ഉപയോക്താക്കളുടെ ആവശ്യങ്ങൾക്കനുസരിച്ചുള്ള ഫീച്ചറുകളാണ് വാട്‌സ്ആപ്പ് ഒരോ അപ്‌ഡേറ്റിലും കൊണ്ടുവരുന്നത്. അത്തരത്തിൽ ഒരു കിടിലൻ ഫീച്ചറാണ് വാട്‌സ്ആപ്പിൽ പുതുതായി എത്താൻ പോകുന്നത്.A cool feature is coming to WhatsApp
മെറ്റയുടെ തന്നെ ഉടമസ്ഥതയിലുള്ള ഇൻസ്റ്റഗ്രാമിലെ ‘മെൻഷൻ’ എന്ന ഫീച്ചറിന് സമാനമായ ഫീച്ചറാണ് വാട്‌സ്ആപ്പിലും വരാൻ പോകുന്നത്. സ്റ്റാറ്റസ് വെക്കുമ്പോൾ മെൻഷൻ ചെയ്യാനുള്ള ഫീച്ചറാണ് വാട്‌സ്ആപ്പ് പുതുതായി അവതരിപ്പിക്കാൻ പോകുന്നത് എന്നാണറിയുന്നത്.
പുതിയ ഫീച്ചർ എത്തുന്നതോടെ, സ്റ്റാറ്റസ് ഇടുമ്പോൾ കോൺടാക്റ്റ് ലിസ്റ്റിലുള്ളവരെ ടാഗ് ചെയ്യാൻ ആരെയാണോ ടാഗ് ചെയ്യുന്നത് അവർക്ക് അതിന്റെ നോട്ടിഫിക്കേഷൻ ലഭിക്കുകയും ചെയ്യും.
ഇപ്പോൾ വാട്‌സ്ആപ്പിൽ സ്വന്തം നിലക്ക് വീഡിയോയോ ചിത്രങ്ങളോ വോയിസോ മറ്റോ ഒക്കെ സ്റ്റാറ്റസ് ആയി വെക്കാം എന്നല്ലാതെ, ഇങ്ങനെയൊരു ഓപ്ഷൻ ഇല്ല.
എന്നാൽ ടാഗ് ഫീച്ചർ വരുന്നതോടെ പ്രിയപ്പെട്ടവർക്ക് എളുപ്പത്തിൽ സ്റ്റാറ്റസ് വായിക്കാൻ പറ്റും. ആരെയാണോ ടാഗ് ചെയ്യുന്നത്, അയാള്‍ക്ക് ഷെയര്‍ ചെയ്യാനുള്ള ഓപ്ഷനും ലഭിക്കും.