മീനുകൾ വരെ ചിരിച്ചുകാണും, ഈ വലവീശൽ കണ്ട്…! മഴക്കാലത്ത് വൈറലായ ഒരു മീൻപിടുത്തം: VIDEO

മഴക്കാലം എത്തിയതോടെ നാട്ടിൻപുറങ്ങളിൽ മീനുകളുടെ ചാകരയാണ്. കൊച്ചുവള്ളങ്ങളും ചൂണ്ടകളുമായി മീൻ പിടിക്കാൻ ഇറങ്ങുന്നവരാണ് നാടെങ്ങും. ചൂണ്ട ഇടുന്നതിന്റെയും വല വീശുന്നതിന്റെയുമെല്ലാ വീഡിയോകളും ഇതിനു പിന്നാലെ സോഷ്യൽ മീഡിയയിൽ നിറയുന്നുണ്ട്. അത്തരത്തിൽ രസകരമായ ഒരു വീഡിയോ ആണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

ഇൻസ്റ്റഗ്രാമിലാണ് വീഡിയോ വന്നിരിക്കുന്നത്. നിറഞ്ഞൊഴുകുന്ന ആറിനു സമീപത്തുനിന്ന് ആൺകുട്ടി വല വീശുന്നതും, സ്വയം ആ വലയിൽ കുടുങ്ങുന്നതുമാണ് വീഡിയോ. വല തലവഴി വീഴുന്നതോടെ നിയന്ത്രണം നഷ്ടപ്പെട്ട് വെള്ളത്തിലേക്ക് വീഴുന്ന ഇയാളെ ഉടൻ തന്നെ സുഹൃത്തുക്കൾ രക്ഷപെടുത്തി കരയ്ക്കെത്തിക്കുന്നു.

“Tm Kammattippadam” എന്ന അക്കൗണ്ടിലൂടെയാണ് വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. നിരവധി കമന്റുകളും വീഡിയോയ്ക്ക് ലഭിക്കുന്നുണ്ട്.

Watch video:

https://www.instagram.com/reel/DKEfyK7skV4/?utm_source=ig_web_copy_link

കൊല്ലത്ത് അടിഞ്ഞത് 34 കണ്ടെയ്നറുകൾ; ആലപ്പുഴയിൽ 2; കൂടുതലും കാലി

കൊച്ചി പുറം​ക​ട​ലി​ൽ​ ​മു​ങ്ങി​യ​ ​ച​ര​ക്കു​ക​പ്പ​ലി​ലെ​ ​ക​ണ്ടെ​യ്ന​റു​ക​ളെ​പ്പ​റ്റി​ ​ക​ടു​ത്ത​ ​ആ​ശ​ങ്ക​ ​നി​ല​നി​ൽ​ക്കെ​ 34​ ​എ​ണ്ണം​ ​കൊ​ല്ല​ത്തും​ ​ര​ണ്ടെ​ണ്ണം​ ​ആ​ല​പ്പു​ഴ​യി​ലും​ ​അ​ടി​ഞ്ഞു.​ ഇതിൽ 25​ ​എ​ണ്ണ​വും​ ​കാ​ലി​യാ​ണ്. കൊ​ല്ലം​ ​ചെ​റി​യ​ഴീ​ക്ക​ലി​നും​ ​മു​ണ്ട​യ്ക്ക​ൽ​ ​കാ​ക്ക​പ്പ​ത്തോ​പ്പി​നും​ ​ഇ​ട​യി​ലു​ള്ള​ ​തീ​ര​ത്താ​ണ് 34​ കണ്ടെയ്നറുകളും​ ​അ​ടി​ഞ്ഞ​ത്.​ ​ആ​ല​പ്പു​ഴ​യി​ൽ​ ​അ​ടി​ഞ്ഞ​ത് ​ആ​റാ​ട്ടു​പു​ഴ​ ​ത​റ​യി​ൽ​ക്ക​ട​വ് ​ഭാ​ഗ​ത്താണ്.​

​ എന്നാൽ ഇ​വ​യൊ​ന്നും​ ​രാ​സ​വ​സ്തു​ക്ക​ൾ​ ​ഉ​ണ്ടാ​യി​രു​ന്ന​വ​യ​ല്ലെ​ന്ന് ​ക​ണ്ടെ​യ്ന​ർ​ ​ന​മ്പ​രും​ ​കാ​ർ​ഗോ​യു​ടെ​ ​വി​വ​ര​ങ്ങ​ള​ട​ങ്ങി​യ​ ​ഷി​പ്പിം​ഗ് ​മാ​നി​ഫെ​സ്റ്റോ​യും​ ​ഒ​ത്തു​നോ​ക്കി​ ​സ്ഥി​രീ​ക​രി​ച്ചു. തീരത്ത്അ​ടി​ഞ്ഞ​ ​ക​ണ്ടെ​യ്ന​റു​ക​ൾ​ ​ട​ഗ്ഗും​ ​മ​ത്സ്യ​ബ​ന്ധ​ന​ബോ​ട്ടു​ക​ളും​ ​ഉ​പ​യോ​ഗി​ച്ച് ​കെ​ട്ടി​വ​ലി​ച്ച് ​കൊ​ല്ലം​ ​പോ​ർ​ട്ടി​ലെ​ ​യാ​ർ​ഡി​ൽ​ ​എ​ത്തി​ക്കും.​ ​

