കൊച്ചിയിൽ വീട്ടിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; വൻ തീപിടുത്തം;ഒരാൾക്ക് ദാരുണാന്ത്യം

കൊച്ചി: മുളന്തുരുത്തി മൂലേക്കുരിശിന് സമീപം വീട്ടിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ തീപ്പിടുത്തത്തിൽ ഒരാൾക്ക് ദാരുണാന്ത്യം.

മുളന്തുരുത്തി വേഴപ്പറമ്പ് ചിറയ്ക്കൽ അനിൽ കുമാറാണ് അപകടത്തിൽ മരിച്ചത്. മത്തായിയുടെ ഇരുനില വീട് രണ്ട് കുടുംബത്തിനായി വാടകയ്ക്ക് കൊടുത്തിരിയ്ക്കുകയായിരുന്നു.

താഴത്തെ നിലയിൽ ക്ഷേത്രത്തിലെ പൂജാരിയും കുടുംബവും ആണ് താമസിക്കുന്നത്. മരിച്ച അനിൽ മുകളിലത്തെ നിലയിൽ തനിച്ചായിരുന്നു താമസിച്ചിരുന്നത്. 

സംഭവം നടക്കുമ്പോൾ പൂജാരിയും കുടുംബവും വീട്ടിൽ ഇല്ലായിരുന്നു. താഴത്തെ നിലയിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ആണ് തീപിടുത്തം ഉണ്ടായത് എന്ന് സംശയിക്കുന്നു.

മുളന്തുരുത്തി പള്ളിത്താഴത്ത് ഓട്ടോറിക്ഷ ഓടിയ്ക്കുകയായിരുന്നു അനിൽകുമാർ. മുറ്റത്ത് പാർക്ക് ചെയ്തിരുന്ന അനിലിന്റെ ഓട്ടോ പൂർണ്ണമായും കത്തിനശിച്ചു.

ശനിയാഴ്ച രാത്രി എട്ട് മണിയോടെയാണ് വീടിന് തീപ്പിടിച്ചത്. മുളന്തുരുത്തി, തൃപ്പൂണിത്തുറ, പിറവം തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള ഫയർ ആൻഡ് റെസ്ക്യൂവിന്റെ നാല് യൂണിറ്റുകൾ ചേർന്നാണ് തീ കെടുത്തിയത്.

മുളന്തുരുത്തി പോലീസ് സംഭവസ്ഥലത്ത് പാഞ്ഞെത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചു.

spot_imgspot_img
spot_imgspot_img

Latest news

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ്

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ് കൊല്ലം: ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി...

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

Other news

അമ്മയ്ക്കുനേരെ ആക്രമണം; ഗുരുതര പരിക്ക്

അമ്മയ്ക്കുനേരെ ആക്രമണം; ഗുരുതര പരിക്ക് നോയിഡ: മകളുടെ ദുരൂഹമൃത്യുവിനെതിരെ നിയമപരമായി നീങ്ങിക്കൊണ്ടിരുന്ന അമ്മക്ക്...

ഇനി ഒരാഴ്ച മാത്രം; നിമിഷ പ്രിയയുടെ മോചനം സാധ്യമാകുമോ?

ഇനി ഒരാഴ്ച മാത്രം; നിമിഷ പ്രിയയുടെ മോചനം സാധ്യമാകുമോ? ന്യൂഡൽഹി: യെമനിൽ വധശിക്ഷയ്ക്ക്...

സംസ്ഥാനത്തെ ആദ്യ സ്കിൻ ബാങ്ക് തിരുവനന്തപുരത്ത്

സംസ്ഥാനത്തെ ആദ്യ സ്കിൻ ബാങ്ക് തിരുവനന്തപുരത്ത് തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യ സ്കിൻ ബാങ്ക്...

ഷാർജയിലെ ഫ്ലാറ്റിൽ തീപിടുത്തം; യുവതി മരിച്ചു

ഷാർജയിലെ ഫ്ലാറ്റിൽ തീപിടുത്തം; യുവതി മരിച്ചു ഷാർജയിലെ ഉണ്ടായ തീപിടിത്തത്തിൽ 46 വയസ്സുള്ള...

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു കൊച്ചി: മൂവാറ്റുപുഴയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. മൂവാറ്റുപുഴ-പെരുമ്പാവൂര്‍ എംസി...

സ്റ്റണ്ട് മാസ്റ്റർക്ക് ദാരുണാന്ത്യം

സ്റ്റണ്ട് മാസ്റ്റർക്ക് ദാരുണാന്ത്യം ചെന്നൈ: സിനിമാ ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തില്‍ സ്റ്റണ്ട് മാസ്റ്റർ രാജു...

Related Articles

Popular Categories

spot_imgspot_img