നവജാത ശിശുവിനെ 50000 രൂപയ്ക്ക് വിറ്റു
അസമിൽ നവജാത ശിശുവിനെ 50,000 രൂപയ്ക്ക് വിൽപ്പന നടത്തിയതായി പരാതി. അസമിലെ ശിവസാഗർ സിവിൽ ആശുപത്രിയിലാണ് സംഭവം നടന്നത്. 22കാരിയായ അവിവാഹിതയായ യുവതിയാണ് കുഞ്ഞിന് ജന്മം നൽകിയത്.
സംഭവവുമായി ബന്ധപ്പെട്ട് കുഞ്ഞിന്റെ അമ്മയെയും മുത്തശ്ശിയേയും ആശാവർക്കറെയും പൊലീസ് കസ്റ്റഡിയിൽ എടുത്തു. ജൂൺ 23നാണ് യുവതി കുഞ്ഞിന് ജൻമം നൽകിയത്.
കുഞ്ഞിനെ വിൽക്കാനുള്ള സാധ്യതയുണ്ടെന്ന് ശിശുക്ഷേമ സമിതിക്ക് നേരത്തെ തന്നെ വിവരം ലഭിച്ചിരുന്നു. ഇതിനെ തുടർന്ന് സമിതി പ്രവർത്തകർ ഇവരോട് കുഞ്ഞിനെ വിൽക്കരുതെന്ന് കർശന നിർദേശവും നൽകിയിരുന്നു.
എന്നാൽ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആകുന്നതിനു മുൻപേ തന്നെ ഇവർ കുഞ്ഞിനെ വിറ്റു. കഴിഞ്ഞ ദിവസമാണ് ഇതിനെപറ്റി അധികൃതർക്ക് വിവരം ലഭിച്ചത്. ഇതേത്തുടർന്ന് അന്വേഷണം നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താൻ കഴിഞ്ഞില്ല.
രഹസ്യമായിട്ടായിരുന്നു കുഞ്ഞിന്റെ വിൽപ്പന നടത്തിയത്. നവജാതശിശുവിനെ കാണാതായിട്ടും ആശുപത്രി അധികൃതർ ഒന്നും അറിഞ്ഞില്ലെന്ന് പറഞ്ഞതും സംശയത്തിനു വഴിവച്ചിട്ടുണ്ട്.
കുട്ടിയുടെ അമ്മയ്ക്ക് എന്തെങ്കിലും മാനസിക പ്രശ്നങ്ങളുണ്ടോയെന്നും അച്ഛനെ സംബന്ധിച്ചുള്ള വിവരങ്ങളും ശേഖരിക്കുന്നുണ്ട്. സംഭവമായി ബന്ധപ്പെട്ട് മൂന്നുപേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്.
എന്നാൽ കുഞ്ഞിനെ വാങ്ങിയവരെ സംബന്ധിച്ചുള്ള വിവരങ്ങൾ ഇതുവരെയും ലഭിച്ചിട്ടില്ല, അതേസമയം നിയമപരമായ ദത്തെടുക്കലല്ല നടന്നത്, അതുകൊണ്ടുതന്നെ ഇതിൽ ഏതെങ്കിലും റാക്കറ്റുകൾക്ക് ബന്ധമുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
മൂന്ന് നവജാത ശിശുക്കളെ ആശുപത്രിയിൽ നിന്ന് തട്ടിക്കൊണ്ടുപോയി; മക്കളായി വളർത്തിയത് വർഷങ്ങളോളം; പക്ഷെ ചെറിയ അശ്രദ്ധ വർഷങ്ങൾക്കിപ്പുറം യുവതിയെ കുടുക്കി ! വധശിക്ഷ
സൗദിയുടെ ചരിത്രത്തിൽ ആദ്യമായി വ്യത്യസ്തമായ ഒരു വധശിക്ഷ നടപ്പാക്കിയിരിക്കുകയാണ്. ആശുപത്രിയിൽ നിന്ന് നവജാത ശിശുക്കളെ തട്ടിക്കൊണ്ടുപോയി ഇരുപത് വർഷത്തോളം സ്വന്തം മക്കളെ പോലെ വളർത്തിയ സൗദി വനിത മര്‍യം അല്‍മിത് അബിൻ, കൂട്ടാളിയായ യമനി പൗരൻ മന്‍സൂര്‍ ഖായിദ് അബ്ദുല്ല എന്നിവർക്കാണ് ഇന്നലെ വധശിക്ഷ നടപ്പാക്കിയത്.
