തൃശൂർ: തൃശൂരിൽ സിപിഎം നേതാവിനെ പോത്ത് കുത്തിപ്പരിക്കേൽപ്പിച്ചു. ചാവക്കാട് ഈസ്റ്റ് ലോക്കൽ സെക്രട്ടറി പിഎസ് അശോകനാണ് പോത്തിൻ്റെ കുത്തേറ്റത്.
ഇന്ന് രാവിലെ അയൽവാസിയുടെ പോത്ത് കയറിൽ കുരുങ്ങിയപ്പോൾ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് അപകടം. പരിക്കേറ്റ അശോകനെ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.