കൊച്ചി കായലിലെ വേറെ ലെവൽ യാത്ര; ചെറിയ പൈസക്കുള്ള ആഡംബര ബോട്ട് ബമ്പർ ഹിറ്റ്; വൈപ്പിനും ഫോർട്ടുകൊച്ചി ബീച്ചും ചീനവലകളും ഡോൾഫിനുകളും യാത്രയുടെ മാറ്റുകൂട്ടും; ഇന്ദ്രയുടെ വിശേഷങ്ങൾ അറിയാം

കൊച്ചി: വൈപ്പിനും ഫോർട്ടുകൊച്ചി ബീച്ചും ചീനവലകളും ഡോൾഫിനുകളും കണ്ട് ഒരു അടി​പൊളി​ ആ‌ഡംബര യാത്ര. ഈ അവധിക്കാലത്ത് ജലഗതാഗത വകുപ്പിന്റെ ആദ്യ സൗരോർജ ബോട്ടായ ‘ഇന്ദ്ര”യിൽ ഉല്ലാസയാത്ര പോകാം. സ്വകാര്യ ബോട്ടുകളേക്കാൾ നൂറിരട്ടി സുരക്ഷിതവും നിരക്ക് കുറവുമാണ് ഇന്ദ്രയിലെ മുഖ്യ ആകർഷണം.മറൈൻഡ്രൈവ്, ബോൾഗാട്ടി പാലസ്, വല്ലാർപാടം കണ്ടെയ്‌നർ ടെർമിനൽ, വൈപ്പിൻ, കമാലക്കടവ്, ഫോർട്ട്‌കൊച്ചി, വില്ലിംഗ്ഡൺ ഐലൻഡ് എന്നിവിടങ്ങളിലൂടെ യാത്ര നടത്തും.

യാത്രയിൽ നല്ല കൈപുണ്യമുള്ള കുടുംബശ്രീ ചേച്ചിമാർ ഭക്ഷണവുമൊരുക്കിത്തരും. ഓരോ സ്ഥലത്തിന്റെ പ്രത്യേകതയും ചരിത്രം പറഞ്ഞ് ബോട്ടിൽ വിവരിക്കും. സ്വകാര്യ ബോട്ടുകളെക്കാൾ കുറഞ്ഞ നിരക്കാണ് എ.സിയിലുള്ള ആഢംബര യാത്രയ്ക്ക് ഈടാക്കുന്നത്. കർണാടക, തമിഴ്നാട്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നുള്ളവരും തൃശൂർ, പാലക്കാട് തുടങ്ങിയ ജില്ലകളിൽ നിന്നുള്ളവരുമാണ് കൂടുതലെത്തുന്നത്.

വൈകിട്ട് സൂര്യാസ്തമയവും ഇളംകാറ്റും കൊച്ചിയിലെത്തുന്ന കപ്പലുകളും മത്സ്യബന്ധന ബോട്ടുകളുമെല്ലാം യാത്രക്ക് വേറെ ലെവൽ സമ്മാനിക്കും. ഏറ്റവും ആകർഷണം കടൽപ്പരപ്പി​ൽ ചാടിമറിയുന്ന ഡോൾഫിനുകളാണ്. കുട്ടികളെ ഏറെ ആകർഷിക്കുന്നതും ഇതുതന്നെ.

ഉല്ലാസ യാത്രകൾ കൂടാതെ സ്വകാര്യ പരിപാടികൾക്കും യോഗങ്ങൾക്കും ബോട്ട് ബുക്ക് ചെയ്യാം. മുൻകൂട്ടി അറിയിക്കണമെന്ന് മാത്രം. വിവിധ സ്ഥാപനങ്ങളും സംഘടനകളും യോഗം ബോട്ടിൽ നടത്തിയിട്ടുണ്ട്. നേരത്തെ അറിയിക്കുന്ന പ്രകാരം ഭക്ഷണവും എത്തിക്കും.  വലിയ ആഘോഷങ്ങളില്ലാതെയാണ് സ‌‌ർവീസ് ആരംഭിച്ചതെങ്കിലും വരുമാനത്തിൽ കുറവ് വന്നട്ടില്ല. ആദ്യത്തെ മാസത്തിൽ 5,10,000 രൂപ നേടി. അതും മറ്റ് ചെലവുകളില്ലാതെ. സോളാറിൽ പ്രവർത്തിക്കുന്നതിനാൽ വൈദ്യുതി ചെലവ് കുറവാണ്. എ.സിക്ക് മാത്രമായി ഡീസൽ വേണ്ടി വരും. ബുക്കിംഗിന്: 9400050351, 9400050350
spot_imgspot_img
spot_imgspot_img

Latest news

മദ്യപിച്ച് സ്കൂൾ ബസ് ഓടിച്ച 5 ഡ്രൈവർമാർ പിടിയിൽ

മദ്യപിച്ച് സ്കൂൾ ബസ് ഓടിച്ച 5 ഡ്രൈവർമാർ പിടിയിൽ കൊല്ലം: നഗരത്തിൽ സിറ്റി...

