web analytics

ഹോട്ടലിൽ ഒപ്പം ജോലി ചെയ്‌തിരുന്ന യുവതിയുടെ വീട്ടിൽ രാത്രി സന്ദർശനം പ്രകോപനമായി; മൂവാറ്റുപുഴയിലേത് ആൾക്കൂട്ട കൊലപാതകം തന്നെ; ഉത്തരേന്ത്യൻ മോഡൽ ഉത്തരേന്ത്യക്കാരനിൽ തന്നെ പരീക്ഷിച്ച് വാളകത്തുകാർ; മരണകാരണം തലക്കും നെഞ്ചിലും ഏറ്റ ക്ഷതം; പിടിയിലായത് വിജീഷ്, അനീഷ്, സത്യൻ, സൂരജ്, കേശവ്, ഏലിയാസ് കെ പോൾ, അമൽ, അതുൽകൃഷ്ണ, എമിൽ, സനൽ എന്നിവർ

എറണാകുളം: അതിഥി തൊഴിലാളി അരുണാചല്‍ പ്രദേശ് സ്വദേശിയായ അശോക് ദാസ് മരിച്ചത് ആൾക്കൂട്ട മർദനത്തെ തുടർന്നാണെന്ന് സ്ഥിരീകരിച്ച് പൊലീസ്.മൂവാറ്റുപുഴ വാളകത്ത്  പൊലീസ് കസ്റ്റഡിയിലെടുത്ത 10 പേരുടെയും അറസ്റ്റ് രേഖപ്പെടുത്തി. വിജീഷ്, അനീഷ്, സത്യൻ, സൂരജ്, കേശവ്, ഏലിയാസ് കെ പോൾ, അമൽ, അതുൽകൃഷ്ണ, എമിൽ, സനൽ എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്.

തലക്കും നെഞ്ചിനുമേറ്റ മര്‍ദ്ദനമാണ് മരണകാരണമെന്നും പൊലീസ് വ്യക്തമാക്കി. പെൺസുഹൃത്തിന്റെ അടുത്തെത്തിയത് ചോദ്യം ചെയ്ത് ആൾക്കൂട്ടം മർദിക്കുകയായിരുന്നു.  ഓടി രക്ഷപെടാന്‍ ശ്രമിച്ചപ്പോള്‍ വീണ്ടും പിടികൂടി തൂണിൽ കെട്ടിയിട്ട് മര്‍ദ്ദനം തുടര്‍ന്നു. സംഭവത്തിൽ കൂടുതൽ പ്രതികളുണ്ടാകാൻ സാധ്യതയുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

മർദ്ദനത്തെ തുടർന്ന് അവശനിലയിലായ അശോക് ദാസിനെ പുലര്‍ച്ചെ തന്നെ പൊലീസ് എത്തി മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ എത്തിച്ചു എങ്കിലും രാവിലെ  വിദഗ്‌ധ ചികിത്സയ്ക്കായി കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെ മരണം സംഭവിച്ചിരുന്നു. തലയിലും നെഞ്ചിലും ഏറ്റ ക്ഷതം മരണ കാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഇയാള്‍ക്കൊപ്പം ഹോട്ടലിൽ ഒപ്പം ജോലി ചെയ്‌തിരുന്ന യുവതിയുടെ വീട്ടിൽ രാത്രി സന്ദർശനം നടത്തുന്നതിനിടെയായിരുന്നു അക്രമം. പോസ്റ്റ്മോർട്ടത്തിനുശേഷം അശോക് ദാസിന്‍റെ മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ബന്ധുക്കൾ മൂവാറ്റുപുഴയിലേക്ക് എത്തിയതിനു ശേഷമായിരിക്കും തുടര്‍ നടപടികളുണ്ടാകുക.

spot_imgspot_img
spot_imgspot_img

Latest news

കേരളം മുഴുവൻ മഴ മുന്നറിയിപ്പ്! ഇടിമിന്നലും ശക്തമായ കാറ്റും; ജാഗ്രത നിർദേശം

കേരളം മുഴുവൻ മഴ മുന്നറിയിപ്പ്! ഇടിമിന്നലും ശക്തമായ കാറ്റും; ജാഗ്രത നിർദേശം തിരുവനന്തപുരം:...

