വൈദ്യുതി ലൈനിൽ വീണ മരച്ചില്ലകൾ വെട്ടി മാറ്റുന്നതിനിടെ ലൈനിൽ നിന്ന് ഷോക്കേറ്റ് കെ.എസ്.ഇ.ബി. പീരുമേട് ഇലക്ട്രിക്കൽ സെക്ഷനിലെ ലൈൻമാനായ കാഞ്ഞാർ കോണിക്കൽ വീട്ടിൽ അൻസ് (45) ആണ് മരിച്ചു.. ഞായറാഴ്ച്ച അഞ്ചിന് ഏലപ്പാറ കോഴിക്കാനം റോഡിൽ കിഴക്കേപുതുവൽ ഭാഗത്ത് ലൈനിലേക്ക് വീണു കിടന്ന മരച്ചില്ലകൾ ബ്രൂണർ ഉപയോഗിച്ച് വെട്ടിമാറ്റുന്നതിനിടെയാണ് അപകടം. ഷോക്കേറ്റ ആൻസിനെ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.