വാഷിംഗ്‌ടൺ: നാസ ഭൂമിക്കു ചുറ്റുമുള്ളതും അതിനുമപ്പുറവും സദാ സമയവും നിരീക്ഷിക്കുകയാണെന്നാണ് സങ്കൽപ്പം. ഭൂമിയെ ഛിന്നഗ്രഹ ആക്രമണത്തിൽ നിന്നു രക്ഷിക്കാൻ ‘പ്ലാനറ്ററി ഡിഫൻസ്’ സംവിധാനത്തിൽ നാസയുടെ ഏറ്റവും വലിയ ത്രില്ലർ ദൗത്യങ്ങളിലൊന്നായിരുന്ന ഡാർട്ട് അഥവാ ‘ഡബിൾ ആസ്റ്ററോയ്ഡ് റീഡയറക്ഷൻ ടെസ്റ്റ്’ വളരെ മുന്നോട്ടുപോകുകയും ചെയ്തു.A large asteroid is hurtling toward Earth
സമീപദിവസങ്ങളിൽ ഏറെ ഛിന്നഗ്രഹങ്ങളാണ് ഭൂമിക്ക് അരികിലൂടെ കടന്നുപോയത്. പുതിയൊരു ഛിന്നഗ്രഹം ഭൂമിക്ക് അടുത്തെത്തുന്നതിനിടെ കുറിച്ച് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ.
ഒരു വിമാനത്തിൻറെ വലിപ്പമുള്ള ഛിന്നഗ്രഹമാണ് ഭൂമിയെ ലക്ഷ്യമാക്കി നീങ്ങിക്കൊണ്ടിരിക്കുന്നത് എന്ന് നാസ പറയുന്നു. മണിക്കൂറിൽ 73,055 കിലോമീറ്റർ വേഗത്തിലാണ് ഇതിൻറെ സഞ്ചാരം. വരുന്ന 8-9 ദിവസങ്ങളിൽ ഭൂമിക്ക് അരികിലേക്കെത്തുന്ന ഏറ്റവും വലിയ ഈ ഛിന്നഗ്രഹത്തിന് 2024 എൻഎഫ് എന്നാണ് ശാസ്ത്രലോകം പേര് നൽകിയിരിക്കുന്നത്.
220 അടി അതായത് 67 മീറ്റർ വ്യാസമുള്ള 2024 NF ജൂലൈ 17നാണ് ഭൂമിക്ക് ഏറ്റവും അരികിലെത്തുക. 30 ലക്ഷം മൈലായിരിക്കും (4828032 കിലോമീറ്റർ) ഈസമയം ഭൂമിയും ഛിന്നഗ്രഹവും തമ്മിലുള്ള അകലം എന്ന് നാസയുടെ ജെറ്റ് പ്രോപ്പൽഷൻ ലബോററ്ററി ഡാറ്റ പറയുന്നു.
2024 എൻഎഫ് ഛിന്നഗ്രഹത്തിന് 67 മീറ്റർ മാത്രമാണ് വ്യാസം എന്നതിനാൽ അത് ഭൂമിക്ക് യാതൊരു പ്രശ്‌നവും സൃഷ്ടിക്കില്ല എന്നാണ് നാസയുടെ അനുമാനം. സാധാരണഗതിയിൽ ഭൂമിക്ക് 4.6 മില്യൺ മൈൽ എങ്കിലും അടുത്തും 150 മീറ്റർ വ്യാസവുമുണ്ടെങ്കിലേ ഛിന്നഗ്രങ്ങൾ ഭൂമിക്ക് ഭീഷണിയാവാറുള്ളൂ എന്നാണ് നാസ പറയുന്നത്. 2024 എൻഎഫ് 30 ലക്ഷം മൈൽ വരെ ഭൂമിക്ക് അരികിലെത്തുമെങ്കിലും വലിപ്പം കുറവായതിനാൽ അപകടകാരിയാവില്ല.
2024 എൻഎഫിന് പുറമെ മറ്റ് നാല് ഛിന്നഗ്രഹങ്ങൾ കൂടി വരും ദിവസങ്ങളിൽ ഭൂമിക്ക് അടുത്തുകൂടെ കടന്നുപോകും. എന്നാൽ വലിപ്പം കുറവായതിനാൽ ഇവയൊന്നും ഭൂമിക്ക് ഭീഷണിയാവാനിടയില്ല.