കുട്ടികളെയും അവരുടെ യഥാർഥ മാതാപിതാക്കളെയും ഇത്രയും വർഷം മാനസികമായി പീഡിപ്പിക്കൽ, വിദ്യാഭ്യാസം അടക്കമുള്ള അവകാശം നിഷേധിക്കൽ, വ്യാജ വിവരം നൽകി അന്വേഷണ ഉദ്യോഗസ്ഥരെ കബളിപ്പിക്കൽ തുടങ്ങി വിവിധ വകുപ്പുകളാണ് പ്രതിയായ വനിതക്കും കൂട്ടുപ്രതിക്കും എതിരെ ചുമത്തിയത്.
1994 നും 2000ത്തിനും ഇടയിലാണ് കുട്ടികളെ ഇവർ തട്ടിയെടുത്തത്. നഴ്സുമാരുടെ വേഷം ധരിച്ചാണ് ഇവർ കുഞ്ഞുങ്ങളെ തട്ടിക്കൊണ്ടുപോയത്. വര്ഷങ്ങള് മുൻപ് നടന്ന സംഭവത്തെ എല്ലാവരും മറന്നു തുടങ്ങിയതിനിടയിലാണ് അപ്രതീക്ഷിതമായി ക്രൂരത വെളിച്ചത്തു വരുന്നത്.
ഖത്തീഫ് സെന്‍ട്രല്‍ ആശുപത്രി, ദമാം മെറ്റേണിറ്റി ആശുപത്രി എന്നിവിടങ്ങളിൽ നിന്ന് മൂന്നു കുഞ്ഞുങ്ങളെ ദുരൂഹസഹചര്യത്തിൽ കാണാതായാതോടയാണ് സംഭവത്തെ വാർത്തകളിൽ ഇടം നേടുന്നത്. അന്വേഷണത്തെ അപലവഴിക്ക് നടന്നെങ്കിലും കുട്ടികളെ പിന്നീട് കണ്ടെത്താൻ സാധിച്ചില്ല.
വർഷങ്ങൾ കടന്നുപോയി കുട്ടികൾ വലുതായതോടെയാണ് അഞ്ചുവർഷം മുൻപ് സംഭവം പുറത്തറിഞ്ഞത്.ജോലി ആവശ്യാർഥം രേഖകൾ ഉണ്ടാക്കാൻ മർയം ശ്രമിച്ചതോടെയാണ് കേസിൽ വഴിത്തിരിവുണ്ടായത്.
ഇവർ മറ്റുള്ളവരിൽനിന്നും അകന്ന് ഒറ്റയ്ക്ക് താമസിച്ചിരുന്നതിനാലാണ് കുട്ടികളെ കണ്ടെത്താൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് സാധിക്കാതിരുന്നത്. ഡി.എൻ.എ പരിശോധന അടക്കം നടത്തിയാണ് മർയം കുറ്റം ചെയ്തതായി പൊലീസ് കണ്ടെത്തിയത്.
English Summary:
A complaint has been reported from Assam alleging that a newborn baby was sold for ₹50,000. The incident took place at Sivasagar Civil Hospital, where a 22-year-old unmarried woman gave birth on June 23. Following the incident, the baby’s mother, grandmother, and an ASHA worker have been taken into police custody for investigation.