web analytics

പൂപ്പാറയിൽ പതിനാലുകാരിയെ പീഡിപ്പിച്ചത് നാല് പേർ; മൂന്നുപേർ പിടിയിൽ; തമിഴ്നാട് സ്വദേശിക്കായി അന്വേഷണം

മൂന്നാർ: ഇടുക്കി ജില്ലയിലെ പൂപ്പാറയിൽ പതിനാലുകാരിയെ പീഡിപ്പിച്ച യുവാക്കൾ അറസ്റ്റിൽ. പൂപ്പാറക്കാരായ മൂന്ന് പേരാണ് അറസ്റ്റിലായത്. കഴിഞ്ഞ ഒരു വർഷത്തിൽ അധികമായി നാല് പേർ തന്നെ പീഡിപ്പിക്കുന്നുണ്ടെന്ന് സ്കൂൾ കൗൺസിലിംഗിനിടെ പെൺകുട്ടി വെളിപ്പെടുത്തിയതോടെയാണ് അന്വേഷണം തുടങ്ങിയത്. പൂപ്പാറ സ്വദേശികളായ രാംകുമാറും വിഗ്നേഷും ജയ്സണുമാണ് പിടിയിലായത്. കേസിൽ തമിഴ്നാട് സ്വദേശിയായ ഒരു പ്രതി കൂടി പിടിയിലാകാനുണ്ട്. പ്രതികൾക്കെതിരെ പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. തമിഴ്നാട് സ്വദേശിയായ ഒരാൾ കൂടി കുട്ടിയെ പീഡിപ്പിച്ചിട്ടുണ്ടെന്നും ഇയാൾക്കായി തെരച്ചിൽ തുടരുകയാണെന്നും ശാന്തൻപാറ പൊലീസ് പറഞ്ഞു

സ്കൂളിൽ നടന്ന കൗൺസിലിംഗിന് ഇടയാണ് കുട്ടി പീഡന വിവരം തുറന്ന് പറയുന്നത്. കൗൺസിലിംഗിനിടെ പൊട്ടിക്കരഞ്ഞ പെൺകുട്ടി താൻ നേരിട്ട ക്രൂരതകൾ അധ്യാപകരോട് തുറന്നു പറയുകയായിരുന്നു. പ്രതികൾ തന്നെ ഇടുക്കിയിലെ വിവിധ സ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിച്ചതായി പെൺകുട്ടി പറഞ്ഞു.

തുടർന്ന് സ്കൂൾ അധികൃതർ ചൈൽഡ് ലൈനിനെ വിവരം അറിയിച്ചു. ചൈൽഡ് ലൈൻ നൽകിയ പരാതിയിൽ കേസെടുത്ത ശാന്തൻപാറ പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പൂപ്പാറ സ്വദേശികളായ യുവാക്കൾ പിടിയിലാകുന്നത്.

spot_imgspot_img
spot_imgspot_img

Latest news

രാഹുൽ മാങ്കൂട്ടത്തിലിനെ രക്ഷിച്ചത് സിനിമ നടി! തെളിവായി ചുവന്ന പോളോ കാർ

രാഹുൽ മാങ്കൂട്ടത്തിലിനെ രക്ഷിച്ചത് സിനിമ നടി! തെളിവായി ചുവന്ന പോളോ കാർ രാഹുൽ...

ക്ലിഫ് ഹൗസിൽ ഇനി ഇഡി നോട്ടീസ് ലഭിക്കാത്തത് കമലയ്ക്കു മാത്രം!

ക്ലിഫ് ഹൗസിൽ ഇനി ഇഡി നോട്ടീസ് ലഭിക്കാത്തത് കമലയ്ക്കു മാത്രം! കേന്ദ്ര ഏജൻസികളുടെ...

ആ ശബ്ദം മാങ്കൂട്ടത്തിലിന്റേത് തന്നെ; സ്ഥിരീകരിച്ച് അന്വേഷണ സംഘം

ആ ശബ്ദം മാങ്കൂട്ടത്തിലിന്റേത് തന്നെ; സ്ഥിരീകരിച്ച് അന്വേഷണ സംഘം തിരുവനന്തപുരം: ബലാത്സംഗവും അശാസ്ത്രീയ...

അതിജീവിതയെ അധിക്ഷേപിച്ച കേസ്: ‘സ്ത്രീത്വ അപമാന’ പരാതി വ്യാജമെന്ന് ദീപ; ഉപയോഗിച്ചത് എഐ ദൃശ്യങ്ങളെന്നും വിശദീകരണം

അതിജീവിതയെ അധിക്ഷേപിച്ച കേസ്: ‘സ്ത്രീത്വ അപമാന’ പരാതി വ്യാജമെന്ന് ദീപ; ഉപയോഗിച്ചത്...

Other news

‘ദൃശ്യം 3’ 350 കോടി പ്രീ–റിലീസ് ക്ലബിൽ

‘ദൃശ്യം 3’ 350 കോടി പ്രീ–റിലീസ് ക്ലബിൽ കൊച്ചി: ജീത്തു ജോസഫ്–മോഹൻലാൽ കൂട്ടുകെട്ടിലെ...

ലോക്കപ്പ് മർദ്ദനം: ഡിവൈ.എസ്.പിക്ക് സസ്പെൻഷൻ

ലോക്കപ്പ് മർദ്ദനം: ഡിവൈ.എസ്.പിക്ക് സസ്പെൻഷൻ കോഴിക്കോട്: ലോക്കപ്പ് മർദ്ദനക്കേസിൽ കോടതി ശിക്ഷിച്ച തൃശൂർ...

വടകര ഡിവൈഎസ്‌പി ഉമേഷിന് സസ്‌പെൻഷൻ

വടകര ഡിവൈഎസ്‌പി ഉമേഷിന് സസ്‌പെൻഷൻ തിരുവനന്തപുരം: അനാശാസ്യത്തിന് പിടികൂടിയ യുവതിയെ പൊലീസ് കസ്റ്റഡിയിൽ...

ചോരക്ക് ചുവപ്പ് നിറമില്ലാത്ത ”ഐസ്ഫിഷ്”; അന്റാർട്ടിക്കയിലെ അത്ഭുതമത്സ്യം

ചോരക്ക് ചുവപ്പ് നിറമില്ലാത്ത ”ഐസ്ഫിഷ്”; അന്റാർട്ടിക്കയിലെ അത്ഭുതമത്സ്യം അന്റാർട്ടിക്കയെ ചുറ്റിപ്പറ്റി വ്യാപിച്ചുകിടക്കുന്ന മഞ്ഞുറഞ്ഞ...

Related Articles

Popular Categories

spot_imgspot_img