മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​’​ബ​ന്ധു​”​വി​നെ ഒപ്പം കൂട്ടി​ പോ​കേ​ണ്ട​ ​യാ​തൊ​രു​ ​കാ​ര്യ​വും​ ​എ.​ഡി.​ജി.​പി​ക്കു​ണ്ടാ​യി​രു​ന്നി​ല്ല; ​കൂ​ടി​ക്കാ​ഴ്ച​ ​ദു​രൂ​ഹ​മാ​ണെ​ന്ന്​ ​ഇ​ന്റ​ലി​ജ​ൻ​സ് ​റി​പ്പോ​ർ​ട്ട് ​

തി​രു​വ​ന​ന്ത​പു​രം​:​ ​ആ​ർ.​എ​സ്.​എ​സ് ​ഉ​ന്ന​ത​ ​നേ​താ​വ് ​റാം​ ​മാ​ധ​വു​മാ​യി​ ​എ.​ഡി.​ജി.​പി​ ​എം.​ആ​ർ​. ​അ​ജി​ത്കു​മാ​ർ​ ​കോ​വ​ള​ത്ത് ​ന​ട​ത്തി​യ​ ​കൂ​ടി​ക്കാ​ഴ്ച​യി​ൽ​ ​ഒ​പ്പം​ ​കൂ​ട്ടി​യ​ത് ​മു​ഖ്യ​മ​ന്ത്രി​യു​ടെ​
​’​ഉ​റ്റ​ബ​ന്ധു”വി​നെ​!​ ​A.D.G.PP’s meeting with Ram Madhu at Kovalam In addition, Chief Minister’s
“Relatives”

ത​ല​സ്ഥാ​ന​ത്തെ​ ​ആ​ർ.​എ​സ്.​എ​സ് ​നേ​താ​വും​ ​മ​റ്റൊ​രാ​ളും​ ​ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.​ ​ഗു​രു​ത​ര​മാ​യ​ ​ആ​രോ​പ​ണ​ങ്ങ​ൾ​ ​നേ​രി​ടു​ന്ന​ ​അ​ജി​ത്കു​മാ​റി​നെ​ ​ക്ര​മ​സ​മാ​ധാ​ന​ ​ചു​മ​ത​ല​യി​ൽ​ ​നി​ന്ന് ​മാ​റ്റാ​നാ​വാ​തെ​ ​സ​ർ​ക്കാ​ർ​ ​സ​മ്മ​ർ​ദ്ദ​ത്തി​ലാ​യ​തി​നു​ ​കാ​ര​ണം​ ​ഇ​താ​ണെ​ന്നാ​ണ് ​സൂ​ച​ന.

മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​’​ബ​ന്ധു​”​വി​നെ ഒപ്പം കൂട്ടി​ പോ​കേ​ണ്ട​ ​യാ​തൊ​രു​ ​കാ​ര്യ​വും​ ​എ.​ഡി.​ജി.​പി​ക്കു​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നും​ ​ആ​ർ.​എ​സ്.​എ​സ് ​നേ​താ​വു​മാ​യു​ള്ള​ ​കൂ​ടി​ക്കാ​ഴ്ച​ ​ദു​രൂ​ഹ​മാ​ണെ​ന്നും​ ​ഇ​ന്റ​ലി​ജ​ൻ​സ് ​റി​പ്പോ​ർ​ട്ട് ​ചെ​യ്തി​ട്ടു​ണ്ട്.​ ​

റാം​ ​മാ​ധ​വ് ​ഒ​രു​ ​ഇം​ഗ്ലീ​ഷ് ​മാ​ദ്ധ്യ​മ​ത്തി​ന്റെ​ ​കോ​ൺ​ക്ലേ​വി​നെ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു​ ​കൂ​ടി​ക്കാ​ഴ്ച.​ ​മു​ഖ്യ​മ​ന്ത്രി​യെ​യും​ ​ക​ടു​ത്ത​ ​പ്ര​തി​രോ​ധ​ത്തി​ലാ​ക്കു​ന്ന​താ​ണ് ​ബ​ന്ധു​വി​നെ​യും​ ​കൂ​ട്ടി​യു​ള്ള​ ​എ.​ഡി.​ജി.​പി​യു​ടെ​ ​ദു​രൂ​ഹ​ ​സ​ന്ദ​ർ​ശ​നം.

