അല്‍പം മധുരിക്കുമെങ്കിലും ദോഷം ചെയ്യും

 

രോഗ്യഗുണങ്ങളുടെ കാര്യത്തില്‍ ഒരു സൂപ്പര്‍ഫുഡ് എന്നുതന്നെ വിളിക്കാവുന്ന ഒന്നാണ് നെല്ലിക്ക. വൈറ്റമിന്‍ സിയാലും ആന്റിഓക്‌സിഡന്റുകളാലും സമ്പന്നമായ നെല്ലിക്ക ഹൃദ്രോഗം, ഹൈപ്പര്‍െടന്‍ഷന്‍, പ്രമേഹം, ദഹനപ്രശ്‌നങ്ങള്‍ ഇവയില്‍ നിന്നെല്ലാം സംരക്ഷണമേകും.
രോഗപ്രതിരോധശക്തിയേകാനും രക്തം ശുദ്ധീകരിക്കാനും ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളാനും ഹോര്‍മോണ്‍ സന്തുലനം നിലനിര്‍ത്താനും നെല്ലിക്ക സഹായിക്കും. എന്നാല്‍ കൂടിയ അളവില്‍ നെല്ലിക്ക കഴിച്ചാല്‍ ഇത് ആരോഗ്യത്തിന് ദോഷം ചെയ്യും.

വൈറ്റമിന്‍ സി ഏറ്റവും കൂടുതല്‍ അടങ്ങിയ രണ്ടാമത്തെ ഫലമാണ് നെല്ലിക്ക. ഒരു നെല്ലിക്കയില്‍ 600 മുതല്‍ 700 മില്ലിഗ്രാം വരെ വൈറ്റമിന്‍ സി ഉണ്ട്. എന്നാല്‍ കൂടിയ അളവില്‍ നെല്ലിക്ക കഴിച്ചാല്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകും. അവ എന്തൊക്കെ എന്നറിയാം.

 

അസിഡിറ്റി

നെല്ലിക്ക അമ്ലഗുണം ഉള്ള ഫലമാണ്. ഇത് അമിതമായി കഴിച്ചാല്‍ നെഞ്ചെരിച്ചില്‍ ഉണ്ടാകും. ഹൈപ്പര്‍ അസിഡിറ്റി ഉള്ളവര്‍ നെല്ലിക്ക വെറുംവയറ്റില്‍ കഴിക്കരുത്. ഇത് ഉദരപാളികളെ അസ്വസ്ഥപ്പെടുത്തുകയും വായുസംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും. നാരുകള്‍ ധാരാളം അടങ്ങിയതിനാല്‍ കൂടിയ അളവില്‍ കഴിച്ചാല്‍ മലബന്ധം ഉണ്ടാകാനും കാരണമാകും.

രക്തം കട്ടപിടിക്കുന്നത് തടയും

നെല്ലിക്കയ്ക്ക് ആന്റിപ്ലേറ്റ്ലെറ്റ് ഗുണങ്ങള്‍ ഉള്ളതിനാല്‍ രക്തം കട്ടപിടിക്കുന്നതിനെ ഇത് തടയുന്നു. ഏതെങ്കിലും ബ്ലഡ് ഡിസോര്‍ഡര്‍ ഉള്ള ആളാണെങ്കില്‍ നെല്ലിക്ക കഴിക്കുന്നത് അത്ര നല്ലതല്ല. ഇത് രക്തത്തിന്റെ കട്ടി കുറയ്ക്കുകയും കട്ട പിടിക്കുന്നതിനെ തടയുകയും ചെയ്യും.

ഹൈപ്പോക്‌സീമിയ

നെല്ലിക്ക അധികമായി കഴിക്കുന്നത് ഹൈപ്പോക്‌സീമിയയ്ക്ക് കാരണമാകും. രക്തത്തിലെ ഓക്‌സിജന്റെ അളവ് കുറയ്ക്കുന്ന അവസ്ഥ ആണിത്. ശ്വസനപ്രശ്‌നങ്ങള്‍ ഉണ്ടാകുകയും പല അവയവങ്ങളുടെയും പ്രവര്‍ത്തനം തകരാറിലേക്കു നയിക്കുകയും ചെയ്യും.

രക്തത്തിലെ പഞ്ചസാരയുടെ അളവ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ നെല്ലിക്ക സഹായിക്കും. എങ്കിലും പ്രമേഹരോഗികള്‍ മരുന്ന് കഴിക്കുന്നതോടൊപ്പം നെല്ലിക്ക കൂടുതല്‍ കഴിക്കുന്നത് നല്ലതല്ല. നെല്ലിക്ക അമിതമായി കഴിച്ചാല്‍ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് വളരെയധികം കുറയുകയും മരുന്നിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കുകയും ചെയ്യും. പ്രമേഹരോഗികള്‍ വൈദ്യനിര്‍ദേശപ്രകാരം മാത്രമേ നെല്ലിക്ക കഴിക്കാവൂ.

രക്തത്തിലെ പഞ്ചസാരയുടെ അളവ് വളരെ കുറയുന്ന അവസ്ഥയാണ് ഹൈപ്പോഗ്ലൈസീമിയ. ഇത് അപകടകരമാണ്. കാഴ്ച മങ്ങുക, ഏകാഗ്രത നഷ്ടപ്പെടുക, ശരിയായി ചിന്തിക്കാന്‍ കഴിയാതെ വരുക, സംസാരം കുഴയുക, മന്ദത, ഇവയെല്ലാം ഉണ്ടാകാം. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറഞ്ഞ അവസ്ഥ ഏറെനേരം തുടര്‍ന്നാല്‍ അത് അപസ്മാരത്തിനും കോമയില്‍ ആവാനും മരണം വരെ സംഭവിക്കാനും സാധ്യതയുണ്ട്.