ഇതിൽ അ​ഞ്ച് ​ക​ണ്ടെ​യ്ന​റു​ക​ൾ​ ​ഒ​ഴി​കെ​ ​പു​ലി​മു​ട്ടി​ലും​ ​മ​റ്റും​ ​ത​ട്ടി​ ​ത​ക​ർ​ന്ന​ ​നി​ല​യി​ലാ​ണ്.​ ​ഒ​ൻ​പ​തി​ൽ​ ​മാ​ത്ര​മാ​ണ് ​കാ​ർ​ഗോ​യു​ള്ള​ത്.​ ശ​ക്തി​കു​ള​ങ്ങ​ര​യി​ൽ​ ​അ​ടി​ഞ്ഞ​ ​അ​ഞ്ച് ​ക​ണ്ടെ​യ്ന​റു​ക​ൾ​ക്ക് ​കാ​ര്യ​മാ​യ​ ​കേ​ടു​പാ​ടുകൾ പറ്റാ​ത്ത​തി​നാ​ൽ​ ​ഉ​ള്ളി​ൽ​ ​എ​ന്താ​ണെ​ന്ന് ​വ്യ​ക്ത​മാ​യി​ട്ടി​ല്ല.​ ​

ത​ക​ർ​ന്ന​ ​ര​ണ്ടെ​ണ്ണ​ത്തി​ൽ​ ​ന്യൂ​സ് ​പ്രി​ന്റും​ ​ഗ്രീ​ൻ​ ​ടീ​യു​മാ​യി​രു​ന്നു, ​ചെ​റി​യ​ഴീ​ക്ക​ൽ​ ​തീ​ര​ക്ക​ട​ലി​ൽ​ ​ബാ​ൻ​ഡേ​ജ് ​ബ​ണ്ടി​ലു​ക​ൾ​ ​പൊ​ങ്ങി​ക്കി​ട​ക്കു​ന്നു​ണ്ട്.​ ​ശ​ക്തി​കു​ള​ങ്ങ​ര​യി​ൽ​ ​അ​ടി​ഞ്ഞ​ ​ക​ണ്ടെ​യ്ന​റു​ക​ൾ​ ​ഒ​ഴു​കാ​തി​രി​ക്കാ​ൻ​ ​പൊ​ലീ​സും​ ​മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും​ ​ചേ​ർ​ന്ന് ​വ​ടം​ ​ഉ​പ​യോ​ഗി​ച്ച് ​കെ​ട്ടി​നി​റു​ത്തിയിരിക്കുകയാണ്. ​

ക​ട​ലി​ൽ​ ​ഒ​ഴു​കി​ന​ട​ക്കു​ന്ന​ കണ്ടെയ്നറുക ശ​ ​നാ​വി​ക​സേ​ന​യു​ടെ​ ​ഡോ​ണി​യ​ർ​ ​വി​മാ​നം​ ​നി​രീ​ക്ഷി​ക്കു​ന്നു​ണ്ട്. ഇ​ന്ന​ലെ​ ​പു​ല​ർ​ച്ചെ​ ​ആ​റ് ​മ​ണി​യോ​ടെയാണ്​ ​കൂ​ട്ടി​ച്ചേ​ർ​ത്ത​ ​നി​ല​യി​ലു​ള്ള​ ​ര​ണ്ട് ​ക​ണ്ടെ​യ്ന​റു​ക​ളാ​ണ് ​ആ​റാ​ട്ടു​പു​ഴ​യി​ൽ​ ​അ​ടി​ഞ്ഞ​ത്.​ ​ ക​സ്റ്റം​സ് ​പ​രി​ശോ​ധ​ന​യി​ൽ​ ​ബോ​ക്സു​ക​ൾ​ക്കു​ള്ളി​ൽ​ ​പ​ഞ്ഞി​ക്കെ​ട്ടു​ക​ളാ​ണെ​ന്ന് ​സ്ഥി​രീ​ക​രി​ച്ചിരുന്നു.​ ​ഒ​രു​ ​ക​ണ്ടെ​യ്ന​ർ​ ​ക​ട​ൽ​ഭി​ത്തി​യി​ൽ​ ​ത​ങ്ങി​നി​ന്നു.​ ​ര​ണ്ടാ​മ​ത്തേ​ത് ​ക​ട​ൽ​ഭി​ത്തി​യി​ലി​ടി​ച്ച്‌​ ​ത​ക​ർ​ന്ന്‌,​ ​വി​വി​ധ​ ​സ്ഥ​ല​ങ്ങ​ളി​ല​ടി​ഞ്ഞു.