2023​ ​മേ​യ് 23​ന് ​തൃ​ശൂ​രി​ൽ​ ​ആ​ർ.​എ​സ്.​എ​സ് ​നേ​തൃ​ത്വ​ത്തി​ലെ​ ​ര​ണ്ടാ​മ​നാ​യ​ ​ജ​ന​റ​ൽ​സെ​ക്ര​ട്ട​റി​ ​ദ​ത്താ​ത്രേ​യ​ ​ഹൊ​സ​ബ​ളെ​യെ​ ​ക​ണ്ട​തി​നു​ ​പി​ന്നാ​ലെ,​ ​ജൂ​ൺ​ ​ര​ണ്ടി​നാ​യി​രു​ന്നു​ ​കോ​വ​ള​ത്ത് ​റാം ​ ​മാ​ധ​വു​മാ​യു​ള്ള​ ​കൂ​ടി​ക്കാ​ഴ്ച.​

​ഇ​ന്ന​ലെ​ ​സെ​ക്ര​ട്ടേ​റി​യ​റ്റി​ലെ​ ​ഓ​ഫീ​സി​ൽ​ ​മു​ഖ്യ​മ​ന്ത്രി​യെ​ ​ക​ണ്ട​ ​പൊ​ലീ​സ് ​മേ​ധാ​വി​ ​ഷേ​ഖ് ​ദ​ർ​വേ​ഷ് ​സാ​ഹി​ബും​ ​ഇ​ന്റ​ലി​ജ​ൻ​സ് ​മേ​ധാ​വി​ ​മ​നോ​ജ് ​എ​ബ്ര​ഹാ​മും​ ​ഈ​ ​ദു​രൂ​ഹ​ ​കൂ​ടി​ക്കാ​ഴ്ച​യു​ടെ​ ​വി​വ​ര​ങ്ങ​ൾ​ ​മു​ഖ്യ​മ​ന്ത്രി​യെ​ ​ധ​രി​പ്പി​ച്ചു.​ ​

ആ​ർ.​എ​സ്.​എ​സ് ​കൂ​ടി​ക്കാ​ഴ്ച​യെ​ക്കു​റി​ച്ച് ​അ​ന്വേ​ഷി​ക്കാ​ൻ​ ​ഡി.​ജി.​പി​യോ​ട് ​മു​ഖ്യ​മ​ന്ത്രി​ ​നി​ർ​ദ്ദേ​ശി​ച്ചി​രു​ന്ന​താ​യി​ ​അ​റി​യു​ന്നു.​ ​ഇ​തു​സം​ബ​ന്ധി​ച്ച​ ​ഇ​ന്റ​ലി​ജ​ൻ​സ് ​റി​പ്പോ​ർ​ട്ടു​ക​ൾ​ ​ഡി.​ജി.​പി​ ​ശേ​ഖ​രി​ച്ചു.

തൃ​ശൂ​ർ​ ​പൂ​രം​ ​അ​ല​ങ്കോ​ല​പ്പെ​ടു​ത്തി​യ​തി​നെ​ക്കു​റി​ച്ച് ​ഡി.​ജി.​പി​ ​വി​ശ​ദ​മാ​യി​ ​അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്.​ 14​ ​മു​ത​ൽ​ ​നാ​ലു​ദി​വ​സ​ത്തേ​ക്ക് ​അ​ജി​ത്ത് ​അ​വ​ധി​യി​ലാ​ണ്.​ ​ഇ​തു​ ​നീ​ട്ടാ​ൻ​ ​സ​ർ​ക്കാ​ർ​ ​ആ​വ​ശ്യ​പ്പെ​ടാ​നി​ട​യു​ണ്ട്.​ ​എ.​ഡി.​ജി.​പി​ ​എ​ച്ച്.​വെ​ങ്ക​ടേ​ശി​നാ​വും​ ​പ​ക​രം​ ​ചു​മ​ത​ല.

