News4media TOP NEWS
സൽമാൻ ഖാന് പിന്നാലെ ഷാരൂഖ് ഖാനും വധഭീഷണി; സുരക്ഷയ്ക്കായി 24 മണിക്കൂറും സായുധരായ ആറ് ഉദ്യോഗസ്ഥർ ഒപ്പം കൊല്ലം ക​ല​ക്ട​റേ​റ്റ്​ ബോം​ബ്​ സ്​​ഫോ​ട​ന കേസ്; മൂ​ന്ന്​ പ്ര​തി​കൾക്കും ജീവപര്യന്തം; 30,000 രൂപ വീതം പിഴയും അടക്കണം റെക്കോഡ് ലാഭം കൊയ്ത് എമിറേറ്റ്സ്: ചരിത്രത്തിൽ ആദ്യം: ഉയരേ പറന്ന കണക്കുകൾ ഇങ്ങനെ: എട്ടര വർഷത്തെ സേവനത്തിനിടയിൽ 500 ലധികം കേസുകൾ, റൂണിയ്ക്ക് ഇനി വിശ്രാന്തിയിൽ വിശ്രമ ജീവിതം; വിരമിക്കൽ യാത്രയയപ്പ് നൽകി പോലീസ് സേന

ചോക്ലേറ്റ് ആളൊരു സൂപ്പറാ…

ചോക്ലേറ്റ് ആളൊരു സൂപ്പറാ…
July 11, 2023

യൂറോപ്പില്‍ ആദ്യമായി ചോക്ലേറ്റ് പരിചയപ്പെടുത്തിയത് 1550 ജൂലൈ 7 നാണ്. ഇപ്പോള്‍ വിപണിയില്‍ വ്യത്യസ്തയിനം ചോക്ലേറ്റുകള്‍ ലഭ്യമാണ്. കൊക്കോചെടിയിലെ കൊക്കോയില്‍ നിന്നാണ് ചോക്ലേറ്റ് ഉണ്ടാക്കുന്നത്. ഇവയില്‍ ആന്റി ഓക്‌സിഡന്റ് ഗുണങ്ങളുള്ള ഫ്‌ളവനോളുകളും ഫിനോളിക് സംയുക്തങ്ങളും അടങ്ങിയിട്ടുണ്ട്. ഹൃദ്രോഗം തടയാന്‍ സഹായിക്കുന്ന ധാതുക്കള്‍ ഡാര്‍ക്ക് ചോക്ലേറ്റില്‍ അടങ്ങിയിട്ടുണ്ട്. അറിയാം ചോക്ലേറ്റിന്റെ ഗുണങ്ങള്‍

 

ആന്റി ഓക്‌സിഡന്റുകള്‍

ഡാര്‍ക് ചോക്ലേറ്റില്‍ ധാരാളം ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഫ്രീറാഡിക്കലുകളുടെ നാശത്തില്‍ നിന്ന് ഇത് സംരക്ഷണമേകുന്നു. ഫ്രീറാഡിക്കലുകളുടെ നാശം നിരവധി ഗുരുതരരോഗങ്ങളിലേക്ക് നയിക്കാം. അതുകൊണ്ടുതന്നെ ആന്റിഓക്‌സിഡന്റുകള്‍ ധാരാളമടങ്ങിയ ഭക്ഷണം കഴിക്കേണ്ടത് പ്രധാനമാണ്.

 

രക്തചംക്രമണം മെച്ചപ്പെടുത്തുന്നു

ചോക്ലേറ്റില്‍ ഫ്‌ലേവനോയ്ഡുകള്‍ ഉണ്ട്. ഇത് നൈട്രിക് ഓക്‌സൈഡിനെ ഉല്‍പാദിപ്പിക്കാനായി എന്‍ഡോതീലിയത്തെ ഉത്തേജിപ്പിക്കുന്നു. ധമനികളെ റിലാക്‌സ്ഡ് ആക്കാനും രക്തചംക്രമണം മെച്ചപ്പെടുത്താനും നൈട്രിക് ഓക്‌സൈഡ് സഹായിക്കുന്നു.

രക്തസമ്മര്‍ദം കുറയ്ക്കുന്നു

നൈട്രിക് ഓക്‌സൈഡ് രക്തചംക്രമണം മെച്ചപ്പെടുത്തുന്നു. ധമനികളില്‍ രക്തം നന്നായി ഒഴുകുന്നു എങ്കില്‍ രക്തസമ്മര്‍ദം കുറയ്ക്കാനും സാധിക്കും. അതുകൊണ്ട് തന്നെ മിതമായ അളവില്‍ ചോക്ലേറ്റ് കഴിക്കുന്നത് രക്തസമ്മര്‍ദം കുറയ്ക്കാന്‍ സഹായിക്കുന്നു.

നല്ല കൊളസ്‌ട്രോളിന്റെ അളവ് മെച്ചപ്പെടുത്തുന്നു

കൊളസ്‌ട്രോളിന്റെയും ട്രൈഗ്ലിസറൈഡിന്റെയും അളവ് കുറയ്ക്കാന്‍ ഡാര്‍ക് ചോക്ലേറ്റ് സഹായിക്കും. ഡാര്‍ക് ചോക്ലേറ്റ് കഴിക്കുന്നത് നല്ല കൊളസ്‌ട്രോളിന്റെ അളവ് മെച്ചപ്പെടുത്തും. ഒപ്പം ചീത്തകൊളസ്‌ട്രോളിന്റെ ഓക്‌സിഡേഷന്‍ തടയുകയും ചെയ്യും. ഇത് ക്രമേണ മറ്റ് കലകള്‍ക്കു കേടുപാടുണ്ടാകുന്നതിനെ തടയും.

 

ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു

രക്തസമ്മര്‍ദം കുറയ്ക്കുക, നല്ല കൊളസ്‌ട്രോളിന്റെ മെച്ചപ്പെട്ട അളവ്, ഫ്രീറാഡിക്കലുകളുടെ നാശം തടയുന്നത് ഇതെല്ലാം ഹൃദ്രോഗസാധ്യത തടയും. ഈ സൂചകങ്ങളെല്ലാം മെച്ചപ്പെടുമ്പോള്‍ ഹൃദയാരോഗ്യവും മെച്ചപ്പെടും.

തലച്ചോറിന്റെ ആരോഗ്യം

ചോക്ലേറ്റില്‍ അടങ്ങിയ കൊക്കോ ഫ്‌ലേവനോയ്ഡുകള്‍ ബൗദ്ധിക പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നു. ശ്രദ്ധ വര്‍ധിപ്പിക്കാനും ഏകാഗ്രത മെച്ചപ്പെടുത്താനും എല്ലാം ചോക്ലേറ്റ് സഹായിക്കുന്നു.

 

Related Articles
News4media
  • Health

നിങ്ങൾ ആന്റിബയോട്ടിക്‌സ് കഴിക്കുന്നവരാണോ ?? ഭക്ഷണത്തിലുൾപ്പെടെ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

News4media
  • Health

നിരതെറ്റിയ പല്ലുകൾ നേരെയാക്കാം കമ്പിയിടാതെ തന്നെ…!

News4media
  • Health
  • News
  • Top News

മുതലമടയിലെ മാവിൻതോട്ടങ്ങളിൽ കീടനാശിനി പ്രയോഗം ; ആശങ്കയിൽ പ്രദേശവാസികൾ

Leave a Reply

Your email address will not be published. Required fields are marked *

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]