web analytics

പഴയന്നൂർ ക്ഷേത്രത്തിലെ സ്വർണക്കിരീടം കാണാനില്ല

പഴയന്നൂർ ക്ഷേത്രത്തിലെ സ്വർണക്കിരീടം കാണാനില്ല

ചേലക്കര: പഴയന്നൂർ ഭഗവതി ക്ഷേത്രത്തിലെ സ്വർണക്കിരീടം കാണാനില്ല.

ക്ഷേത്രത്തിൽ പുതിയ ദേവസ്വം ഓഫീസർ ചുമതലയേറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് രജിസ്റ്റർ പരിശോധിച്ചപ്പോഴാണ്

15 ഗ്രാം തൂക്കം വരുന്ന അമൂല്യക്കല്ലുകൾ പതിച്ച സ്വർണ കിരീടം കാണാനില്ലെന്ന് കണ്ടെത്തിയത്.

പുതിയ ഓഫീസർ ചുമതല ഏറ്റെടുക്കുമ്പോൾ പണ്ടം – പാത്ര രജിസ്റ്റർ ഉൾപ്പെടെയുള്ള സ്ഥാവര ജംഗമ വസ്തുക്കൾ എണ്ണം പരിശോധന നടത്താറുണ്ട്.

ദേവസ്വം ഗോൾഡ് അപ്രൈസറാണ് കണക്കുകൾ തിട്ടപ്പെടുത്തിയത്.

കിരീടം കാണാനില്ലെന്ന് ദേവസ്വം ഓഫീസറായി ചുമതലയേറ്റ സച്ചിൻ വർമ്മദേവസ്വം വിജിലൻസിന് പരാതി നൽകിയിട്ടുണ്ട്.

നിലവിൽ ക്ഷേത്രത്തിലുണ്ടായിരുന്ന ഓഫീസർ ദിനേശിന് പ്രൊമോഷൻ ലഭിച്ചതിനെ തുടർന്നാണ് പുതിയ ഓഫീസറായി സച്ചിൻ വർമ്മയെ ദേവസ്വം നിയോഗിച്ചത്.

രാജഭരണകാലം മുതലുള്ള അമൂല്യമായ സ്വർണ്ണക്കിരീടമാണ് നിലവിൽ കാണാതായത്.

പരാതിയെ തുടർന്ന് ദേവസ്വം വിജിലൻസ് അസി. കമ്മിഷണർ ഷീജയുടെ നേതൃത്വത്തിലുള്ള സംഘം പഴയന്നൂർ ഭഗവതി ക്ഷേത്രത്തിലെത്തി അന്വേഷണമാരംഭിച്ചു.

താലിമാലയ്ക്കായി1,120 രൂപയുമായി 93കാരൻ

പ്രണയം അനശ്വരമാണ് എന്നാണല്ലോ പറയുക. അതിനായി എന്തും ചെയ്യുന്നവർ എന്നും എല്ലായിടത്തും ഉണ്ട്. അത്തരത്തിലൊരു സംഭവമാണിത്.

വെള്ള ദോത്തിയും കുർത്തയും തലപ്പാവുമണിഞ്ഞ് വളരെ സാധാരണക്കാരനായ മറാത്തി ഗ്രാമീണനായാണ് ആ 93 കാരൻ ജ്വല്ലറിയിൽ എത്തിയത്. അദ്ദേഹത്തിന്റെ പേര് നിവൃത്തി ഷിൻഡേ.

ഒപ്പം ഭാര്യയും ഉണ്ടായിരുന്നു. അവരുടെ പേര് ശാന്ത ഭായി. എത്തിയത്. സാധാരണ ഷിഫോൺ സാരിയായിരുന്നു ശാന്ത ഭായിയുടെ വേഷം.

വയോധിക ദമ്പതികൾ എന്തെങ്കിലും സഹായം ആവശ്യപ്പെട്ടു വരികയായിരിക്കുമെന്നാണ് ജ്വല്ലറിയിലെ ജീവനക്കാർ ആദ്യം കരുതിയത്.

