web analytics

ഒരു ലക്ഷം മരങ്ങൾ പൊന്നുപോലെ നോക്കി; വൃ​ക്ഷ മാ​താ പ​ത്മ​ശ്രീ തു​ള​സി ഗൗ​ഡ അ​ന്ത​രി​ച്ചു

അ​ങ്കോ​ള: വൃ​ക്ഷ മാ​താ എന്നറിയപ്പെട്ടിരുന്നപ​ത്മ​ശ്രീ തു​ള​സി ഗൗ​ഡ(80) അ​ന്ത​രി​ച്ചു. അ​ങ്കോ​ള​യി​ലെ ഹൊ​ന്നാ​ലി ഗ്രാ​മ​ത്തി​ല്‍ ആ​യി​രു​ന്നു തു​ള​സി ഗൗ​ഡയുടെ അ​ന്ത്യം. മു​പ്പ​തി​നാ​യി​ര​ത്തി​ല​ധി​കം മ​ര​ങ്ങ​ള്‍ വ​ച്ചു​പി​ടി​പ്പി​ച്ച​തി​ലൂ​ടെ​യാ​ണ് തു​ള​സി ഗൗ​ഡ ദേശീയ ശ്ര​ദ്ധ​യാ​ക​ര്‍​ഷി​ച്ച​ത്.

2021ല്‍ ​രാ​ജ്യം പ​ത്മ​ശ്രീ പു​ര​സ്‌​കാ​രം ന​ല്‍​കി ആ​ദ​രി​ച്ചി​രു​ന്നു. മ​ര​ങ്ങ​ള്‍​ക്കാ​യി ജീ​വി​തം ഉ​ഴി​ഞ്ഞു​വ​ച്ച ജീവിതമായിരുന്നു തു​ള​സി ഗൗ​ഡ​യുടേത്. രാ​ജ്യം ആ​ദ​ര​വോ​ടെ വൃ​ക്ഷ മാ​താ എ​ന്നാ​ണ് വി​ളി​ച്ചി​രു​ന്ന​ത്.

ഉ​ത്ത​ര ക​ര്‍​ണാ​ട​ക​യി​ലെ അ​ങ്കോ​ള താ​ലൂ​ക്കി​ലെ ഹൊ​ന്നാ​ലി ഗ്രാ​മ​ത്തി​ലെ ഹാ​ലാ​ക്കി ഗോ​ത്ര​ത്തി​ലെ അം​ഗ​മാ​ണ് തു​ള​സി ഗൗ​ഡ.

2021ല്‍ ​പ​ദ്മ​ശ്രീ നേ​ടിയപ്പോൾ ത​ന്‍റെ ഗോ​ത്ര​ത്തി​ന്‍റെ പ​ര​മ്പ​രാ​ഗ​ത വ​സ്ത്രം ധ​രി​ച്ച് ന​ഗ്ന​പാ​ദ​യാ​യി തു​ള​സി പു​ര​സ്‌​കാ​ര​മേ​റ്റു​വാ​ങ്ങി​യ​ത് ഏ​റെ ശ്ര​ദ്ധ നേ​ടി​യി​രു​ന്നു.

ഒ​രു ല​ക്ഷ​ത്തി​ലേ​റെ മ​ര​ങ്ങ​ള്‍ പൊ​ന്നു​പോ​ലെ കാ​ത്തു​സൂ​ക്ഷി​ച്ചു. ഇ​തി​ല്‍ മു​പ്പ​തി​നാ​യി​ര​ത്തി​ലേ​റെ മ​ര​ങ്ങ​ള്‍ സ്വ​ന്തം കൈ ​കൊ​ണ്ട് ന​ട്ടു​പി​ടി​പ്പി​ച്ച​താ​ണ്. മ​ര​ങ്ങ​ളെ​യും മ​റ്റ് വ​ന​വി​ഭ​വ​ങ്ങ​ളേ​യും കു​റി​ച്ച് ആ​ഴ​ത്തി​ല്‍ അ​റി​വു​ണ്ടാ​യി​രു​ന്ന തു​ള​സി​യെ വ​ന​വി​ജ്ഞാ​ന​കോ​ശ​മെ​ന്നും വി​ളി​ക്കാ​റുണ്ടായിരുന്നു.

1944 ലാ​ണ് തു​ള​സി​യു​ടെ ജ​ന​നം. പ്രാ​ഥ​മി​ക വി​ദ്യാ​ഭ്യാ​സം നേ​ടി​യി​ട്ടി​ല്ല. തു​ള​സി​ക്ക് കാ​ട് ത​ന്നെ​യാ​യി​രു​ന്നു ഗു​രു. 35 വ​ര്‍​ഷ​ത്തോ​ളം കൂ​ലി​പ്പ​ണി​യെ​ടു​ത്താ​ണ് ജീ​വി​ച്ചി​രു​ന്ന​ത്. പി​ന്നീ​ട് മ​ര​ങ്ങ​ളോ​ടു​ള്ള തു​ള​സി​യു​ടെ സ്‌​നേ​ഹ​ത്തെ ക​ര്‍​ണാ​ട​ക വ​നം​വ​കു​പ്പ് തി​രി​ച്ച​റി​യു​ക​യും അം​ഗീ​ക​രി​ക്കു​ക​യു​മാ​യി​രു​ന്നു.

spot_imgspot_img
spot_imgspot_img

Latest news

ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ സ്റ്റേ നിഷേധിച്ചു, തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയില്ല

ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ സ്റ്റേ നിഷേധിച്ചു, തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയില്ല കൊച്ചി:...

പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല; മുഹമ്മദ് ഷിയാസിന് സാധ്യത

പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല; മുഹമ്മദ് ഷിയാസിന് സാധ്യത ന്യൂഡൽഹി: പെരുമ്പാവൂർ...

തിരുവനന്തപുരം മെഡിക്കൽ കോളജ് മൾട്ടി സ്പെഷാലിറ്റി ബ്ലോക്കിൽ തീപിടിത്തം; ഐസിയുവിൽ നിന്ന് രോഗികളെ ഒഴിപ്പിച്ചു

തിരുവനന്തപുരം മെഡിക്കൽ കോളജ് മൾട്ടി സ്പെഷാലിറ്റി ബ്ലോക്കിൽ തീപിടിത്തം; ഐസിയുവിൽ നിന്ന്...

എൽപിജി പ്രതിസന്ധിക്കിടെ ആശ്വാസം; 93,000 മെട്രിക് ടൺ എൽപിജിയുമായി കപ്പലുകൾ മുന്ദ്ര തുറമുഖത്തേക്ക്

എൽപിജി പ്രതിസന്ധിക്കിടെ ആശ്വാസം; 93,000 മെട്രിക് ടൺ എൽപിജിയുമായി കപ്പലുകൾ മുന്ദ്ര...

98-ാമത് ഓസ്കർ അവാർഡുകൾക്ക് വർണാഭമായ തുടക്കം; ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’ മൂന്ന് പുരസ്കാരങ്ങളോടെ മുന്നിൽ

98-ാമത് ഓസ്കർ അവാർഡുകൾക്ക് വർണാഭമായ തുടക്കം; ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’...

Other news

“ഗ്യാസ് ക്ഷാമത്തിൽ സർക്കാർ ഇടപെടൽ”; പുതിയ മുൻഗണന പട്ടിക പ്രഖ്യാപിച്ചു

“ഗ്യാസ് ക്ഷാമത്തിൽ സർക്കാർ ഇടപെടൽ”; പുതിയ മുൻഗണന പട്ടിക പ്രഖ്യാപിച്ചു തിരുവനന്തപുരം: സംസ്ഥാനത്തെ...

സുധാകരനായി കണ്ണൂരിൽ പടയൊരുക്കം; കോൺഗ്രസിൽ കലാപം!

കണ്ണൂർ: നിയമസഭാ സ്ഥാനാർത്ഥി പട്ടിക പുറത്തുവന്നതിന് പിന്നാലെ കണ്ണൂർ കോൺഗ്രസിൽ അണപൊട്ടിയത്...

അലുവ അതുൽ വധക്കേസ്: പ്രമുഖ സിനിമാ നിർമ്മാതാവിന്റെ ക്വാറിയിൽ ഗുണ്ടകൾ ഒളിവിലായിരുന്നെന്ന് റിപ്പോർട്ട്; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്!

കൊല്ലം: കരുനാഗപ്പള്ളിയിലെ കുപ്രസിദ്ധ ഗുണ്ട അലുവ അതുലിനെ പട്ടാപ്പകൽ വെട്ടിക്കൊന്ന കേസിലെ...

നഷ്ടപരിഹാരം ലഭിക്കാൻ ഭാര്യയുടെ പുനർവിവാഹം തടസമല്ലെന്ന് ഹൈക്കോടതി

നഷ്ടപരിഹാരം ലഭിക്കാൻ ഭാര്യയുടെ പുനർവിവാഹം തടസമല്ലെന്ന് ഹൈക്കോടതി കൊച്ചി: ഭർത്താവ് വാഹനാപകടത്തിൽ മരിച്ചതിനെ...

“സ്റ്റാർ ഇല്ലെങ്കിൽ വേണ്ട!” — സോളാർ ഇൻവെർട്ടറുകൾക്ക് കർശന നിയന്ത്രണം

“സ്റ്റാർ ഇല്ലെങ്കിൽ വേണ്ട!” — സോളാർ ഇൻവെർട്ടറുകൾക്ക് കർശന നിയന്ത്രണം തിരുവനന്തപുരം: സൗരോർജ്ജ...

കോഴിക്കോട് സ്കൂട്ടർ അപകടം: മൂന്ന് എം.ബി.ബി.എസ് വിദ്യാർത്ഥികൾ മരിച്ചു

കോഴിക്കോട്: നാടിനെ കണ്ണീരിലാഴ്ത്തി കോഴിക്കോട് കൊയിലാണ്ടിയിൽ പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഭാവി...

Related Articles

Popular Categories

spot_imgspot_img