വേടനെതിരെ കൂടുതൽ പരാതികൾ; ലൈംഗികാതിക്രമം വെളിപ്പെടുത്തി രണ്ടു യുവതികൾ മുഖ്യമന്ത്രിയെ സമീപിച്ചു

വേടനെതിരെ കൂടുതൽ പരാതികൾ; ലൈംഗികാതിക്രമം വെളിപ്പെടുത്തി രണ്ടു യുവതികൾ മുഖ്യമന്ത്രിയെ സമീപിച്ചു വേടൻ’...

വരും മണിക്കൂറുകളിൽ മഴ കനക്കും, ശക്തമായ കാറ്റിനും സാദ്ധ്യത; രണ്ട് ജില്ലക്കാർ സൂക്ഷിക്കണം; ജാഗ്രത നിർദേശം

വരും മണിക്കൂറുകളിൽ മഴ കനക്കും ശക്തമായ കാറ്റിനും സാദ്ധ്യത; രണ്ട് ജില്ലക്കാർ...

കുവൈറ്റ് വിഷമദ്യ ദുരന്തം; ഇതുവരെ മരിച്ചത് 23 പേർ; ചികിത്സയിലുള്ളത് 160 പേർ; കൂടുതലും മലയാളികൾ

കുവൈറ്റ് വിഷമദ്യ ദുരന്തം; ഇതുവരെ മരിച്ചത് 23 പേർ; ചികിത്സയിലുള്ളത് 160...

ഹൊറൈസൺ മോട്ടോഴ്സ് – സി.എം.എസ് കോളേജ് മിനി മാരത്തൺ മൂന്നാം സീസണിന് ആവേശക്കൊടിയിറക്കം

ഹൊറൈസൺ മോട്ടോഴ്സ് – സി.എം.എസ് കോളേജ് മിനി മാരത്തൺ മൂന്നാം സീസണിന്...

Other news

വേടൻ സ്ഥിരം കുറ്റവാളിയെന്ന് പരാതിക്കാരി; മുൻകൂർ ജാമ്യാപേക്ഷ നാളെ പരിഗണിക്കും

വേടൻ സ്ഥിരം കുറ്റവാളിയെന്ന് പരാതിക്കാരി; മുൻകൂർ ജാമ്യാപേക്ഷ നാളെ പരിഗണിക്കും കൊച്ചി: ബലാത്സംഗ...

ഫോട്ടോ എടുക്കുന്നവർക്കും ഗ്രൂപ്പ് ഫോട്ടോയിൽ ഇടം നേടാം! ആപ്പിൾ തോൽക്കും ഫീച്ചറുകൾ; പിക്‌സൽ 10 എത്തും ദിവസങ്ങൾക്കകം

ഫോട്ടോ എടുക്കുന്നവർക്കും ഗ്രൂപ്പ് ഫോട്ടോയിൽ ഇടം നേടാം! ആപ്പിൾ തോൽക്കും ഫീച്ചറുകൾ;...

പുതിയ വെടിനിർത്തൽ കരാർ അംഗീകരിച്ച് ഹമാസ്

പുതിയ വെടിനിർത്തൽ കരാർ അംഗീകരിച്ച് ഹമാസ് കയ്റോ: ഗാസയിൽ വെടിനിർത്തലിനായി കൊണ്ടുവന്ന പുതിയ...

ദീപാവലി കളറാക്കാൻ കാറ് വാങ്ങാം; ജിഎസ്ടി നിരക്ക് കുറയ്ക്കാൻ കേന്ദ്രം; വരാനിരിക്കുന്നത് വൻ വിലക്കുറവ്

ദീപാവലി കളറാക്കാൻ കാറ് വാങ്ങാം; ജിഎസ്ടി നിരക്ക് കുറയ്ക്കാൻ കേന്ദ്രം; വരാനിരിക്കുന്നത്...

Related Articles

Popular Categories

spot_imgspot_img