എംഡിഎംഎയുമായി വനിതാ യൂട്യൂബറും സുഹൃത്തും പിടിയിൽ

കൊച്ചി: എംഡിഎംഎയുമായി വനിതാ യൂട്യൂബറും സുഹൃത്തും പിടിയിൽ. കോഴിക്കോട് സ്വദേശിനി റിൻസി, ഇവരുടെ സുഹൃത്ത് യാസർ അറഫാത്ത് എന്നിവരെയാണ് പൊലീസ് ഉദ്യോഗസ്ഥർ പിടികൂടിയത്. പാലച്ചുവട്ടിലെ ഫ്‌ളാറ്റിൽ നിന്നാണ് യുവതിയും സുഹൃത്തും പിടിയിലായത്. 22 ഗ്രാം എംഡിഎംഎ ഇവരുടെ പക്കൽനിന്നും പിടിച്ചെടുത്തതായി പോലീസ് പറഞ്ഞു. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയ പൊലീസ് സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

സംസ്ഥാന വ്യാപകമായി ലഹരി വിരുദ്ധ ക്യാമ്പയിൻ പുരോഗമിക്കുന്നതിനിടെയാണ് ഒരു പ്രമുഖ യൂട്യൂബർ ലഹരി കേസിൽ ഇപ്പോൾ അറസ്റ്റിലായിരിക്കുന്നത്. ലഹരി വേട്ടയുടെ ഭാഗമായി കേരള പൊലീസും എക്‌സൈസ് വകുപ്പും സംയുക്തമായി നടത്തുന്ന ഓപ്പറേഷൻ ഡി-ഹണ്ടും സംസ്ഥനത്തുടനീളം പുരോഗമിക്കുന്നുണ്ട്. ദിവസേന നൂറ്കണക്കിന് സംഭവങ്ങളാണ് സംശയാസ്പദമായ സാഹചര്യത്തിൽ സംഘം പരിശോധന നടത്തുന്നത്. കൂടാതെ നിരവധിപേർ പ്രതിദിനം അറസ്റ്റിലാകുന്നുമുണ്ട്.

അതേസമയം നിലവിൽ സംസ്ഥാനത്ത് ഏറ്റവും അധികം ലഹരി കേസുകൾ പിടികൂടുന്നത് കൊച്ചിയിലാണ്. ബംഗളൂരു, മൈസൂർ, ഗോവ, മുംബയ് എന്നിവിടങ്ങളിൽ നിന്ന് കേരളത്തിലേക്ക് ലഹരി വ്യാപകമായി എത്തുന്നുവെന്നാണ് മുൻ എക്‌സൈസ് കമ്മീഷണർ ഋഷിരാജ് സിംഗ് അടുത്തിടെ വെളിപ്പെടുത്തിയത് വലിയ ചർച്ചയായിരുന്നു. : കേരളത്തിൽ ലഹരി ഇടപാട് സംഘങ്ങൾ സജീവമാണെന്ന് ഋഷിരാജ് സിംഗ് പറയുന്നു. ലഹരി ഇടപാടുകളുടെ ഭാ​ഗമാകുന്നവരിൽ ഏറെയും യുവാക്കളാണെന്നും ഒരിക്കൽ പിടിക്കപ്പെട്ടാലും ഇവർ ലഹരികച്ചവടം ഉപേക്ഷിക്കാറില്ലെന്നും ഋഷിരാജ് സിംഗ് പറയുന്നു.

ജീവിക്കാൻ മറ്റു മാർ​ഗമില്ലാത്തതിനാലാണ് ലഹരികച്ചവടത്തിലേക്ക് തിരിഞ്ഞത് എന്നാണ് ഇക്കൂട്ടരുടെ ന്യായീകരണമെന്നും ഋഷിരാജ് സിംഗ് ചൂണ്ടിക്കാട്ടി. ഒരു സ്വകാര്യ മാധ്യമത്തോട് പ്രതികരിക്കവെയാണ് അദ്ദേഹം കേരളത്തിലെ ലഹരി കച്ചവടത്തിന്റെ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പങ്കുവെച്ചത്.

കേരളത്തിൽ ലഹരി ഉപയോഗം വ്യാപകമാണെങ്കിലും ലഹരി മാഫിയ എന്ന ഒരു സംഗതി ഇല്ലെന്നാണ് ഋഷിരാജ് സിംഗ് വ്യക്തമാക്കുന്നത്. മുംബയ്, ബംഗളൂരു, മൈസൂരു, ഗോവ തുടങ്ങിയ നാല് സ്ഥലങ്ങളിൽ നിന്നാണ് കേരളത്തിലേക്ക് ലഹരിമരുന്നുകൾ പ്രധാനമായും എത്തുന്നത്. സംസ്ഥാനത്ത് ഒരു ദിവസം നടക്കുന്നത് കോടികളുടെ മയക്കുമരുന്ന് ഇടപാടാണ്. എന്നാൽ, പലപ്പോഴും പ്രധാന കണ്ണികൾ രക്ഷപ്പെടുന്നതാണ് പതിവെന്നും അദ്ദേഹം പറഞ്ഞു.