എന്നാൽ അവരുടെ കഥയറിഞ്ഞപ്പോൾ അവിടെയുണ്ടായിരുന്ന ജീവനക്കാർ ഒന്നടങ്കം അമ്പരന്നു.

അവരുടെ കണ്ണു നനഞ്ഞു

ഭാര്യയ്ക്കായി പരമ്പരാഗത താലിമാല വാങ്ങുന്നതിനായാണ് നിവൃത്തി ഷിൻഡെ എത്തിയതെന്നറിഞ്ഞപ്പോൾ അവരുടെ കണ്ണു നനഞ്ഞു.

ഈ പ്രായത്തിലും ഭാര്യയോടുള്ള അദ്ദേഹത്തിന്റെ സ്നേഹം

എന്നാൽ, ഇതെല്ലാം ശ്രദ്ധിച്ചു കൊണ്ട് ജ്വല്ലറി ഉടമയും അവരുടെ സമീപമുണ്ടായിരുന്നു.

ഈ പ്രായത്തിലും ഭാര്യയോടുള്ള അദ്ദേഹത്തിന്റെ സ്നേഹം കണ്ട് ജ്വല്ലറി ഉടമയുടെ മനസ്സലിഞ്ഞു.

കന്യാസ്ത്രീകള്‍ നടത്തിയ അഭയകേന്ദ്രത്തിൻ്റെ സെപ്റ്റിക് ടാങ്കില്‍ 800ലധികം കുഞ്ഞുങ്ങളുടെ ശരീരാവശിഷ്ടങ്ങള്‍! ഞെട്ടിക്കുന്ന സംഭവം അയര്‍ലണ്ടില്‍

ദമ്പതിമാരിൽ നിന്ന് 20 രൂപ മാത്രം വാങ്ങി ഒരു നെക്‌ലസ് ജ്വല്ലറി ഉടമ അവർക്കു സമ്മാനമായി നൽകി.

ഇതിന്റെ വിഡിയോ നിമിഷങ്ങൾക്കം തന്നെ ശ്രദ്ധനേടി. വിഡിയോ ഹൃദയസ്പർശിയാണെന്ന രീതിയിൽ നിരവധി കമന്റുകളും എത്തി

ഇരുവരും എപ്പോഴും ഒരുമിച്ചാണ് യാത്ര ചെയ്യാറുള്ളതെന്ന് പ്രദേശവാസികൾ പറഞ്ഞു.

വർഷങ്ങളായി പരസ്പരം താങ്ങായി ജീവിക്കുന്നവരാണ് ഈ ദമ്പതികൾ.

ഇവർക്ക് രണ്ട് ആൺമക്കളുണ്ടായിരുന്നു. അതിൽ ഒരാൾ വർഷങ്ങൾക്കു മുൻപ് മരിച്ചു.

ഇപ്പോഴുള്ള മകൻ മദ്യപാനിയാണെന്നും അതുകൊണ്ടു തന്നെ ഇവര്‍ ഒറ്റയ്ക്കാണ് താമസമെന്നും പ്രദേശവാസികൾ അറിയിച്ചു.

ഫുട്ബോൾ മിശിഹായെ കാത്തിരിക്കുന്നവർക്ക് സന്തോഷ വാർത്ത, ഒപ്പം ക്രിക്കറ്റ് ദൈവവുമുണ്ട്; ഡിസംബര്‍ 13ന് മെസി ഇന്ത്യയിലെത്തും

‘ആ മനുഷ്യൻ 1,120 രൂപ എന്റെ കയ്യിൽ തന്നു. അദ്ദേഹത്തിന്റെ ഭാര്യയ്ക്കായി ഒരു മംഗല്യസൂത്രം വേണമെന്നാവശ്യപ്പെട്ടു.

ഭാര്യയോടുള്ള അദ്ദേഹത്തിന്റെ പ്രണയം എന്റെ ഉള്ളുതൊട്ടു.

ആ തുകയിൽ നിന്ന് 20 രൂപ മാത്രം എടുത്ത് ഞാൻ അവർ ആവശ്യപ്പെട്ട മംഗല്യ സൂത്രം നൽകി. ’– ജ്വല്ലറി ഉടമ പറഞ്ഞു.