അജിത്കുമാറിനൊപ്പം ഉണ്ടായിരുന്നവരുടെ പേര് കേട്ടാല്‍ കേരളം ഞെട്ടും! കൂടിക്കാഴ്ച നടന്നത് കോവളത്തെ സ്വകാര്യ ഹോട്ടലില്‍; എഡിജിപിക്കൊപ്പം ഭരണപക്ഷത്തെ ‘ക്യാബിനറ്റ്’ പദവിയുള്ള ഉന്നതനും ഒരു ബിസിനസുകാരനും;കാണാന്‍ പോകുന്ന പൂരമല്ലേ …

തിരുവനന്തപുരം: ക്രമസമാധാന ചുമതലയുള്ള എഡിജിപി അജിത് കുമാറും ആര്‍എസ്എസ് നേതാവ് റാം മാധവും തമ്മില്‍ കൂടിക്കാഴ്ച നടന്നത് കോവളത്തെ സ്വകാര്യ ഹോട്ടലില്‍.

ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബാലെയുമായി നടത്തിയെന്ന വിവരം പുറത്തുവന്നത് വന്‍ വിവാദമായതിന് പിന്നാലെയാണ് റാം മാധവുമായി നടത്തിയ കൂടിക്കാഴ്ചയുടെ വിവരങ്ങളും പുറത്തുവന്നത്.

തിരുവനന്തപുരത്ത് നടന്ന ആര്‍എസ്എസിന്റെ ചിന്തന്‍ ശിബിരത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് കൂടിക്കാഴ്ച നടന്നതെന്നാണ് ഒടുവില്‍ പുറത്തുവരുന്ന വിവരം.

കഴിഞ്ഞവര്‍ഷം തിരുവനന്തപുരത്ത് നടന്ന കൂടിക്കാഴ്ചയില്‍ ചെന്നൈയില്‍ ബിസിനസ് നടത്തുന്ന കണ്ണൂര്‍ സ്വദേശികൂടിയായ ഒരു ബിസിനസുകാരനും എഡിജിപിയ്ക്ക് ഒപ്പമുണ്ടായിരുന്നതായി വിവരമുണ്ട്. കണ്ണൂര്‍ സ്വദേശി കൂടിയായ ഈ ബിസിനസുകാരനൊപ്പം എഡിജിപി എന്തിന് ആര്‍എസ്എസ് നേതാവിനെ കണ്ടു എന്നതിലാണ് ദുരുഹത നിലനില്‍ക്കുന്നത്.

ക്രമസമാധാന ചുമതല നിര്‍വഹിക്കുന്ന ഉദ്യോഗസ്ഥന്‍ ആര്‍.എസ്.എസ്. നേതാവിനെ കണ്ടതിനെക്കുറിച്ച ഇന്റലിജന്റ്‌സ് റിപ്പോര്‍ട്ട് കിട്ടിയിരുന്നതായും വിവരമുണ്ട്്. നേരത്തേ ആര്‍എസ്എസ് നേതാവ് ദത്താത്രേയ ഹൊസബാലെയുമായി നടത്തിയ കൂടിക്കാഴ്ച സുഹൃത്തിന്റെ ക്ഷണപ്രകാരം നടത്തിയ സ്വകാര്യ കൂടിക്കാഴ്ചയാണെന്നാണ് മുഖ്യമന്ത്രിക്ക് അജിത് കുമാര്‍ നല്‍കിയ വിശദീകരണം.”

അജിത്കുമാറിനൊപ്പം ഉണ്ടായിരുന്നവരുടെ പേര് കേട്ടാല്‍ കേരളം ഞെട്ടും എന്ന പരാമര്‍ശത്തോടെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പുറത്തുവിട്ട ആരോപണത്തില്‍ പറയുന്ന ഉന്നതര്‍ ഇവരാണെന്ന സൂചനയാണ് പുറത്തുവരുന്നത് ? ആര്‍ എസ് എസ് ബന്ധമുള്ള മറ്റൊരു വ്യവസായിയുടെ കോവളത്തെ പഞ്ചനക്ഷത്ര ഹോട്ടലിൽ കഴിഞ്ഞ ഡിസംബറിലായിരുന്നു വിവാദ കൂടിക്കാഴ്ച.

