പിറവം: പിറവം മണീടിനടുത്ത് നെച്ചൂരിൽ വീട് കുത്തിത്തുറന്ന് 30 പവൻ സ്വർണവും രണ്ട് ലക്ഷം രൂപയും കവർന്നു. നെച്ചൂർ വൈഎംസിഎയ്ക്ക് സമീപം ഐക്യനാംപുറത്ത് ബാബു ജോണിൻറെ വീട്ടിലാണ് ഇന്നലെ രാത്രി മോഷണം നടന്നത്.
വീട്ടുകാർ പള്ളിപെരുന്നാളിന് പോയ സമയത്താണ് മോഷണം നടന്നത്. ഇവിടെയുണ്ടായിരുന്ന സിസിടിവിയുടെ ഹാർഡ് ഡിസ്കും മോഷണം പോയിട്ടുണ്ട്.
വീടിൻറെ പിൻവശത്തെ വാതിൽ കുത്തിപ്പൊളിച്ചാണ് മോഷ്ടാക്കൾ അകത്ത് പ്രവേശിച്ചത്. വീടിനകത്ത് കിടപ്പുമുറിയിലെ അലമാര പൊളിച്ച് ഇതിനുള്ളിലുണ്ടായിരുന്ന സ്വർണവും, പണവും കവരുകയായിരുന്നു.
വൈകുന്നേരം ഏഴോടെയാണ് വീട്ടുകാർ പള്ളിയിൽ പോയി രാത്രി 11-ഓടെ തിരിച്ചെത്തുകയും ചെയ്തു. ഇതിനിടെയാണ് മോഷണം നടന്നിരിക്കുന്നത്. പിറവം പോലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്. ഡോഗ് സ്ക്വാഡും, വിലരടയാള വിദഗ്ദ്ധരും രാവിലെ പരിശോധന നടത്തി.