വണ്ടാനം മെഡിക്കൽ കോളേജിൽ തീപിടിത്തം
ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളേജിലെ ബാക്ടീരിയോളജിക്കൽ ലാബിൽ തീപിടിത്തം. ജെ ബ്ലോക്കിൽ പ്രവർത്തിക്കുന്ന ലാബിലാണ് തീ പടർന്നത്. ഫ്രിഡ്ജിൽ നിന്നാണ് തീപടർന്നതെന്നാണ് സൂചന.
ഷോർട്ട് സർക്യൂട്ടാണോ എന്നാണ് സംശയിക്കുന്നത്. അടുത്തുള്ള മുറികളിലേക്ക് പുക വ്യാപിച്ചതോടെ ആശങ്ക വർധിച്ചു. ആലപ്പുഴയിൽ നിന്നും അഗ്നി രക്ഷസേന സ്ഥലത്ത് എത്തി തീ നിയന്ത്രണവിധേയമാക്കി.
മെഡിക്കൽ കോളേജ് കെട്ടിടത്തിന്റെ ജനൽ അടർന്നുവീണു
മലപ്പുറം: മഞ്ചേരി മെഡിക്കൽ കോളേജ് കെട്ടിടത്തിന്റെ ജനൽ അടർന്നുവീണ് രണ്ട് നഴ്‌സിങ് വിദ്യാർത്ഥിനികൾക്ക് പരുക്ക്.
ബി.ആദിത്യ, പി.ടി.നയന എന്നിവർക്കാണ് പരിക്കേറ്റത്. ഒന്നാം വർഷ ബി.എസ്.സി നഴ്‌സിങ് വിദ്യാർത്ഥിനികളാണ് ഇരുവരും.
ശക്തമായാ കാറ്റിലാണ് ജനൽ അടർന്നുവീണത്.മെഡിക്കൽ കോളേജിന്റെ ഓൾഡ് ബ്ലോക്കിൽ ഇന്നലെ വൈകിട്ട് 3.45നാണ് സംഭവം.
നഴ്‌സിങ്ങ് കോളേജ് താത്കാലികമായി പ്രവർത്തിച്ചു വന്നിരുന്നത് ഈ കെട്ടിടത്തിലാണ്.
ശക്തമായ കാറ്റിൽ ഇരുമ്പ് ജനൽ പാളി തകർന്നു വീഴുകയായിരുന്നു. ഇത് വിദ്യാർത്ഥിനികളുടെ മുകളിലേക്കാണ് ജനൽ പതിച്ചത്.
ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം.
സംഭവത്തിൽ മലപ്പുറം ജില്ലാ കളക്ടർ റിപ്പോർട്ട് തേടിയിട്ടുണ്ട്. സംഭവത്തിനു പിന്നാലെ യൂത്ത് കോൺഗ്രസ് പ്രതിഷേധവുമായി രംഗത്തെത്തി.
കെട്ടിടത്തിന്റെ നിർമാണത്തിൽ അപാകതയുണ്ടെന്നാണ് യൂത്ത് കോൺഗ്രസിന്റെ ആരോപണം.
2013-ലാണ് ജനറൽ ആശുപത്രി മെഡിക്കൽ കോളേജായത്. അപ്പോൾ മുതലുള്ള കെട്ടിടമാണിത്.
കോളജ് നിലവിൽ വരുന്നതിനു മുൻപ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിനു വേണ്ടി നിർമിച്ച കെട്ടിടമാണിത്.
മെഡിക്കൽ കോളേജ് കെട്ടിടം ഇടിഞ്ഞു വീണു
കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം ഇടിഞ്ഞു വീണ് അപകടം. 14-ാം വാർഡിൻ്റെ ഒരു ഭാഗമാണ് തകർന്നു വീണത്.
ഇടിഞ്ഞ് വീണ കെട്ടിടത്തിനുള്ളിൽ ആളുകൾ ഉണ്ടായിരുന്നതായാണ് വിവരം.
പൊലീസും ഫയർ ഫോഴ്‌സും സ്ഥലത്തെത്തിയിട്ടുണ്ട്. അപകടത്തില്‍ ഒരു കുട്ടിയെ രക്ഷപ്പെടുത്തിയെന്നു ദൃക്‌സാക്ഷികൾ പറഞ്ഞു.
എന്നാൽ ഉപയോഗത്തിലുള്ള കെട്ടിടമല്ല തകര്‍ന്ന് വീണതെന്ന് മന്ത്രി വാസവന്‍ അറിയിച്ചു.
മൂന്നുനില കെട്ടിടത്തിലെ ഓര്‍ത്തോപീഡിക് വാര്‍ഡിന്റെ ഭാഗം ഇടിഞ്ഞുവീഴുകയായിരുന്നു.
വലിയ ശബ്ദത്തോടെ ഇടിഞ്ഞു വീഴുകയായിരുന്നെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു.
അപകടത്തിൽ രണ്ടുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അതേസമയം പരിക്കുകൾ ഗുരുതരമല്ലെന്നാണ് പുറത്തു വരുന്ന വിവരം.
കാലപ്പഴക്കമുള്ള കെട്ടിടത്തിന്റെ ശുചിമുറിയടക്കമുള്ള ഭിത്തിയാണ് തകർന്നു വീണത്.
കെട്ടിടത്തിനുള്ളിൽ കൂടുതൽ ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന കാര്യം പരിശോധിച്ചുവരികയാണ്
English Summary :
A fire broke out in the bacteriological laboratory at Vandanam Medical College. The incident occurred in the lab located in the J block. Preliminary indications suggest that the fire originated from a refrigerator