എ.ഐ. ക്യാമറ കണ്ണടച്ചതല്ല; പെറ്റിനോട്ടീസ് അയക്കുന്ന പരിപാടി നിർത്തിയതാണ്; 25 ലക്ഷം നോട്ടീസ് അയക്കാമെന്നേറ്റവർ അയച്ചത് 50 ലക്ഷം നോട്ടീസ്; ഇനി അയക്കാൻ പ്രതിഫലം കൂട്ടണമെന്ന് കരാറുകാർ

തിരുവനന്തപുരം:എ.ഐ. ക്യാമറകള്‍ കണ്ടെത്തുന്ന ഗതാഗത നിയമലംഘനങ്ങള്‍ക്ക് പിഴനോട്ടീസ് അയയ്ക്കുന്നത് പൂർണമായും നിർത്തി കെല്‍ട്രോണ്‍. ഒരുവർഷത്തേക്ക് 25 ലക്ഷം നോട്ടീസ് വിതരണംചെയ്യാനുള്ള കരാറാണ് കെല്‍ട്രോൺ ഏറ്റെടുത്തത്. എന്നാല്‍, നിയമലംഘനങ്ങള്‍ 50 ലക്ഷം പിന്നിട്ട പശ്ചാത്തലത്തിലാണ് നോട്ടീസ് അയക്കൽ നിര്‍ത്തിയത്.

അച്ചടിയും തപാല്‍ക്കൂലിയും കവറും ഉള്‍പ്പെടെ ഒരു നോട്ടീസിന് 20 രൂപയാണ് കെൽട്രോണിൻ്റെ പ്രതിഫലം. അധിക തുക ആവശ്യപ്പെട്ട് കെല്‍ട്രോണ്‍, മോട്ടോര്‍വാഹനവകുപ്പിന് കത്ത് നല്‍കിയിട്ടുണ്ട്. ശുപാര്‍ശ സര്‍ക്കാരിന്റെ പരിഗണനയിലാണ്. നോട്ടീസ് നിര്‍ത്തിവെച്ചെങ്കിലും എ.ഐ. ക്യാമറകള്‍ കണ്ണടച്ചിട്ടില്ല. പിഴചുമത്തല്‍ തുടരുന്നുണ്ട്.

ഇ-ചെലാന്‍ വഴി പിഴചുമത്തുമ്പോള്‍ വാഹന ഉടമയുടെ മൊബൈല്‍ നമ്പരില്‍ എസ്.എം.എസ്. അയക്കുകയാണ് പതിവ്. എന്നാല്‍, പലരും ഇത് ശ്രദ്ധിക്കാറില്ല. മൊബൈല്‍ നമ്പര്‍ കൃത്യമല്ലെങ്കില്‍ നോട്ടീസിലൂടെയാണ് വിവരങ്ങൾ അറിഞ്ഞിരുന്നത്.

നോട്ടീസ് നിര്‍ത്തിവെച്ചത് പിഴ വഴിയുള്ള വരുമാനത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. ചുമത്തുന്ന പിഴയുടെ എട്ടുശതമാനം മാത്രമാണ് ഇപ്പോള്‍ ലഭിക്കുന്നത്. നോട്ടീസ് അയയ്ക്കുമ്പോള്‍ 30 ശതമാനംപേര്‍ പിഴ അടച്ചിരുന്നു. പിഴയടയ്ക്കാത്ത 15 ലക്ഷം വാഹനങ്ങളെ കരിമ്പട്ടികയില്‍പ്പെടുത്തി മോട്ടോര്‍വാഹനവകുപ്പ് സേവനങ്ങള്‍ തടഞ്ഞിട്ടുണ്ട്. എന്തെങ്കിലും അപേക്ഷയുമായി മോട്ടോര്‍വാഹനവകുപ്പിനെ സമീപിക്കുമ്പോള്‍മാത്രമാണ് ഈ വാഹനങ്ങളില്‍നിന്ന്‌ പിഴത്തുക ഈടാക്കുന്നത്.

