web analytics

കുന്നംകുളത്ത് യുവാവിന്റെ കാർ തല്ലിത്തകർത്തു

കുന്നംകുളത്ത് യുവാവിന്റെ കാർ തല്ലിത്തകർത്തു

തൃശൂർ: ശോഭായാത്രയ്ക്കിടയിലേക്ക് കാറോടിച്ചു കയറ്റി എന്നാരോപിച്ച് കാർ തല്ലിതകർത്തതായി പരാതി. കുന്നംകുളം പഴഞ്ഞിയിലാണ് സംഭവം.

പഴഞ്ഞി ജെറുസലേം സ്വദേശി ശരത്തിന്റെ കാറാണ് തല്ലിത്തകർത്തത്. ശരത്ത് ഓടിച്ചിരുന്ന കാർ ബൈക്കിലെത്തിയ സംഘം അടിച്ചുതകർത്തുകയായിരുന്നു.

ശോഭായാത്രക്കിടയിൽ ഗതാഗത നിയന്ത്രിച്ചവർ നൽകുന്ന നിർദേശത്തെ തുടർന്ന് ശരത് കാർ മുന്നോട്ട് എടുത്തതാണ് പ്രകോപനത്തിന് കാരണം എന്നാണ് വിവരം.

കാർ മുന്നോട്ട് പോയതിൽ പ്രകോപിതരായ ചിലർ ശരത്തിനെ പിന്തുടർന്നെത്തി വാഹനം അടിച്ചു തകർക്കുകയായിരുന്നു.

അതേസമയം സ്ഥലത്തുണ്ടായിരുന്ന പൊലീസുകാരോട് പരാതി പറയാൻ ചെന്നെങ്കിലും സംഘം വീണ്ടും ശരത്തിനെ തടയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായും പരാതിയുണ്ട്.

പാലക്കാട് ശ്രീകൃഷ്ണ ജയന്തിയാഘോഷത്തിനിടെ ആനയിടഞ്ഞു; പരിഭ്രാന്തി

പാലക്കാട് ടൗൺ സൗത്ത് പോലീസ് സ്റ്റേഷന് സമീപം കുന്നത്തൂർ മേട് ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് നടന്ന 9 ആനകളുടെ എഴുന്നള്ളത്തിനിടെ ഒരാന ഇടഞ്ഞു.

മുകളിലുണ്ടായിരുന്ന മൂന്ന് പേരുമായി സ്വകാര്യ വ്യക്തിയുടെ റോഡരികിലുള്ള വീട്ടുവളപ്പിൽ കയറി ആന നിലയുറപ്പിച്ചിരിക്കയാണ്. രാവിലെ 10.30 ഓടെയാണ് സംഭവം.

പാപ്പാന്മാർ അനുനയിപ്പിക്കാൻ നടത്തിയ ശ്രമങ്ങൾ ഇതുവരെ വിജയിച്ചിട്ടില്ല. വീട്ടുവളപ്പിൽ ആന ശാന്തനായാണ് നിൽക്കുന്നതെങ്കിലും ആളുകളെ താഴെയിറങ്ങാൻ അനുവദിച്ചിട്ടില്ല.

എലിഫെൻറ് സ്ക്വക്വാഡും പോലീസും സ്ഥലത്തെത്തിയിട്ടുണ്ട്. ചെർപ്പുളശ്ശേരി മണികണ്ഠൻ എന്ന ആനയാണ് അനുസരണക്കേട് കാണിച്ചത്. 2 മണിക്കൂറിന് ശേഷം 3 പേരേയും പരിക്കുകളില്ലാതെ താഴെയിറക്കി.

കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിൽ ബോംബ് ഭീഷണി

മലപ്പുറം: കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിൽ ബോംബ് ഭീഷണി. സംസ്ഥാന രഹസ്യാന്വേഷണ വിഭാഗത്തിനും കാടാമ്പുഴ ക്ഷേത്രം ഇ-മെയിലിലുമാണ് ഭീഷണി വന്നത്.

ക്ഷേത്രത്തില്‍ അഞ്ചോളം ബോംബുകള്‍ വെച്ചിട്ടുണ്ടെന്നും ഭക്തജനങ്ങളേയും ജീവനക്കാരേയും എത്രയും പെട്ടെന്ന് ഒഴിപ്പിക്കണമെന്നുമുള്ള സന്ദേശമെത്തിയത്.

ബോംബ്, ഡോഗ് സ്‌ക്വാഡുകള്‍ സംയുക്തമായി ക്ഷേത്രത്തിലും പരിസരത്തിലും വിശദമായ പരിശോധന നടത്തി. സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല.