ക​സ്റ്റം​സ്,​ ​കൂ​ടം​കു​ളം​ ​അ​ണ​വ​നി​ല​യ​ത്തി​ലു​ള്ള​ ​വി​ദ​ഗ്ദ്ധ​സം​ഘം,​ ​ഫാ​ക്ട​റീ​സ് ​ആ​ൻ​ഡ് ​ബോ​യി​ലേ​ഴ്സ് ​വ​കു​പ്പ്,​ ​പൊ​ല്യൂ​ഷ​ൻ​ ​ക​ൺ​ട്രോ​ൾ​ ​ബോ​ർ​ഡ് ​എ​ന്നി​വ​രു​ടെ​ ​നേ​തൃ​ത്വ​ത്തി​ലുള്ള സംഘമാണ്​ ​അ​ടി​യു​ന്ന​ ​ക​ണ്ടെ​യ്ന​റു​ക​ൾ​ ​പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്.​ ​എ​ൻ.​ഡി.​ആ​ർ.​എ​ഫി​ന്റെ​ ​ചെ​ന്നൈ​യി​ൽ​ ​നി​ന്നു​ള്ള​ ​സം​ഘ​വും​ ​ക്യാ​മ്പ് ​ചെ​യ്യു​ന്നു​ണ്ട്.​ ​ക​ണ്ടെ​യ്ന​റു​ക​ൾ​ക്ക് ​അ​ടു​ത്തേ​ക്ക് ​ജ​ന​ങ്ങ​ൾ​ ​എ​ത്താ​തി​രി​ക്കാ​ൻ​ 200​ ​മീ​റ്റ​ർ​ ​പ​രി​ധി​യി​ൽ​ ​നി​യ​ന്ത്ര​ണം​ ​ഏ​ർ​പ്പെ​ടു​ത്തി.

spot_imgspot_img
spot_imgspot_img

Latest news

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

Other news

ഞെട്ടിച്ച് പുതിയ തീരുവയുമായി ട്രംപ്…!

ഞെട്ടിച്ച് പുതിയ തീരുവയുമായി ട്രംപ് യൂറോപ്യൻ യൂണിയനിൽ നിന്നും മെക്‌സിക്കോയിൽ നിന്നുമുള്ള ഇറക്കുമതി...

കൂടരഞ്ഞി ഇരട്ട കൊലപാതകം; കൊല്ലപ്പെട്ടയാളുടെ രേഖാചിത്രം പുറത്തുവിട്ട് പോലീസ്

കോഴിക്കോട്: കൂടരഞ്ഞിയിൽ ഇരട്ട കൊലപാതകം നടത്തിയെന്ന പ്രതിയുടെ വെളിപ്പെടുത്തലിൽ കൊല്ലപ്പെട്ടയാളുടെ രേഖാചിത്രം...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

ഇത്തിഹാദ് റെയിൽ അടുത്ത വർഷം ആരംഭിക്കും

ഇത്തിഹാദ് റെയിൽ അടുത്ത വർഷം ആരംഭിക്കും ദുബൈ: യു.എ.ഇയുടെ സ്വപ്ന പദ്ധതിയായി...

ട്രെയിനുകളിലും സിസിടിവി

ട്രെയിനുകളിലും സിസിടിവി ന്യൂഡൽഹി: ട്രെയിനുകളിലെ എല്ലാ കോച്ചുകളിലും സിസിടിവി സ്ഥാപിക്കാനൊരുങ്ങി റെയിൽവേ. യാത്രക്കാരുടെ...

ജാഗ്രതാനിർദ്ദേശവുമായി മൃഗസംരക്ഷണ വകുപ്പ്

ജാഗ്രതാനിർദ്ദേശവുമായി മൃഗസംരക്ഷണ വകുപ്പ് ആലപ്പുഴ: ദേശാടനപ്പക്ഷികൾ, ആലപ്പുഴ നഗരത്തിലും ഉൾപ്രദേശങ്ങളിലും തമ്പടിക്കാൻ തുടങ്ങിയതോടെ...

Related Articles

Popular Categories

spot_imgspot_img