എയർഇന്ത്യ അപകടത്തിൽ ഒരു ക്രിക്കറ്റ് താരവും

എയർഇന്ത്യ അപകടത്തിൽ ഒരു ക്രിക്കറ്റ് താരവും

അഹമ്മദാബാദ്: അഹമ്മദാബാദിൽ സർദാർ വല്ലഭായ് പട്ടേൽ വിമാനത്താവളത്തിനു സമീപം എയർ ഇന്ത്യ വിമാനം തകർന്നുവീണുണ്ടായ അപകടത്തിൽ മരിച്ചവരിൽ ഒരു ക്രിക്കറ്റ് താരവും.

ബ്രിട്ടനിലെ ലീഡ്സ് മോഡേണിയൻസ് ക്രിക്കറ്റ് ക്ലബിൽ കളിച്ചിരുന്ന ഇരുപത്തിമൂന്നുകാരൻ ദിർദ് പട്ടേലാണ് വിമാനാപകടത്തിൽ മരിച്ചത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. (എയർഇന്ത്യ അപകടത്തിൽ ഒരു ക്രിക്കറ്റ് താരവും)

ഹഡേസ്ഫീൽഡ് യൂണിവേഴ്സിറ്റിയിൽനിന്ന് ആർട്ടിഫിഷ്യൻ ഇന്റലിജൻസിൽ എംഎസ്‌സി പൂർത്തിയാക്കിയ ദിർദ് പട്ടേൽ, ഇന്ത്യയിലെ ബന്ധുക്കളെ സന്ദർശിച്ച ശേഷം ബ്രിട്ടനിലേക്ക് മടങ്ങുകയായിരുന്നു.

പുകയില്ലാത്ത വണ്ടിക്ക് പുക പരിശോധിക്കാത്തതിന് പിഴ ചുമത്തി..! EV സ്കൂട്ടറിന് മംഗലാപുരം പോലീസ് നൽകിയ പിഴ കണ്ട് അന്തംവിട്ട് തിരുവനന്തപുരം സ്വദേശി

‘‘അഹമ്മദാബാദിലെ വിമാന ദുരന്തത്തിൽ ലീഡ്സ് മോഡേണിയൻസ് സിസിയുടെ താരമായ ദിർദ് പട്ടേലും കൊല്ലപ്പെട്ടു. അദ്ദേഹത്തിന്റെ നിര്യാണത്തിൽ ലീഗ് കടുത്ത ദുഃഖം രേഖപ്പെടുത്തുന്നു.

മുൻപ് പൂൾ ക്രിക്കറ്റ് ക്ലബിന്റെ ഭാഗമായിരുന്ന കൃതിക് പട്ടേലിന്റെ സഹോദരനാണ് ദിർദ്’ – ലീഗ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.

ഈ ആഴ്ച നടക്കുന്ന ടീമിന്റെ മത്സരത്തിനു മുൻപായി ദിർദ് പട്ടേലിനൊടുള്ള ആദരസൂചകമായി ഒരു മിനിറ്റ് മൗനമാചരിക്കുമെന്നും ക്ലബിന്റെ വാർത്താക്കുറിപ്പിൽ പറയുന്നു.

ബ്രിട്ടനിലെ എയർഡെയ്ൽ ആൻഡ് വാർഫെഡെയ്ൽ സീനിയർ ക്രിക്കറ്റ് ലീഗിലാണ് പട്ടേൽ കളിച്ചിരുന്നത്.

ലീഡ്സ് മോഡേണിയൻസ് ക്രിക്കറ്റ് ക്ലബിനായി 20 മത്സരങ്ങളിൽനിന്ന് 312 റൺസും 29 വിക്കറ്റും നേടിയിട്ടുള്ള താരമാണ്.

കേരള തീരത്ത് കടലാക്രമണ സാധ്യത

തിരുവനന്തപുരം: കേരള തീരത്ത് കടലാക്രമണ സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

നാളെ രാത്രി 11.30 വരെ 2.4 മുതൽ 3.6 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്.

മുന്നറിയിപ്പിന്റെ ഭാഗമായി വിവിധ തീര പ്രദേശങ്ങളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു…Read More

അദ്ധ്യാപികയുടെ കാറിടിച്ച് വിദ്യാർത്ഥിനിക്ക് പരിക്ക്

മലപ്പുറം: സ്കൂൾ ഗ്രൗണ്ടിൽ അദ്ധ്യാപികയുടെ കാറിടിച്ച് വിദ്യാർത്ഥിനിക്ക് ഗുരുതരമായി പരിക്കേറ്റു. മലപ്പുറം എം.എസ്.പി ഹയർ സെക്കൻഡറി സ്‌കൂളിലാണ് സംഭവം.

10-ാം ക്ലാസ് വിദ്യാർത്ഥിനി പനങ്ങാങ്ങര മൂളിയൻതൊടി വീട്ടിൽ മിർഷ ഫാത്തിമയെയാണ് (15) അദ്ധ്യാപികയുടെ കാറിടിച്ചത്. കുട്ടിയുടെ ഇടതു കാലിന് മൂന്ന് പൊട്ടലുണ്ട്.

രണ്ട് ശസ്ത്രക്രിയ നടത്തുകയും കമ്പിയിടുകയും ചെയ്തിരിക്കുകയാണ്. ചുരുങ്ങിയത് ആറ് മാസത്തെ വിശ്രമം ആണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്…Read More

യുവാക്കൾ വാർധക്യ പെൻഷൻ വാങ്ങുന്ന വൻ തട്ടിപ്പ് !