രാജ്യത്തുടനീളം നിന്നുമുള്ള ഭക്തജനങ്ങളുടെ തിരക്കുള്ള ഈ ക്ഷേത്രം വർഷം മുഴുവൻ സജീവമാണ്.

അതിനാൽ തന്നെ ഭക്തജനങ്ങളുടെ സുരക്ഷയും ക്ഷേത്രത്തിന്റെ വിശ്വാസ്യതയും തകരാറിലാക്കുന്ന ഇത്തരം ശ്രമങ്ങൾ ഭക്തസമൂഹത്തിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.

ദൂരസ്ഥലങ്ങളില്‍ നിന്നും ഒട്ടനവധി ഭക്തജനങ്ങള്‍ കാടാമ്പുഴ ക്ഷേത്രത്തില്‍ എത്താറുണ്ട്.

വ്യാജ ഇമെയില്‍ വഴി തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചതാരാണെങ്കിലും നിയമത്തിനുമുന്നില്‍ കൊണ്ട് വരണമെന്നാണ് ക്ഷേത്ര ഭാരവാഹികള്‍ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ജില്ലാ പോലീസ് മേധാവി ആര്‍ വിശ്വനാഥിന്റെ നിര്‍ദേശപ്രകാരം കാടാമ്പുഴ പൊലീസ് ഇന്‍സ്‌പെക്ടര്‍ വി.കെ. ശ്രീജിത്തിന്റെ നേതൃത്വത്തില്‍ രണ്ട് മണിക്കൂറോളം തിരച്ചിലില്‍ നടത്തിയെങ്കിലും അസ്വാഭാവികമായി ഒന്നും കണ്ടെത്തിയില്ല.

എക്‌സിക്യൂട്ടിവ് ഓഫിസറുടെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.

Summary: A complaint has been filed alleging that a car was vandalized for reportedly driving into a procession. The incident took place at Pazhanji, Kunnamkulam.

spot_imgspot_img
spot_imgspot_img

Latest news

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട്

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട് തിരുവനന്തപുരം ∙ വര്‍ക്കലയിൽ ഓടുന്ന ട്രെയിനിൽ 19...

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ ‘മദർ ഒഫ് സാത്താൻ’

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ 'മദർ ഒഫ് സാത്താൻ' ന്യൂഡൽഹി: ചെങ്കോട്ടയ്ക്കു സമീപം നടന്ന...

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ ബോംബ്...

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന ജമ്മു-കശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷനിൽ...

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ...

Other news

ഉദ്ദവ് താക്കറെയുടെ ശിവസേനയിലാണ് അംഗത്വമെടുത്തിരുന്നത്

ഉദ്ദവ് താക്കറെയുടെ ശിവസേനയിലാണ് അംഗത്വമെടുത്തിരുന്നത് തിരുവനന്തപുരം: തൃക്കണ്ണാപുരം വാർഡിൽ സീറ്റ് നിഷേധിച്ചതിനെ തുടർന്ന്...

കെട്ടിടത്തിൽ നിന്നും വീണു, ആശുപത്രിയിൽ നിന്നും മുങ്ങി; പരിക്കേറ്റ ഇൻഫ്ലുവൻസർക്ക് ദാരുണാന്ത്യം

കെട്ടിടത്തിൽ നിന്നും വീണു പരിക്കേറ്റ ഇൻഫ്ലുവൻസർക്ക് ദാരുണാന്ത്യം റിയോ ഡി ജനീറോയിൽ നിന്നെത്തിയ...

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട്

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട് തിരുവനന്തപുരം ∙ വര്‍ക്കലയിൽ ഓടുന്ന ട്രെയിനിൽ 19...

നിരോധിത പുകയിലക്കടത്ത് കേസിൽ ആരോപണവിധേയൻ എൽഡിഎഫ് സ്ഥാനാർത്ഥി

നിരോധിത പുകയിലക്കടത്ത് കേസിൽ ആരോപണവിധേയൻ എൽഡിഎഫ് സ്ഥാനാർത്ഥി ആലപ്പുഴ: നിരോധിത പുകയിലക്കടത്ത് കേസിൽ...

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ ബോംബ്...

കേരള തീരത്ത് 100 മുതല്‍ 200 മില്ലീ മീറ്റര്‍ എന്ന നിലയില്‍ സമുദ്ര നിരപ്പ് ഉയരും

കേരള തീരത്ത് 100 മുതല്‍ 200 മില്ലീ മീറ്റര്‍ എന്ന നിലയില്‍...

Related Articles

Popular Categories

spot_imgspot_img