അജിത് കുമാറിന് ഒപ്പമുണ്ടായിരുന്നവരുടെ പേരുകള്‍ കേട്ടാല്‍ കേരളം ഞെട്ടുമെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് ‘കാണാന്‍ പോകുന്ന പൂരമല്ലേ ..’ എന്ന പ്രയോഗമാണ് നടത്തിയത്. ഇതോടെ സന്ദര്‍ശനത്തിന്റെ കൂടുതല്‍ വിവരങള്‍ വരും ദിവസങ്ങളില്‍ പുറത്തുവരുമെന്ന സൂചനകള്‍ ശക്തമാണ്.

കേസൊതുക്കല്‍ കൂടിക്കാഴ്ചകള്‍

കേന്ദ്രസർക്കാരിന്റെ അന്വേഷണത്തിലുള്ള ചില കേസുകളും മറ്റു ചില രാഷ്ട്രീയ നിലപാടുകളുമാണ് ചർച്ചയായതെന്നാണ് സൂചന. കൂടിക്കാഴ്ചയുടെ വിവരങ്ങൾ സംസ്ഥാന ഇന്റലിജൻസ് വിഭാഗം ശേഖരിച്ചിട്ടുണ്ട്. തലസ്ഥാനത്തെ ഒരു ആർ.എസ്.എസ് നേതാവുമൊത്താണ് ഭരണപക്ഷത്തെ ഉന്നതനും എ.ഡി.ജി.പിയും എത്തിയതെങ്കിൽ ബിസിനസുകാരൻ മറ്റൊരു മാർഗത്തിലാണ് എത്തിയത്.

പിണറായി വിജയനുമായും സി.പി.എമ്മുമായും അടുപ്പമുള്ളയാളാണ് ഈ ബിസിനസുകാരൻ. ആർ.എസ്.എസ് നേതാവിനെ കാണാനെത്തിയ ഉന്നത രാഷ്ട്രീയ നേതാവിന്‍റെ വിവരങ്ങൾ പുറത്തറിഞ്ഞാൽ രാഷ്ട്രീയ ഭൂകമ്പമാവും വരാനിരിക്കുക. സംസ്ഥാന ഇന്റലിജൻസ് വിഭാഗം ഈ വിവരങ്ങൾ ശേഖരിച്ച് മുഖ്യമന്ത്രിയെ അറിയിച്ചതായി സൂചനയുണ്ട്.

എന്നാൽ ഇതിന്മേൽ ഒരു നടപടിയുമുണ്ടായിട്ടില്ല. കോവളത്തെ ഉദയസമുദ്ര ഹോട്ടലിലായിരുന്നു കൂടിക്കാഴ്ച. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ ഇന്റലിജൻസ് ശേഖരിച്ച് മുഖ്യമന്ത്രിക്ക് കൈമാറുമെന്നാണ് സൂചന.

റാം മാധവ് അണിയറ നീക്കങ്ങളില്‍ അഗ്രഗണ്യന്‍

ആർ.എസ്.എസിന്റെ ഉന്നത നേതാവായിരുന്ന റാം മാധവ്, ഏറെക്കാലം ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറിയായിരുന്നു. ഇപ്പോൾ ജമ്മുകാശ്മീരിന്റെ തിരഞ്ഞെടുപ്പ് ചുമതലയുള്ള നേതാവാണ്. കാശ്മീരിൽ ബദ്ധവൈരികളായ പി.ഡി.പിയുമായി സഖ്യമുണ്ടാക്കി ബി.ജെ.പിക്ക് സർക്കാരുണ്ടാക്കാൻ ചരടുവലിച്ചതും അതിന്റെ ചർച്ചകളും അണിയറ നീക്കങ്ങളും നടത്തിയതും റാം മാധവായിരുന്നു.

