ജ്വല്ലറി ഉടമയിൽനിന്നു 2.51 കോടി രൂപ തട്ടി

ജ്വല്ലറി ഉടമയിൽനിന്നു 2.51 കോടി രൂപ തട്ടി

കൊല്ലം: ജപ്തി ഒഴിവാക്കാനെന്ന വ്യാജേന ജ്വല്ലറി ഉടമയിൽനിന്നു 2.51 കോടി രൂപ തട്ടിയെടുത്തതായി പരാതി.

കോഴിക്കോട് നോർത്ത് ട്രാഫിക് അസി.പൊലീസ് കമ്മിഷണറെ സസ്പെൻഡ് ചെയ്തു.

തൃശൂർ പേരിൽചേരി കൊപ്പുള്ളി ഹൗസിൽ കെ.എ.സുരേഷ്ബാബുവിനെയാണ് തട്ടിപ്പിനെത്തുടർന്ന് സസ്പെൻഡ് ചെയ്തത്.

ജ്വല്ലറി ഉടമ ബാങ്കിൽ നിന്നെടുത്ത കോടികളുടെ ഓവർഡ്രാഫ്റ്റ് കുടിശികയിൽ ബാങ്കിനെയും കോടതിയെയും സ്വാധീനിച്ചു.

ജപ്തി ഒഴിവാക്കിക്കൊടുക്കാമെന്നു പറഞ്ഞു പണം തട്ടിയെടുത്തെന്നാണു കേസ്.

പണം തിരികെ ആവശ്യപ്പെട്ടപ്പോൾ വധഭീഷണി മുഴക്കിയെന്നും കള്ളക്കേസിൽ കുടുക്കുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തെന്നും പരാതിയിൽ പറയുന്നു.

സിറ്റി പൊലീസ് മേധാവി കിരൺ നാരായണന്റെ റിപ്പോർട്ടിനെത്തുടർന്നാണു നടപടി.

കേസിൽ സുരേഷ് കുമാറിന്റെ ഭാര്യ തൃശൂർ ചെറുവത്തേരി ശിവാജി നഗർ കൊപ്പുള്ളി ഹൗസിൽ വി.പി.നുസ്രത്ത് (മാനസ),

കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർ ശക്തികുളങ്ങര ജയശങ്കറിൽ ബാലചന്ദ്രക്കുറുപ്പ് എന്നിവർ കേസിലെ രണ്ടും മൂന്നും പ്രതികളാണ്.

പ്രമുഖ ജ്വല്ലറി ഗ്രൂപ്പിന്റെ ഉടമ കൊല്ലം രണ്ടാംകുറ്റി സ്വദേശി മുഖ്യമന്ത്രിക്കു നൽകിയ പരാതിയെത്തുടർന്നാണു ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷണം തുടങ്ങിയത്.

സുരേഷ്കുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ നിലവിൽ ഹൈക്കോടതിയുടെ പരിഗണനയിലാണ്. 2023 ലാണു സംഭവം നടന്നത്.

പൊലീസ് പറഞ്ഞത്: കോവിഡ് കാലത്ത് ജ്വല്ലറി ഉടമയ്ക്കു ബിസിനസിൽ വലിയ നഷ്ടമുണ്ടായി.

പിന്നീട്, പൊതുമേഖലാ ബാങ്കിൽ നിന്നെടുത്ത ഓവർഡ്രാഫ്റ്റ് വായ്പ 52 കോടിയോളം ‌കുടിശികയായി.

ജ്വല്ലറി ഉടമയുടെയും ബന്ധുക്കളുടെയും പേരിലുള്ള 38 വസ്തുക്കൾ ജപ്തി ചെയ്യാൻ എറണാകുളത്തെ കടംതിരിച്ചുപിടിക്കൽ ട്രൈബ്യൂണലിനെ ബാങ്ക് സമീപിക്കുകയായിരുന്നു.

ബാങ്കിലും ജുഡീഷറിയിലും സ്വാധീനമുണ്ടെന്നും തുക കുറച്ചു ജാമ്യവസ്തുക്കൾ വീണ്ടെടുത്തു നൽകാമെന്നും വിശ്വസിപ്പിച്ചു.

അന്നു തൃശൂർ കോ ഓപ്പറേറ്റീവ് വിജിലൻസ് വിഭാഗത്തിൽ ഡിവൈഎസ്പിയായിരുന്ന സുരേഷ്ബാബുവും ഭാര്യയും ഡോ. ബാലചന്ദ്രക്കുറുപ്പ് വഴി ജ്വല്ലറി ഉടമയെ സമീപിച്ചത് ഇങ്ങനെയായിരുന്നു.

52 കോടി കുടിശിക 25 കോടിയായി കുറച്ചു നൽകാമെന്നായിരുന്നു ഇവരുടെ ഉറപ്പ്. നഗരത്തിലെ ഹോട്ടലിൽ തങ്ങിയ സുരേഷ്ബാബുവും ഭാര്യയും ജ്വല്ലറി ഉടമയുമായി ചർച്ച നടത്തി കരാർ ഒപ്പുവച്ചു.