ജ്വല്ലറി ഉടമയുടെ പ്രവൃത്തിയെ പ്രശംസിച്ചു കൊണ്ട് നിരവധി കമന്റുകളും എത്തി.

English Summary :

A gold crown from the Pazhayannur Bhagavathi Temple has gone missing. The disappearance was discovered during a register inspection held in connection with the assumption of duties by the new Devaswom officer. The missing crown, adorned with precious stones, weighs approximately 15 grams

spot_imgspot_img
spot_imgspot_img

Latest news

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ തിരിച്ചുവിടുന്നു

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ...

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു ന്യൂഡൽഹി: ഡൽഹിയിൽ നടന്ന സ്ഫോടനത്തിന് മുമ്പ്...

അടുത്ത പ്രമുഖൻ എ പത്മകുമാർ

അടുത്ത പ്രമുഖൻ എ പത്മകുമാർ പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡിന്റെ...

ഭർത്താവിന്റെ സംരക്ഷണയിലാണെങ്കിലും അമ്മയ്ക്ക് മക്കൾ ജീവിതച്ചെലവ് നൽകണം

ഭർത്താവിന്റെ സംരക്ഷണയിലാണെങ്കിലും അമ്മയ്ക്ക് മക്കൾ ജീവിതച്ചെലവ് നൽകണം കൊച്ചി: ഭർത്താവിന്റെ സംരക്ഷണയിലാണെന്ന കാരണത്താൽ...

മുൻ എംപി ടി. എൻ. പ്രതാപൻ എഐസിസി സെക്രട്ടറി; പുതുച്ചേരി–ലക്ഷദ്വീപ് ചുമതല

മുൻ എംപി ടി. എൻ. പ്രതാപൻ എഐസിസി സെക്രട്ടറി; പുതുച്ചേരി–ലക്ഷദ്വീപ് ചുമതല ഡല്‍ഹി:...

Other news

പുല്‍പ്പള്ളിയില്‍ ഡ്യൂട്ടിക്കിടെ ഡോക്ടറെ മർദ്ദിച്ച കേസ്: രണ്ട് സ്ഥിരം പ്രതികൾ അറസ്റ്റിൽ

പുല്‍പ്പള്ളിയില്‍ ഡ്യൂട്ടിക്കിടെ ഡോക്ടറെ മർദ്ദിച്ച കേസ്: രണ്ട് സ്ഥിരം പ്രതികൾ അറസ്റ്റിൽ പുല്‍പ്പള്ളി:...

ഓടുന്ന കാറിന്റെ സൈഡ് മിററിൽ പാമ്പ്;ഡ്രൈവർ ജാഗ്രത പുലർത്തി അപകടം ഒഴിവാക്കി

തമിഴ്നാട്:ഓടുന്ന കാറിന്റെ സൈഡ് മിററിൽ നിന്ന് പാമ്പ് പുറത്തു വരുന്നതും, ഡ്രൈവർ...

ഡല്‍ഹിയിൽ ഇന്ന് സിപിഎം പോളിറ്റ് ബ്യൂറോ യോഗം; തദ്ദേശ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളും പിഎം ശ്രീ വിവാദവും ചർച്ചയ്‌ക്ക്

ഡല്‍ഹിയിൽ ഇന്ന് സിപിഎം പോളിറ്റ് ബ്യൂറോ യോഗം; തദ്ദേശ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളും...

മൂലമറ്റത്ത് ചാകര

മൂലമറ്റത്ത് ചാകര അറക്കുളം∙ അറ്റകുറ്റപ്പണികൾക്കായി മൂലമറ്റം പവർഹൗസിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിയതോടെ മീൻപിടുത്തക്കാർക്ക്...

ഇഎംഐ കുറയുമോ

ഇഎംഐ കുറയുമോ ന്യൂഡൽഹി: ചില്ലറവിലയെ അടിസ്ഥാനമാക്കിയുള്ള രാജ്യത്തെ പണപ്പെരുപ്പനിരക്ക് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന...

Related Articles

Popular Categories

spot_imgspot_img