ഇന്ത്യയെ ഞെട്ടിച്ച രാഷ്ട്രീയ നീക്കമായിരുന്നു അത്. ഇത്രയും സ്വാധീനമുള്ള നേതാവുമായാണ് എ.ഡി.ജി.പിയുടെ കൂടിക്കാഴ്ച. കേന്ദ്രസർക്കാരുമായും പ്രധാനമന്ത്രിയുമായും ഉറ്റബന്ധമുള്ളയാളാണ് റാംമാധവ്. ആർ.എസ്.എസ് ചിന്തിർശിബിരത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു റാംമാധവ്. ഒരുമണിക്കൂർ നീണ്ട കൂടിക്കാഴ്ച തരപ്പെടുത്തിയതും മദ്ധ്യസ്ഥനായതും എ.ഡി.ജി.പിയാണെന്നാണ് പുറത്തുവന്ന ആരോപണം.

ചര്‍ച്ചകള്‍ എന്തിനുവേണ്ടി ?

തൃശൂരിൽ ആർ.എസ്.എസ് ജനറൽസെക്രട്ടറി ദത്താത്രേയ ഹൊസബളെയുമായി അജിത് നടത്തിയ കൂടിക്കാഴ്ചയും വിവാദമായിട്ടുണ്ട്. ആർ.എസ്.എസ് മേധാവി മോഹൻഭാഗവതിന്റെ പിൻഗാമിയായേക്കാവുന്ന ഹൊസബളെ ആർ.എസ്.എസ് നേതൃത്വത്തിലെ രണ്ടാമനാണ്. ആർ.എസ്.എസിന്റെ സർകാര്യവാഹാണ്. 2021 മാർച്ചിലാണ് സർസംഘചാലകിന്റെ തൊട്ടുതാഴെയുള്ള ഈ പദവിയിലെത്തിയത്. കർണാടകയിലെ ഷിമോഗ സ്വദേശി.

രാഷ്ട്രീയ കൊലപാതകങ്ങൾക്കുള്ള പ്രതിഷേധമായി മുഖ്യമന്ത്രി പിണറായി വിജയനെ കേരളത്തിന് പുറത്ത് തടയാനുള്ള ആർ.എസ്.എസ് തീരുമാനം 2017ൽ അവസാനിപ്പിച്ചത് അദ്ദേഹമാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായടക്കം ഉറ്റബന്ധമുള്ള ഹൊസബളെയുമായി എഡിജിപിയുടെ ചർച്ചയുടെ വിവരങ്ങൾ ഇന്റലിജൻസ് ശേഖരിച്ചിട്ടുണ്ട്.

ദത്താത്രേയ ഹൊസബളെയുമായി നടത്തിയത് സ്വകാര്യ സന്ദർശനമാണെന്ന് എ.ഡി.ജി.പി മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്. സഹപാഠിയായ ആർ.എസ്.എസ് നേതാവ് കൈമനം ജയകുമാറിന്റെ ക്ഷണപ്രകാരമായിരുന്നു സന്ദർശനം. പാറമേക്കാവ് വിദ്യാമന്ദിറിൽ ആർ.എസ്.എസ് ക്യാമ്പിനിടെ 2023 മേയ് 23 നായിരുന്നു കൂടിക്കാഴ്ച.

രേഖയൊഴിവാക്കാൻ ഔദ്യോഗികവാഹനമുപേക്ഷിച്ച് ആർ.എസ്.എസ് നേതാവിന്റെ കാറിലായിരുന്നു യാത്രയെന്ന് സ്പെഷ്യൽബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. പ്രതിപക്ഷനേതാവ് ആരോപണമുന്നയിച്ചതിന് പിന്നാലെയാണ് ഹൊസബളെയുമായുള്ള കൂടിക്കാഴ്ച എ.ഡി.ജി.പി സമ്മതിച്ചത്.

spot_imgspot_img
spot_imgspot_img

Latest news

കെ രാധാകൃഷ്ണൻ എംപിയുടെ അമ്മ അന്തരിച്ചു

തൃശൂർ: ചേലക്കര എംപി കെ രാധാകൃഷ്ണന്റെ അമ്മ അന്തരിച്ചു. 84 വയസായിരുന്നു....