പിന്നീട് 25 കോടിയുടെ 10 ശതമാനമായ 2.5 കോടി രൂപ മുൻകൂർ ബാങ്കിൽ അടയ്ക്കണമെന്നും ആവശ്യപ്പെട്ടു.

പൊലീസ് ഉദ്യോഗസ്ഥനായതിനാൽ തന്റെ അക്കൗണ്ടിലേക്കു പണം അയയ്ക്കേണ്ടെന്ന് പറഞ്ഞു.

Read More: വാ​യ്പ എ​ടു​ത്ത​ത് 6 കോടി; ഒരു രൂപ പോലും തിരിച്ചടക്കാതെ വന്നതോടെ പലിശയും പലിശയുടെ പലിശയുമടക്കം 19 കോ​ടി​യാ​യി; ഒരുകോടി രൂപയുടെ വണ്ടി ചെക്ക് നൽകിയതോടെ കോളജ് ജപ്തിചെയ്യാൻ എത്തി സ്വകാര്യബാങ്ക്; ഒടുവിൽ രക്ഷകരായി വിദ്യാർഥികൾ എത്തി

ആദ്യ ഗഡുവായി 25 ലക്ഷം രൂപ ഡോ. ബാലചന്ദ്രക്കുറുപ്പിന്റെ അക്കൗണ്ടിലേക്ക് അയയ്ക്കാനും നിർദേശിച്ചു.

Read More: ആളില്ലാത്ത നേരത്ത് വീട് കുത്തിത്തുറന്ന് ജപ്തി; ഉടുതുണിക്ക് മറുതുണിയില്ലാതെ കുടുംബം പെരുവഴിയില്‍

ബാക്കി 2.26 കോടി രൂപ നുസ്രത്തിന്റെ അക്കൗണ്ട് വഴി കൈക്കലാക്കി. ഈ തുക ബാങ്കിൽ അടയ്ക്കുകയോ ജപ്തി ഒഴിവാക്കാൻ നടപടിയെടുക്കുകയോ ചെയ്യാതിരുന്നതോടെയാണ് ജ്വല്ലറി ഉടമ മുഖ്യമന്ത്രിക്ക് പരാതി നൽകിയത്.

നാട്ടിൽ പുറത്തിറങ്ങി നടക്കാൻ കഴിയാത്ത സ്ഥിതി..സാമ്പത്തിക തട്ടിപ്പ് കേസിൽ കളമശ്ശേരി പോലീസ് കുടുക്കിയെന്ന് ആക്ഷേപം

കൊച്ചി: കളമശ്ശേരി പോലീസിനെതിരെ കടുത്ത ആരോപണവുമായി യുവാവും കുടുംബവും.

കൊല്ലം സ്വദേശിയായ യുവാവിനെ സാമ്പത്തിക തട്ടിപ്പ് കേസിൽ കുടുക്കിയെന്നാണ് ആക്ഷേപം.

36 ലക്ഷം രൂപയുടെ ഓൺലൈൻ തട്ടിപ്പ് കേസിലാണ് കൊല്ലം സ്വദേശിയായ അലൻ മൂന്നാം പ്രതിയായത്.

പോലീസ് തന്റെ ജീവിതം നശിപ്പിച്ചുവെന്ന് അലൻ ഒരു വാർത്താചാനലിൽ അറിയിച്ചു. നാട്ടിൽ പുറത്തിറങ്ങി നടക്കാൻ കഴിയാത്ത സ്ഥിതിയാണെന്നും എന്ന് അലൻ പറയുന്നു.

പോലീസ് കുറ്റപത്രത്തിൽ പറയുന്നതുപോലെ തുക യുവാവിന്റെ അക്കൗണ്ടിൽ എത്തിയിട്ടില്ല.

4.18 ലക്ഷം രൂപ അലന്റെ അക്കൗണ്ടിൽ എത്തിയെന്നാണ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പോലീസ് പറയുന്നത്.

പോലീസ് പറയുന്ന ദിവസം ബാങ്ക് രേഖകളിൽ കാണിക്കുന്നത് 4.22 ലക്ഷം. ഈ തുക ക്രിപ്റ്റോ കറൻസി വിറ്റതിലൂടെ ലഭിച്ചതെന്ന് രേഖ യുവാവ് ഹാജരാക്കിയിട്ടുണ്ട്.

എന്നാൽ ഇത് പരിശോധിക്കാതെ പോലീസ് യുവാവിനെ 45 ദിവസമാണ് ജയിലിൽ അടച്ചത്.

ഹൈക്കോടതി ജാമ്യം നൽകിയതോടെയാണ് അലൻ ജയിലിൽ നിന്നും പുറത്തുവന്നത്.

കുടുംബം ആത്മഹത്യ ചെയ്യാതെ പിടിച്ചുനിന്നു എന്നാണ് അലന്റെ പിതാവ് പ്രതികരിച്ചത്.