ഉപകരാറുകള്‍ വഴി വിവാദമായ എ.ഐ. ക്യാമറ പദ്ധതി ജൂണ്‍ മൂന്നിന്നാണ് ഒരുവര്‍ഷം പിന്നിടുന്നത്. ഇതുവരെ 300 കോടി രൂപയുടെ പിഴയാണ്‌ ചുമത്തിയിട്ടുള്ളത്. ഇതില്‍ 64 കോടിയാണ് ഇതുവരെ അടച്ചിട്ടുള്ളത്. ക്യാമറകള്‍ക്കും കണ്‍ട്രോള്‍ റൂമുകള്‍ക്കുമായി കെൽട്രോൺ 165 കോടി ചെലവിട്ടിരുന്നു.

Read Also: ഇങ്ങനെ പോയാൽ അടുത്തെങ്ങും പണി തീരില്ല; കേരളത്തിൻ്റെ മുഖഛായ മാറ്റാൻ പോന്ന എൻ.എച്ച്- 66 നിർമ്മാണം വേഗത്തിലാക്കാൻ നാഷണൽ ഹൈവേ അതോറിട്ടി ഓഫ് ഇന്ത്യയുടെ ഇടപെടൽ; അടുത്ത വർഷം പണി തീർക്കാൻ കർശന നിർദേശം; ഇതുവരെ പണി തീർന്നത് എത്രയെന്ന് അറിയാം

spot_imgspot_img
spot_imgspot_img

Latest news

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ ന്യൂഡൽഹി: ജയലളിതയുടെയും എം ജി ആറിന്റെയും...

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ്

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ് കൊല്ലം: ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി...

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

Other news

സമ്പർക്കപ്പട്ടികയിൽ കൂടുതൽ ആളുകൾ

സമ്പർക്കപ്പട്ടികയിൽ കൂടുതൽ ആളുകൾ പാലക്കാട്: നിപ ബാധിച്ച് 57 കാരൻ മരിച്ച സംഭവത്തിൽ...

ഓഫ് റോഡ് ജീപ്പ് സഫാരിക്ക് പുതിയ മാനദണ്ഡങ്ങൾ

ഓഫ് റോഡ് ജീപ്പ് സഫാരിക്ക് പുതിയ മാനദണ്ഡങ്ങൾ ഇടുക്കി: ഓഫ് റോഡ് ജീപ്പ്...

ബൈക്ക് യാത്രികന് 5000 രൂപ പിഴ

ബൈക്ക് യാത്രികന് 5000 രൂപ പിഴ കണ്ണൂർ: ആശുപത്രിയിലേക്ക് ചീറി പാഞ്ഞ് പോകുന്ന...

സംസ്ഥാനത്തെ ആദ്യ സ്കിൻ ബാങ്ക് തിരുവനന്തപുരത്ത്

സംസ്ഥാനത്തെ ആദ്യ സ്കിൻ ബാങ്ക് തിരുവനന്തപുരത്ത് തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യ സ്കിൻ ബാങ്ക്...

പച്ചവെള്ളം പോലെ ഹിന്ദി പഠിക്കണോ..?

പച്ചവെള്ളം പോലെ ഹിന്ദി പഠിക്കണോ..? അമേരിക്കൻ സ്വദേശിനിയായ ക്രിസ്റ്റൻ ഫിഷർ കഴിഞ്ഞ...

ഷാർജയിലെ ഫ്ലാറ്റിൽ തീപിടുത്തം; യുവതി മരിച്ചു

ഷാർജയിലെ ഫ്ലാറ്റിൽ തീപിടുത്തം; യുവതി മരിച്ചു ഷാർജയിലെ ഉണ്ടായ തീപിടിത്തത്തിൽ 46 വയസ്സുള്ള...

Related Articles

Popular Categories

spot_imgspot_img