കോഴിക്കോട് മെഡിക്കൽ കോളജിൽ റാഗിങ്; 11 എംബിബിഎസ് വിദ്യാർഥികൾക്കെതിരെ നടപടി

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിൽ ജൂനിയർ വിദ്യാർഥികളെ റാഗ് ചെയ്ത സംഭവത്തിൽ...

അനന്തുകൃഷ്ണൻ ബിനാമിയോ?പകുതി വിലയ്ക്ക് സ്കൂട്ടർ തട്ടിപ്പിന്റെ മുഖ്യ സൂത്രധാരൻ ആനന്ദ കുമാറോ? പോലീസ് പറയുന്നത്…

പകുതി വിലയ്ക്ക് സ്കൂട്ടർ തട്ടിപ്പിന്റെ മുഖ്യ സൂത്രധാരൻ സായി ഗ്രാമം ഗ്ലോബൽ...

പകുതി വിലയ്ക്ക് സ്കൂട്ടർ: കേ​സു​ക​ളു​ടെ അ​ന്വേ​ഷ​ണം ക്രൈം​ബ്രാ​ഞ്ചി​ന്; വി​വി​ധ ജി​ല്ല​ക​ളി​ല്‍നി​ന്ന്​ കൂ​ടു​ത​ല്‍ പ​രാ​തി​ക​ള്‍

പകുതി വിലയ്ക്ക് സ്കൂട്ടർ നൽകാമെന്ന് വാഗ്ദാനം നൽകി കോടികൾ വെട്ടിച്ച ത​ട്ടി​പ്പു​മാ​യി...

വിഷ്ണുജയുടെ മരണം; ഭർത്താവ് പ്രഭിന്റെ ജാമ്യാപേക്ഷ തള്ളി

മലപ്പുറം: എളങ്കൂരിൽ ഭർതൃപീഡനത്തെ തുടർന്ന് വിഷ്ണുജ ആത്മഹത്യ ചെയ്ത കേസിൽ അറസ്റ്റിലായ...

Other news

കോഴിക്കോട് കുറ്റ്യാടി ചുരത്തില്‍ കാറിനു തീ പിടിച്ച് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കോഴിക്കോട്: കുറ്റ്യാടി ചുരത്തില്‍ കാറിനു തീ പിടിച്ച് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്‌കന്‍...

അമേരിക്കയിൽ അതിമാരകമായ ഹെനിപാ വൈറസിന്റെ സാന്നിധ്യം ! ആദ്യ കേസ് റിപ്പോർട്ട് ചെയ്തു; മുന്നറിയിപ്പ്

അമേരിക്കയിൽ അതിമാരകമായ ഹെനിപാ വൈറസിന്റെ സാന്നിധ്യം. ആദ്യ കേസ് നോര്‍ത്ത് അമേരിക്കയില്‍...

‘ജീവിക്കാൻ സമ്മതിക്കുന്നില്ല’; തിരുവനന്തപുരത്ത് അച്ഛനെ മെഡിക്കൽ വിദ്യാർത്ഥിയായ മകൻ വെട്ടിക്കൊന്നു

തിരുവനന്തപുരം വെള്ളറടയിൽ അച്ഛനെ മെഡിക്കൽ വിദ്യാർത്ഥിയായ മകൻ വെട്ടിക്കൊന്നു. കിളിയൂർ സ്വദേശി...

കെ രാധാകൃഷ്ണൻ എംപിയുടെ അമ്മ അന്തരിച്ചു

തൃശൂർ: ചേലക്കര എംപി കെ രാധാകൃഷ്ണന്റെ അമ്മ അന്തരിച്ചു. 84 വയസായിരുന്നു....

കോഴിക്കോട് മെഡിക്കൽ കോളജിൽ റാഗിങ്; 11 എംബിബിഎസ് വിദ്യാർഥികൾക്കെതിരെ നടപടി

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിൽ ജൂനിയർ വിദ്യാർഥികളെ റാഗ് ചെയ്ത സംഭവത്തിൽ...

Related Articles

Popular Categories

spot_imgspot_img