കോൺഗ്രസ് പട്ടികയിൽ നിർണായക വഴിത്തിരിവ്; പെരുമ്പാവൂർ ഉൾപ്പെടെ ആറു തർക്ക സീറ്റുകളിലെ അന്തിമ തീരുമാനം ഇന്ന്

കോൺഗ്രസ് പട്ടികയിൽ നിർണായക വഴിത്തിരിവ്; പെരുമ്പാവൂർ ഉൾപ്പെടെ ആറു തർക്ക സീറ്റുകളിലെ...

ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ സ്റ്റേ നിഷേധിച്ചു, തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയില്ല

ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ സ്റ്റേ നിഷേധിച്ചു, തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയില്ല കൊച്ചി:...

പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല; മുഹമ്മദ് ഷിയാസിന് സാധ്യത

പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല; മുഹമ്മദ് ഷിയാസിന് സാധ്യത ന്യൂഡൽഹി: പെരുമ്പാവൂർ...

തിരുവനന്തപുരം മെഡിക്കൽ കോളജ് മൾട്ടി സ്പെഷാലിറ്റി ബ്ലോക്കിൽ തീപിടിത്തം; ഐസിയുവിൽ നിന്ന് രോഗികളെ ഒഴിപ്പിച്ചു

തിരുവനന്തപുരം മെഡിക്കൽ കോളജ് മൾട്ടി സ്പെഷാലിറ്റി ബ്ലോക്കിൽ തീപിടിത്തം; ഐസിയുവിൽ നിന്ന്...

Other news

പൊലീസുകാരന്റെ വീടിന് നേരെ ബോംബേറ്; പൊട്ടാതിരുന്നതിനാൽ ഒഴിവായത് വൻ ദുരന്തം

പൊലീസുകാരന്റെ വീടിന് നേരെ ബോംബേറ്; പൊട്ടാതിരുന്നതിനാൽ ഒഴിവായത് വൻ ദുരന്തം കണ്ണൂർ: ചെറുവാഞ്ചേരിയിൽ...

വിമാനയാത്രക്കാർക്ക് ആശ്വാസം: സീറ്റ് ബുക്കിംഗിൽ പുതിയ നിയമവുമായി കേന്ദ്രം

ന്യൂഡൽഹി: വിമാനയാത്രക്കാരുടെ പോക്കറ്റ് ചോർത്തുന്ന വിമാനക്കമ്പനികളുടെ 'സീറ്റ് കച്ചവടത്തിന്' മൂക്കുകയറിട്ട് കേന്ദ്ര...

ഭീതിയുടെ നിമിഷങ്ങൾ! ബൈക്കിലെത്തിയ യുവാക്കളുടെ ആക്രമണശ്രമം; നടി നിമിഷ നായരുടെ വെളിപ്പെടുത്തൽ

ഭീതിയുടെ നിമിഷങ്ങൾ! ബൈക്കിലെത്തിയ യുവാക്കളുടെ ആക്രമണശ്രമം; നടി നിമിഷ നായരുടെ വെളിപ്പെടുത്തൽ മുംബൈ:...

‘തിരഞ്ഞെടുപ്പ് ഒക്കെ ശരി… എന്റെ ഹണിമൂൺ കുളമാക്കരുത്!’; കൊച്ചിയിൽ അധ്യാപികയുടെ അപേക്ഷ വൈറൽ

‘തിരഞ്ഞെടുപ്പ് ഒക്കെ ശരി… എന്റെ ഹണിമൂൺ കുളമാക്കരുത്!’; കൊച്ചിയിൽ അധ്യാപികയുടെ അപേക്ഷ...

എ.ഡി.ജി.പി ഓഫീസിൽ ‘തേനീച്ച ഭീതി’! ആക്രമണം, 7 പേർക്ക് കുത്തേറ്റു

എ.ഡി.ജി.പി ഓഫീസിൽ ‘തേനീച്ച ഭീതി’! ആക്രമണം, 7 പേർക്ക് കുത്തേറ്റു തിരുവനന്തപുരം: ക്രമസമാധാന...

മസ്റ്ററിംഗ് ചെയ്തില്ലെങ്കിലും പെൻഷൻ മുടക്കരുത്; മനുഷ്യാവകാശ കമ്മീഷന്റെ സുപ്രധാന ഇടപെടൽ

തിരുവനന്തപുരം: സാങ്കേതികത്വത്തിന്റെ പേരിൽ പാവപ്പെട്ടവരുടെ വയറ്റത്തടിക്കുന്ന ഉദ്യോഗസ്ഥ ഭരണത്തിന് കടുത്ത താക്കീതുമായി...

Related Articles

Popular Categories

spot_imgspot_img