BIHAR: യുവാക്കൾ വാർധക്യ പെൻഷൻ വാങ്ങിക്കുന്ന വൻ തട്ടിപ്പ് ബീഹാറിൽ കണ്ടെത്തി. അനർഹർക്ക് വലിയ തോതിൽ മുതിർന്ന പൗരന്മാർക്കുള്ള പെൻഷൻ നൽകി സർക്കാർ തലത്തിൽ നടന്ന വലിയ തട്ടിപ്പാണ് ഇതോടെ പുറത്തുവന്നത്.

സർക്കാർ ആനുകൂല്യങ്ങൾ നേരിട്ടു കൈമാറുന്നതിന്റെ ഭാഗമായി ഉപഭോക്താക്കളുടെ വിരലടയാളവുമായി ആധാർ കാർഡ് ഒത്തുനോക്കിയപ്പോഴാണ് തട്ടിപ്പ് വെളിച്ചത്തുവന്നത്.

16,000 പേർക്കാണ് മാസങ്ങളായി ഇത്തരത്തിൽ വ്യാജപെൻഷൻ നൽകിക്കൊണ്ടിരുന്നത്. സംഭവം പുറത്തായതോടെ പെൻഷൻ നൽകുന്നത് ഉടൻ നിർത്തിവെക്കുകയും വിശദമായ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു…Read More

അച്ഛന്റെ കയ്യിൽ നിന്ന് വീണ കുട്ടി മരിച്ചു

തിരുവനന്തപുരം: പിതാവിന്‍റെ കയ്യിൽ നിന്ന് താഴെ വീണ് ഗുരുതരമായി പരിക്കേറ്റ നാലു വയസുകാരൻ മരിച്ചു. പാറശ്ശാല പരശുവക്കലിലാണ് ദാരുണമായ സംഭവം നടന്നത്.

പനയറക്കൽ സ്വദേശികളായ രജിൻ- ധന്യ ദമ്പതികളുടെ നാലുവയസുള്ള മകനായ ഇമാനാണ് മരിച്ചത്. പിതാവിന്‍റെ കയ്യിൽ നിന്ന് താഴെ വീണാണ് മകന് ഗുരുതരമായി പരിക്കേറ്റത്.

താഴെ കിടന്നിരുന്ന കുട്ടിയുടെ കളിപ്പാട്ടത്തിൽ ചവിട്ടി പിതാവ് വീണ സമയത്ത് പിതാവിന്‍റെ കയ്യിലിരുന്ന കുട്ടി തലയടിച്ചു വീഴുകയായിരുന്നു. ഉടനെ തന്നെ കുട്ടി ആശുപത്രിയിൽ എത്തിച്ചു…Read More

Summary: A cricketer was among the victims of the Air India plane crash. Dhir Patel, a 23-year-old who played for the Leeds Modernians Cricket Club in the UK, tragically lost his life in the accident.

spot_imgspot_img
spot_imgspot_img

Latest news

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

ഷെറിൻ പുറത്തേക്ക്; 11പേർക്ക് ശിക്ഷായിളവ്

ഷെറിൻ പുറത്തേക്ക്; 11പേർക്ക് ശിക്ഷായിളവ് തിരുവനന്തപുരം: ചെങ്ങന്നൂർ ഭാസ്കരകാരണവർ വധക്കേസ് പ്രതി ഷെറിൻ...

ഏഷ്യാനെറ്റ് മൂന്നിൽ നിന്നും മുന്നിലേക്ക്

ഏഷ്യാനെറ്റ് മൂന്നിൽ നിന്നും മുന്നിലേക്ക് കൊച്ചി: മലയാള വാർത്താ ചാനൽ (BARC)...

Other news

നേച്ചര്‍ ജേണലില്‍ മലയാളിയുടെ ഗവേഷണപ്രബന്ധം

നേച്ചര്‍ ജേണലില്‍ മലയാളിയുടെ ഗവേഷണപ്രബന്ധം കോഴിക്കോട്: ഇന്ത്യൻ ശാസ്ത്ര രം​ഗത്തിന് അഭിമാനമായി ലോകപ്രശസ്തമായ...

വീടിന് മുകളിലൂടെ പറന്ന് ലാൻഡ് ചെയ്തു കാർ …!

ഇടുക്കിയിൽ വീടിന് മുകളിലൂടെ പറന്ന് സുരക്ഷിതമായി ലാൻഡ് ചെയ്തു കാർ ഇടുക്കി ഉപ്പുതറയിൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

നവജാത ശിശുവിനെ 50000 രൂപയ്ക്ക് വിറ്റു

നവജാത ശിശുവിനെ 50000 രൂപയ്ക്ക് വിറ്റു അസമിൽ നവജാത ശിശുവിനെ 50,000 രൂപയ്ക്ക്...

വിപഞ്ചികയുടെ ഡയറിയിലെ വെളിപ്പെടുത്തലുകൾ !

വിപഞ്ചികയുടെ ഡയറിയിലെ വെളിപ്പെടുത്തലുകൾ ! കേരളപുരം സ്വദേശിനി വിപഞ്ചികയും മകളും ഷാർജയിലെ ഫ്ലാറ്റിൽ...

ഡൽഹിയിൽ നാല് നില കെട്ടിടം ഇടിഞ്ഞുവീണു

ഡൽഹിയിൽ നാല് നില കെട്ടിടം ഇടിഞ്ഞുവീണു ഡൽഹി സീലംപുരം കെട്ടിട അപകടം: നാല്...

Related Articles

Popular Categories

spot_imgspot_img