റോഡ് മാർഗവും, ട്രെയിൻ മാർഗവും കടൽ മാർഗവും കേരളത്തിലേക്ക് ലഹരി മരുന്ന് വ്യാപകമായി എത്താറുണ്ട്. എന്നാൽ പലപ്പോഴും പിടിയിലാകുന്നത് ക്യാരിയർമാർ മാത്രമാണ്. പ്രധാന കണ്ണികളെ പിടികൂടാൻ അന്വേഷണ ഏജൻസികൾക്ക് കഴിയാറില്ല. വിമാനം വഴിയും കേരളത്തിലേക്ക് ലഹരി എത്താറുണ്ട്. എന്നാൽ കടത്ത് പിടികൂടുക അത്ര എളുപ്പമല്ലെന്നാണ് ഋഷിരാജ് സിംഗ് പറയുന്നത്. ഒരു ദിവസം 300 ട്രെയിനുകളാണ് കേരളത്തിലെത്തുകയോ കേരളത്തിലൂടെ കടന്നു പോകുകയോ ചെയ്യുന്നത്.

ഒരു ട്രെയിനിൽ മാത്രം 25 ഓളം ബോഗികളുണ്ട്. ആർപിഎഫ്, റെയിൽവേ പൊലീസ്, കേരള പൊലീസ് ഇവരൊക്കെ ചേർന്ന് ഇത്രയധികം യാത്രക്കാരുടെയും ലഗേജുകൾ പരിശോധിക്കുക എന്നത് ഒരിക്കലും സാദ്ധ്യമല്ല. 600 ലക്ഷ്വറി ബസുകൾ കേരളത്തിലേക്ക് സർവ്വീസ് നടത്തുന്നുണ്ട്. ഇതിലെല്ലാം ലഗേജുകൾ നിറച്ച് വരികയല്ലേ. കോയമ്പത്തൂരിൽ നിന്നു കയറുന്ന ആളുകളുടെ പക്കൽ മയക്കുമരുന്ന് പാക്കറ്റുകൾ തിരുവനന്തപുരം അരിസ്റ്റോ ജംഗ്ഷനിലേക്ക് കൊടുത്തു വിട്ട സംഭവങ്ങൾ വ്യക്തിപരമായി അറിയാമെന്നും അദ്ദേഹം വെളിപ്പെടുത്തി.

ലക്ഷ്വറി ബസുകളിൽ ഒരുതവണ ലഹരി കടത്തുന്നതിന് രണ്ടായിരം രൂപയാണ് പ്രതിഫലമെന്നും ഋഷിരാജ് സിം​ഗ് വ്യക്തമാക്കി. ഈ പണം ആദ്യമേതന്നെ നൽകുമത്രെ. ഇത്തരത്തിൽ ലഹരി പാക്കറ്റുകൾ കിട്ടിയാലുടൻ യാത്രക്കാർ അത് അവരുടെ ബാ​ഗുകളിലേക്ക് മാറ്റുകയാണ് പതിവ്. ഒരു ബസിലെ മുഴുവൻ യാത്രക്കാരുടെയും ല​ഗേജുകൾ തുറന്നു പരിശോധിക്കുക പ്രായോ​ഗികമല്ലെന്നും ഋഷിരാജ് സിംഗ് പറഞ്ഞു.

English Summary:

A female YouTuber and her friend have been arrested with MDMA. The arrested individuals are Rinsi, a native of Kozhikode, and her friend Yasar Arafath.

spot_imgspot_img
spot_imgspot_img

Latest news

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

ഷെറിൻ പുറത്തേക്ക്; 11പേർക്ക് ശിക്ഷായിളവ്

ഷെറിൻ പുറത്തേക്ക്; 11പേർക്ക് ശിക്ഷായിളവ് തിരുവനന്തപുരം: ചെങ്ങന്നൂർ ഭാസ്കരകാരണവർ വധക്കേസ് പ്രതി ഷെറിൻ...

ഏഷ്യാനെറ്റ് മൂന്നിൽ നിന്നും മുന്നിലേക്ക്

ഏഷ്യാനെറ്റ് മൂന്നിൽ നിന്നും മുന്നിലേക്ക് കൊച്ചി: മലയാള വാർത്താ ചാനൽ (BARC)...

Other news

ഇത്തിഹാദ് റെയിൽ അടുത്ത വർഷം ആരംഭിക്കും

ഇത്തിഹാദ് റെയിൽ അടുത്ത വർഷം ആരംഭിക്കും ദുബൈ: യു.എ.ഇയുടെ സ്വപ്ന പദ്ധതിയായി...

Related Articles

Popular Categories

spot_imgspot_img