 

ഗര്‍ഭിണികളില്‍

അങ്ങേയറ്റം പോഷകഗുണങ്ങള്‍ ഉള്ള ഒന്നാണ് നെല്ലിക്ക എങ്കിലും അമിതമായ അളവില്‍ കഴിക്കുന്നത് ഗര്‍ഭിണികളുടെയും മുലയൂട്ടുന്ന അമ്മമാരുടെയും ആരോഗ്യത്തെ ദോഷകരമായി ബാധിക്കും.

 

spot_imgspot_img
spot_imgspot_img

Latest news

പകുതി വിലയ്ക്ക് സ്കൂട്ടർ: കേ​സു​ക​ളു​ടെ അ​ന്വേ​ഷ​ണം ക്രൈം​ബ്രാ​ഞ്ചി​ന്; വി​വി​ധ ജി​ല്ല​ക​ളി​ല്‍നി​ന്ന്​ കൂ​ടു​ത​ല്‍ പ​രാ​തി​ക​ള്‍

പകുതി വിലയ്ക്ക് സ്കൂട്ടർ നൽകാമെന്ന് വാഗ്ദാനം നൽകി കോടികൾ വെട്ടിച്ച ത​ട്ടി​പ്പു​മാ​യി...

വിഷ്ണുജയുടെ മരണം; ഭർത്താവ് പ്രഭിന്റെ ജാമ്യാപേക്ഷ തള്ളി

മലപ്പുറം: എളങ്കൂരിൽ ഭർതൃപീഡനത്തെ തുടർന്ന് വിഷ്ണുജ ആത്മഹത്യ ചെയ്ത കേസിൽ അറസ്റ്റിലായ...

ബിജെപിയോ ആംആദ്മിയോ; രാജ്യതലസ്ഥാനം ആർക്കൊപ്പം; എക്സിറ്റ് പോള്‍ ഫലങ്ങള്‍ ഇങ്ങനെ

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ അരവിന്ദ് കെജരിവാളിന്റെ എഎപിയെ തോല്പിച്ച് ബിജെപി...

ഇതാണാ ഭാഗ്യവാൻ; 20 കോടിയുടെ ക്രിസ്മസ് ബംപർ ഇരിട്ടി സ്വദേശിയ്ക്ക്

തിരുവനന്തപുരം: ക്രിസ്മസ്–ന്യൂഇയർ ബംപർ ഒന്നാം സമ്മാനം 20 കോടി രൂപ ഭാഗ്യം...

എട്ടാം ക്ലാസ് വിദ്യാർഥിനിക്ക് നേരെ ലൈം​ഗികാതിക്രമം; മൂന്ന് അധ്യാപകർ അറസ്റ്റിൽ

ചെന്നൈ: തമിഴ്‌നാട്ടിൽ എട്ടാം ക്ലാസ് വിദ്യാർഥിനിയെ മൂന്ന് അധ്യാപകർ ചേർന്ന് പീഡനത്തിനിരയാക്കി....

Other news

കള്ളക്കടല്‍ പ്രതിഭാസം; 4 ജില്ലകളിൽ ജാഗ്രതാനിര്‍ദേശം

തിരുവനന്തപുരം: കള്ളക്കടല്‍ പ്രതിഭാസം, വിവിധ ജില്ലകളിലെ തീരപ്രദേശങ്ങളില്‍ ജാഗ്രതാനിര്‍ദേശം. തിരുവനന്തപുരം, കൊല്ലം, എറണാകുളം,...

മലയാളി നഴ്സിംഗ് വിദ്യാർത്ഥിനിയെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ; സംഭവം കർണാടകയിൽ

ബെം​ഗ​ളൂ​രു: കർണാടകയിൽ മലയാളി നഴ്സിംഗ് വിദ്യാർത്ഥിനിയെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ...

പോലീസ് എത്തിയത് ബാറിന് മുന്നിൽ പ്രശ്നമുണ്ടാക്കിയവരെ തേടി; അടിച്ചത് ആളുമാറി; പോലീസുകാർക്കെതിരെ സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്

പത്തനംതിട്ട: ദമ്പതികൾ അടക്കമുള്ള സംഘത്തിന് നേരെ പത്തനംതിട്ടയിൽ ഉണ്ടായ പൊലീസ് അതിക്രമത്തിൽ...

കുട്ടിയെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയ കേസ്; പ്രതിക്ക് മാനസിക പ്രശ്ന‌ങ്ങളില്ല

തിരുവനന്തപുരം: ബാലരാമപുരത്ത് ഉറങ്ങിക്കിടന്ന രണ്ടര വയസ്സുകാരിയെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയ കേസിൽ റിമാൻഡിലായിരുന്ന...

പീഡന ശ്രമം ചെറുക്കുന്നതിനിടെ യുവതി കെട്ടിടത്തിൽ നിന്ന് ചാടിയ സംഭവം; ഹോട്ടൽ ഉടമ പിടിയിൽ

യുവതിയുടെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും കോഴിക്കോട്: പീഡന ശ്രമത്തിനിടെ ജീവനക്കാരിയായ യുവതി കെട്ടിടത്തിൽ...

Related Articles

Popular Categories

spot_imgspot_img