കളിക്കുമ്പോൾ അബദ്ധത്തിൽ വെള്ളത്തിലേക്ക് വീണു അഞ്ചുവയസ്സുകാരൻ മരിച്ചു
കോട്ടയം (വൈക്കം): അഞ്ചുവയസ്സുകാരൻ കുളത്തിൽ മുങ്ങി മരിച്ച ദാരുണസംഭവം ഇന്ന് രാവിലെയാണ് നടന്നത്.
ബീഹാർ സ്വദേശിയും ഇതരസംസ്ഥാന തൊഴിലാളിയുമായ അബ്ദുൽ ഗഫാറിന്റെ മകനായ ഹർസാൻ ആണ് മരിച്ചത്.
ബന്ധുക്കളായ കുട്ടികളോടൊപ്പം കുളത്തിന്റെ കരയിൽ കളിക്കുമ്പോഴാണ് ഹർസാൻ അബദ്ധത്തിൽ വെള്ളത്തിലേക്ക് വീണത്. കൂടെയുണ്ടായിരുന്ന കുട്ടികൾ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
നീറ്റ് പരീക്ഷാര്‍ത്ഥി സ്വയം വെടിയുതിര്‍ത്ത് മരിച്ചു
തുടർന്ന് സംഭവം ശ്രദ്ധിച്ച നാട്ടുകാർ ഓടി എത്തിയെങ്കിലും കുട്ടിയെ രക്ഷിക്കാനായില്ല. നാട്ടുകാരാണ് പിന്നീട് മൃതദേഹം കരയ്ക്കെത്തിച്ചത്.
(കളിക്കുമ്പോൾ അബദ്ധത്തിൽ വെള്ളത്തിലേക്ക് വീണു അഞ്ചുവയസ്സുകാരൻ മരിച്ചു)
ഇരുമ്പുഴിക്കര എൽ.പി. സ്കൂളിലെ വിദ്യാർത്ഥിയായിരുന്നു ഹർസാൻ. പഠനത്തിൽ മിടുക്കനും സജീവവുമായ കുട്ടിയായിരുന്നു. കഴിഞ്ഞ അഞ്ചുവർഷമായി കുടുംബം ഇരുമ്പുഴിക്കരയിലാണ് താമസം.
കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകുമെന്ന് പൊലീസ് അറിയിച്ചു.
അപകടം നടന്ന കുളത്തിന്റെയും പരിസരങ്ങളുടെയും സുരക്ഷ ഉറപ്പാക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടിട്ടുണ്ട്.









