തൃശൂർ: ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു. ദേശീയപാതയിൽ മുരിങ്ങൂർ ജംഗ്ഷനിൽ ആണ്സംഭവം.
തിരുവനന്തപുരത്തേക്ക് പോവുകയായിരുന്നു ബസിന്റെ എൻജിൻ ഭാഗത്താണ് തീ ഉയർന്നത്. ബസിന് പുറകെ സഞ്ചരിച്ച ബൈക്ക് യാത്രികനാണ് പുക വരുന്ന കാര്യം ഡ്രൈവറെ ആദ്യം അറിയിച്ചത്
ഉടൻതന്നെ ജീവനക്കാർ യാത്രക്കാരെ പുറത്തിറക്കിയതിനാൽ വൻ ദുരന്തം ഒഴിവായി. ചാലക്കുടി ഫയർഫോഴ്‌സ് എത്തിയാണ് തീയണച്ചത്.
Read Also:ആശ്വാസം; തീവ്ര മഴയ്ക്ക് നേരിയ ശമനം; ബംഗാൾ ഉൾക്കടലിലെ തീവ്രന്യൂനമർദ്ദം ബാധിക്കില്ല