web analytics

ആദ്യ ഏറ്റുമുട്ടലിൽ വിജയിച്ചതാര്, ട്രംപോ കമലയോ ?? ട്രംപ് ക്യാമ്പിന് കുതിപ്പോ കിതപ്പോ ?.. അറിയാം

അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർഥിയായ ഡൊണാൾഡ് ട്രംപും ഡെമോക്രാറ്റിക് സ്ഥാനാർഥിയായ കമലാ ഹാരിസും തമ്മിലുള്ള സംവാദത്തെ അമേരിക്കൻ , അന്താരാഷ്ട്ര മാധ്യമങ്ങൾ വളരെ ശ്രദ്ധയോടെയാണ് വിലയിരുത്തുന്നത്. A debate between Donald Trump and Kamala Harris

ഫോക്‌സ് ന്യൂസ് സംവാദത്തിൽ യു.എസ്.പ്രസിഡന്റും മുൻ ഡെമോക്രാറ്റിക് സ്ഥാനാർഥിയായ ജോ ബൈഡൻ ട്രംപിന്റെ മുന്നിൽ അടിയറവ് പറഞ്ഞിരുന്നു. എന്നാൽ ഇതിൽ നിന്നും വ്യസ്ത്യസ്തമായി കമലാ ഹാരിസ് സംവാദത്തിൽ ശ്രദ്ധയോടെ പങ്കെടുക്കുകയും ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തു.

ചർച്ചയുടെ തുടക്കത്തിൽ തന്നെ കമലാ ഹാരിസ് സമയം പാഴാക്കാതെ പ്രത്യാക്രമണങ്ങളിൽ ശ്രദ്ധിച്ചിരുന്നു. ഒരുവേള കമല മാർക്‌സിസ്റ്റാണ് എന്ന് ട്രംപ് ആരോപിച്ചതോടെ കമ ഒന്നു പതറി. എന്നാൽ പിന്നാലെ തന്നെ ട്രംപിന്റെ റഷ്യൻ ബന്ധവും, പ്രസിഡന്റായിരുന്ന കാലത്ത് കിം ജോങ് ഉന്നുമായി നടത്തിയ ചർച്ചകളും എടുത്തുകാട്ടി കമല പ്രതിരോധിച്ചു.

കിം ജോങ് ഉന്നിന് പ്രണയലേഖനം എഴുതുന്നയാളാണ് ട്രംപെന്നും കമല തിരിച്ചടിച്ചു. ഗർഭഛിത്രം, കുടിയേറ്റം യുദ്ധങ്ങൾ തുടങ്ങിയവയെല്ലാം ചർച്ചയിൽ വിഷയങ്ങളായി. പ്രസിഡന്റായിരുന്ന കാലത്ത് അമേരിക്കയെ ചൈനയ്ക്ക് ട്രംപ് വിറ്റു എന്ന് കമലാ ആരോപിച്ചു.

ചർച്ചയ്ക്ക് ശേഷം മാധ്യമ പ്രവർത്തകരെ ട്രംപ് അഭിമുഖീകരിച്ചു. കറുത്തവർഗക്കാരായ വോട്ടർമാരുടെ കാര്യം മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ ഞാൻ അവരെ സ്‌നേഹിക്കുന്നു എന്ന മറുപടിയാണ് ട്രംപ് പറഞ്ഞത്.

ചൂടേറിയ സംവാദത്തിൽ കമലാ ഹാരിസ് നേരിയ മുൻതൂക്കം നേടിയതായി അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. എങ്കിലും ട്രംപിന്റെ പിന്തുണ ഇളകാത്തതാണെന്നും അഭിമുഖത്തിൽ ആരു മുന്നേറിയാലും ട്രംപ് ക്യാമ്പിന് കോട്ടം തട്ടില്ലെന്നും മീഡിയ റിപ്പോർട്ടുകളുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

ടിവികെയ്‌ക്കെതിരെ നടപടിയെടുക്കാനൊരുങ്ങി പൊലീസ്

ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സംസ്ഥാന പര്യടനത്തിന് തിരുച്ചിറപ്പള്ളിയി‍ൽ തുടക്കമിട്ട് നടനും...

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി...

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ്

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ് 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേൺ (ഐടിആർ)...

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

Other news

മദ്യപിച്ച് ലക്കുകെട്ട് 11 വയസ്സുകാരിയുടെ ചെവി കടിച്ചെടുത്തു

മദ്യപിച്ച് ലക്കുകെട്ട് 11 വയസ്സുകാരിയുടെ ചെവി കടിച്ചെടുത്തു ചണ്ഡീഗഡ്: ഹരിയാനയിൽ മദ്യപിച്ച് ലക്കുകെട്ട...

പ്രതികരണവുമായി രാഹുൽ മാങ്കൂട്ടത്തിൽ

പ്രതികരണവുമായി രാഹുൽ മാങ്കൂട്ടത്തിൽ പത്തനംതിട്ട: തനിക്കെതിരെ ഉയരുന്ന ലൈം​ഗികാരോപണങ്ങളിൽ മാധ്യമങ്ങളെ കുറ്റപ്പെടുത്തി പാലക്കാട്...

മ്യാൻമറിൽ രണ്ട് സ്കൂളുകൾക്ക് നേരെ ബോംബാക്രമണം

മ്യാൻമറിൽ രണ്ട് സ്കൂളുകൾക്ക് നേരെ ബോംബാക്രമണം ന്യൂഡൽഹി: ന്യൂഡൽഹി: മ്യാൻമറിൽ രണ്ട് സ്കൂളുകൾക്ക്...

‘കേരള ഏക കിടപ്പാടം സംരക്ഷണ ബില്ലിന്റെ’ കരടിന് അംഗീകാരം

‘കേരള ഏക കിടപ്പാടം സംരക്ഷണ ബില്ലിന്റെ’ കരടിന് അംഗീകാരം തിരുവനന്തപുരം: വായ്പ തിരിച്ചടവ്...

ടിവികെയ്‌ക്കെതിരെ നടപടിയെടുക്കാനൊരുങ്ങി പൊലീസ്

ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സംസ്ഥാന പര്യടനത്തിന് തിരുച്ചിറപ്പള്ളിയി‍ൽ തുടക്കമിട്ട് നടനും...

സാക്കിർ നായികിന് എയ്ഡ്സോ

സാക്കിർ നായികിന് എയ്ഡ്സോ ഷാ ആലം: തനിക്കെതിരെ പ്രചരിക്കുന്ന ആരോ​ഗ്യസംബന്ധമായ വാർത്തകൾ വ്യാജമെന്ന്...

Related Articles

Popular Categories

spot_imgspot_img