സ്റ്റേഷൻ വരെ പോയിട്ടുവരാമെന്നും കാര്യങ്ങൾ ചോദിച്ചറിഞ്ഞിട്ട് വിട്ടയക്കുമെന്നായിരുന്നു പോലീസ് അറിയിച്ചതെന്ന് അലൻ പറയുന്നു.

കരിയറിന്റെ ഒരു ഭാഗത്ത് നഷ്ടപ്പെട്ടെന്ന് അലൻ പറയുന്നു. അങ്ങനെയൊരു തുക മകന്റെ അക്കൗണ്ടിൽ വന്നിട്ടില്ലെന്നും ചെക്ക് ഉപയോഗിച്ച് പിൻവലിച്ചിട്ടില്ലെന്നും അലന്റെ പിതാവ് പറഞ്ഞു.

കേസിൽ അലനെ മാത്രമായിരുന്നു പിടികൂടാൻ പോലീസിന് കഴിഞ്ഞിരുന്നത്. എന്നാൽ തുക വന്നതിന്റെ രേഖകൾ

കാണിക്കാൻ യുവാവ് തയാറായിട്ടിട്ടും പോലീസ് അത് പരിശോധിക്കാൻ തായാറായില്ലെന്നാണ് പ്രധാന ആരോപണം.

തുക പിൻവലിച്ചതായി റിമാൻഡ് റിപ്പോർട്ടിൽ പറയുന്നുണ്ടെങ്കിലും തുക പിൻവലിച്ചിട്ടില്ല.

എന്നാൽ കൃത്യമായ അന്വേഷണത്തിലൂടെയാണ് പ്രതിയിലേക്ക് എത്തിയതെനന്നാണ് പോലീസ് വിശദീകരിക്കുന്നത്. കേസിൽ അന്വേഷണം തുടരുകയാണ്.

English Summary :

A complaint has been filed alleging that ₹2.51 crore was swindled from a jewellery owner under the pretense of avoiding asset seizure. The North Traffic Assistant Police Commissioner in Kozhikode has been suspended.

spot_imgspot_img
spot_imgspot_img

Latest news

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

ഷെറിൻ പുറത്തേക്ക്; 11പേർക്ക് ശിക്ഷായിളവ്

ഷെറിൻ പുറത്തേക്ക്; 11പേർക്ക് ശിക്ഷായിളവ് തിരുവനന്തപുരം: ചെങ്ങന്നൂർ ഭാസ്കരകാരണവർ വധക്കേസ് പ്രതി ഷെറിൻ...

ഏഷ്യാനെറ്റ് മൂന്നിൽ നിന്നും മുന്നിലേക്ക്

ഏഷ്യാനെറ്റ് മൂന്നിൽ നിന്നും മുന്നിലേക്ക് കൊച്ചി: മലയാള വാർത്താ ചാനൽ (BARC)...

Other news

അമിത് ഷാ തിരുവനന്തപുരത്ത്

അമിത് ഷാ തിരുവനന്തപുരത്ത് തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കേരളത്തിലെത്തി....

റെയിൽവേ ട്രാക്കിൽ വീണ്ടും കല്ല് കണ്ടെത്തി

റെയിൽവേ ട്രാക്കിൽ വീണ്ടും കല്ല് കണ്ടെത്തി കണ്ണൂർ: വളപട്ടണത്ത് റെയിൽവേ ട്രാക്കിൽ വീണ്ടും...

അടുത്ത അഞ്ച് ദിവസത്തേക്ക് വ്യാപക മഴ

അടുത്ത അഞ്ച് ദിവസത്തേക്ക് വ്യാപക മഴ തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി അടുത്ത അഞ്ച്...

തെരുവുനായ്ക്കള്‍ക്ക് ചിക്കനും ചോറും

തെരുവുനായ്ക്കള്‍ക്ക് ചിക്കനും ചോറും ബംഗളൂരു: തെരുവുനായകള്‍ക്ക് എല്ലാ ദിവസവും ഭക്ഷണം നല്‍കുന്ന പദ്ധതിയുമായി...

നവദമ്പതികൾക്ക് മനുഷ്യത്വരഹിതമായ ശിക്ഷ

നവദമ്പതികൾക്ക് മനുഷ്യത്വരഹിതമായ ശിക്ഷ ഭുവനേശ്വർ: സാമൂഹിക മര്യാദകൾക്ക് വിരുദ്ധമായി വിവാഹം കഴിച്ചതിന് നവദമ്പതികളെ...

വിദ്യാർഥികൾ ഇറങ്ങുന്നതിനിടെ ബസ് മുന്നോട്ടെടുത്തു

വിദ്യാർഥികൾ ഇറങ്ങുന്നതിനിടെ ബസ് മുന്നോട്ടെടുത്തു കോട്ടയം: സ്റ്റോപ്പിൽ വിദ്യാർത്ഥികൾ ഇറങ്ങുന്നതിനിടെ ബസ് മുന്നോട്ടെടുത്തെന്നും...

Related Articles

Popular Categories

spot_imgspot_img