എ.എസ്.ഐയെ കൊലപ്പെടുത്തി കോൺസ്റ്റബിൾ
അഹമ്മദാബാദ്: കാമുകിയായ പൊലീസ് ഉദ്യോഗസ്ഥയെ സിആർപിഎഫ് കോൺസ്റ്റബിൾ കൊലപ്പെടുത്തി. ഗുജറാത്തിലെ കച്ച് ജില്ലയിലാണ് സംഭവം നടന്നത്. കച്ചിലെ അഞ്ജർ പൊലീസ് സ്റ്റേഷനിലെ എഎസ്ഐ ആയ അരുണാബെൻ ജാദവ് എന്ന ഇരുപത്തഞ്ചുകാരിയെ കാമുകനായ ദിലീപ് ഡാങ്ചിയ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.
പിന്നീട് അരുണാബെൻ ജോലി ചെയ്തിരുന്ന പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.സിആർപിഎഫ് കോൺസ്റ്റബിളായ ദിലീപും സംസ്ഥാന പൊലീസ് സേനയിൽ എഎസ്ഐയായ അരുണാബെന്നും കുറച്ചു നാളുകളായി പ്രണയത്തിലായിരുന്നു. ഇരുവരും ഒരുമിച്ചായിരുന്നു താമസിച്ചിരുന്നത്, ഇതിനിടെ കഴിഞ്ഞ ദിവസം ഇരുവരും തമ്മിൽ വഴക്കിടുകയും യുവതിയെ ദിലീപ് കൊലപ്പെടുത്തുകയുമായിരുന്നു.
വെള്ളിയാഴ്ച രാത്രി അഞ്ജറിലെ വീട്ടിൽ വച്ച് അരുണാബെന്നും ദിലീപും തമ്മിൽ വഴക്കുണ്ടായെന്ന് പൊലീസ് പറഞ്ഞു. സംസാരത്തിനിടയിൽ ദിലീപിന്റെ അമ്മയെക്കുറിച്ച് അരുണ മോശം പരാമർശം നടത്തിയതോടെ തർക്കം രൂക്ഷമാകുകയായിരുന്നു. ഇതിനിടെ ദിലീപ് ദേഷ്യത്തിൽ അരുണബെന്നിനെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയെന്നുമാണ് റിപ്പോർട്ട്.
മണിപ്പുരിലെ സിആർപിഎഫിൽ ജോലി ചെയ്തിരുന്ന ദിലീപും അരുണയും തമ്മിൽ ദീർഘനാളായി പരിചയത്തിലായിരുന്നെന്നും വിവാഹിതരാകാൻ തീരുമാനിച്ചിരുന്നതായും പൊലീസ് പറഞ്ഞു. ഇൻസ്റ്റഗ്രാം വഴിയാണ് ഇവർ പരിചയത്തിലായത്. പരിചയം പ്രണയത്തിലേക്ക് വഴിമാറിയതോടെ ഇരുവരും ഒരുമിച്ച് താമസം ആരംഭിക്കുകയും ചെയ്തു.
തൊടുപുഴ: ഡ്യൂട്ടിയിലായിരുന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥയെ സിവിൽ പൊലീസ് ഓഫീസർ അടിച്ചുവീഴ്ത്തിയ സംഭവത്തിൽ കുറ്റക്കാരനെതിരെ നടപടിയില്ല.
ഞയറാഴ്ച്ച നടന്ന സംഭവത്തിൽ ഇനിയും സിവിൽ പോലീസ് ഓഫീസർക്കെതിരേ നടപടികളൊന്നും സ്വീകരിക്കാൻ ഉന്നത ഉദ്യോഗസ്ഥർ തയ്യാറായിട്ടില്ല.
പരാതി ലഭിച്ചില്ലെന്ന കാരണം പറഞ്ഞാണ് സിവിൽ പൊലീസ് ഓഫീസറെ ഉന്നത ഉദ്യോഗസ്ഥർ സംരക്ഷിക്കുന്നത് എന്നാണ് റിപ്പോർട്ട്. സംഭവത്തിൽ പൊലീസ് സേനയിൽ പ്രതിഷേധം ഉയരുന്നുണ്ട്.
ഗോവ ഗവർണറുടെ സന്ദർശനത്തിന്റെ ഭാഗമായി ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ പോലീസ് ഉദ്യോഗസ്ഥയെയാണ് സിവിൽ പോലീസ് ഓഫീസർ അടിച്ചുവീഴ്ത്തിയത്.
ഞായറാഴ്ച രാവിലെ തൊടുപുഴ ബസ്‌സ്റ്റാൻഡിലാണ് സംഭവം. ഗവർണർ കടന്നുപോകുന്നതിന്റെ ഭാഗമായുള്ള സുരക്ഷാഡ്യൂട്ടിയിലായിരുന്നു തൊടുപുഴ സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥ.
ഈസമയം അവിടേക്കെത്തിയ മുട്ടം സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറാണ് ഇവരെ മർദിച്ചത്. പിന്നീട് സിവിൽ പോലീസ് ഓഫീസർ സ്ഥലത്തുനിന്ന് പോയി.
മറ്റ് സഹപ്രവർത്തകർ വനിതാ ഓഫീസറെ സ്റ്റേഷനിലെത്തിച്ചു. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടില്ല. പരാതി ലഭിക്കാത്തതുകൊണ്ടാണ് കേസെടുക്കാത്തതെന്നാണ് വിശദീകരണം. സംഭവത്തെക്കുറിച്ച് ഉന്നത ഉദ്യോഗസ്ഥർക്ക് രഹസ്യാന്വേഷണവിഭാഗം റിപ്പോർട്ട് നൽകിയിട്ടുണ്ട്.
English Summary :
A CRPF constable murdered his girlfriend, who was a police officer. The incident took place in the Kutch district of Gujarat