലപ്പെടുത്തിയ കേസിൽ അമിത് സുഗ്രീവ് സിംഗ് (28) നെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നുവെന്നും, കല്യാണത്തെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് എത്തിച്ചതെന്നും പൊലീസ് പറഞ്ഞു.

ഉത്തർ പ്രദേശിലെ ഖൊരഗ്പൂർ സ്വദേശിനിയായ പ്രിയയെ 2024 ഡിസംബർ 27 മുതലാണ് കാണാതായത്. തുടർന്ന് ഡിസംബർ 29 ന് മകളെ കാണാനില്ലെന്ന് പറഞ്ഞ് മാതാപിതാക്കൾ പൊലീസിൽ പരാതി നൽകി. ആദ്യഘട്ട അന്വേഷണത്തിൽ തുമ്പുകളൊന്നും തന്നെ ലഭിച്ചില്ല. പിന്നീട് ഡെപ്യൂട്ടി കമ്മീഷണറുടെ ഉത്തരവിനെ തുടർന്ന് നടത്തിയ വ്യാപക തിരച്ചിലിലാണ് കൊലപാതക വിവരങ്ങൾ പുറത്തുവരുന്നത്.

പ്രിയ അമിതുമായി പ്രണയത്തിലായിരുന്നെന്നും ഇരുവരും ഇടയ്ക്കിടെ കാണാറുണ്ടായിരുന്നെന്നും പൊലീസ് മനസിലാക്കി. അമിതിനെ ചോദ്യം ചെയ്തപ്പോൾ പ്രിയയുടെ തിരോധാനത്തെ കുറിച്ച് ഒന്നും അറിയില്ലെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാൽ പിന്നീട് നടത്തിയ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നെന്നും, വിവാഹം ചെയ്യണമെന്ന് യുവതി നിരന്തരം ആവശ്യപ്പെട്ടിരുന്നെന്നും അമിത് പൊലീസിനോട് പറഞ്ഞു. എന്നാൽ അമിതിൻറെ വീട്ടുകാർക്ക് വിവാഹത്തിൽ താൽപര്യം ഇല്ലായിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ച കാരണം.

ഡിസംബർ 27 ന് രാത്രി 11 മണിയോടെ നൈറ്റ് ഡ്രൈവിന് പോകാം എന്ന് പറഞ്ഞ് യുവതിയെ ഇയാൾ വീട്ടിൽ നിന്നും വിളിച്ചു കൊണ്ടുപോയി. ശേഷം മഹാജൻ റോഡിലെ റോയൽ പാർക്ക് ഇൻറസ്ട്രിക്ക് സമീപത്തുള്ള ഒറ്റപ്പെട്ട വഴിയിൽ വെച്ച് കഴുത്ത് ഞെരിച്ചു കൊല്ലുകയും മൃതശരീരം അടുത്തുള്ള അഴുക്കു ചാലിൽ വലിച്ചെറിയുകയുമായിരുന്നു. കൃത്യം നടത്തിയതിന് ശേഷം റെയിൽവേ സ്റ്റേഷനിൽ എത്തിയ പ്രതി പൊലീസിനെ വഴിതെറ്റിക്കുന്നതിനായി പ്രിയയുടെ മൊബൈൽ ഫോൺ ട്രെയിനിൽ ഉപേക്ഷിക്കുകയുമായിരുന്നു. നൈഗാവ് പൊലീസാണ് അമിതിനെ പിടികൂടിയത്.

spot_imgspot_img
spot_imgspot_img

Latest news

കാൻസറിനുള്ള വാക്സിൻ കണ്ടുപിടിച്ച് റഷ്യ

കാൻസറിനുള്ള വാക്സിൻ കണ്ടുപിടിച്ച് റഷ്യ മോസ്കോ: റഷ്യ വികസിപ്പിച്ച കാൻസറിനുള്ള പ്രതിരോധ വാക്സിനായ...

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ; ഫാ. അഫ്രേം കുന്നപ്പളളിയും വിശുദ്ധരുമായുള്ള ബന്ധം…

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ വത്തിക്കാൻ: ലിയോ...

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും തിരുവനന്തപുരം: സെപ്തംബറിൽ വൈദ്യുതി ബില്ലിൽ യൂണിറ്റിന്...

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം...

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു കാബൂൾ: അഫ്​ഗാനിസ്ഥാനിലെ ഭൂകമ്പ മേഖലകളിൽ ദുരന്തബാധിതരായ സ്ത്രീകൾ...

Other news

നഷ്ടപ്പെട്ട ഫോൺ ചെന്നൈയിൽ എത്തിച്ചുനൽകി ദുബായ് പോലീസ്

നഷ്ടപ്പെട്ട ഫോൺ ചെന്നൈയിൽ എത്തിച്ചുനൽകി ദുബായ് പോലീസ് ദുബായ്: ദുബായ്: ചെന്നൈയിലേക്കുള്ള യാത്രയ്ക്കൊരുങ്ങവെ...

അയർലൻഡ് മലയാളി യുവാവ് കോട്ടയത്തെ ഫ്ലാറ്റിൽ മരിച്ച നിലയിൽ; മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്ന് പൊലീസ്

അയർലൻഡ് മലയാളി യുവാവ് കോട്ടയത്തെ ഫ്ലാറ്റിൽ മരിച്ച നിലയിൽ; മൃതദേഹത്തിന് രണ്ട്...

കൊച്ചി ബ്ലൂ ടൈഗേഴ്സിന് സഞ്ജുവിന്റെ സമ്മാനം

കൊച്ചി ബ്ലൂ ടൈഗേഴ്സിന് സഞ്ജുവിന്റെ സമ്മാനം തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിൽ കിരീടം...

കേരള പോലീസിൽ ഇടിയൻമാർക്ക് സമ്പൂർണ്ണ സംരക്ഷണം

കേരള പോലീസിൽ ഇടിയൻമാർക്ക് സമ്പൂർണ്ണ സംരക്ഷണം തിരുവനന്തപുരം: പോലീസിന്റെ അതിക്രൂര മർദ്ദനങ്ങൾക്ക് ഇരയായവരുടെ...

ഇടുക്കി വാഴത്തോപ്പിൽ വീട്ടിലെ പ്രസവത്തെ തുടർന്ന് നവജാത ശിശുവിനു ദാരുണാന്ത്യം; ദമ്പതികൾക്കെതിരെ നാട്ടുകാർ

ഇടുക്കി വാഴത്തോപ്പിൽ വീട്ടിലെ പ്രസവത്തെ തുടർന്ന് നവജാത ശിശുവിനു ദാരുണാന്ത്യം; ദമ്പതികൾക്കെതിരെ...

Related Articles

Popular Categories

spot_imgspot_img